വീട്ടിൽ നിന്ന് ഇറങ്ങിയത് ജോലിക്കായി; അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ

വീട്ടിൽ നിന്ന് ഇറങ്ങിയത് ജോലിക്കായി; അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ
May 2, 2026 02:32 PM | By Athira V

ആലപ്പുഴ: ( www.truevisionnews.com) അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ പുളിക്കീഴ്ഭാഗത്ത് കണ്ടെത്തി.

ഈരേഴ വടക്ക് ദേവീവിലാസത്തിൽ ധന്യ കൃഷ്ണ (29)യുടെ മൃതദേഹമാണ് പോലീസ് നടത്തിയ തിരച്ചിലിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്.

തിരുവല്ലയിൽ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നീഷനായ യുവതി ഏപ്രിൽ 26-ന് വൈകീട്ട് ജോലിക്കായി തിരുവല്ലയിലേക്ക് പോയതാണ്.

യുവതിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് മാവേലിക്കര പോലീസ് ഭർത്താവിന്റെ മൊഴിയെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തെ തുടർന്ന് പമ്പയാറ്റിൽ നടത്തിയ തിരച്ചിലിലാണ് വെള്ളിയാഴ്ച മൃതദേഹം കണ്ടെത്തിയത്.

Body of woman who went missing five days ago found in Pamba River

Next TV

Related Stories
മരണത്തെ മുഖാമുഖം കണ്ട നിമിഷം ...!  കൊല്ലത്ത്  120 അടി താഴ്ചയുള്ള  കിണർ നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; തൊഴിലാളി ഉള്ളിൽപ്പെട്ടു

May 2, 2026 02:51 PM

മരണത്തെ മുഖാമുഖം കണ്ട നിമിഷം ...! കൊല്ലത്ത് 120 അടി താഴ്ചയുള്ള കിണർ നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; തൊഴിലാളി ഉള്ളിൽപ്പെട്ടു

കൊല്ലത്ത് കിണർ പണിക്കിടെ അപകടം; 120 അടി താഴ്ചയുള്ള കിണറിന്റെ താഴ്ഭാ​ഗം ഇടിഞ്ഞ് തൊഴിലാളി...

Read More >>
ഷാളിട്ട് മുറുക്കി കൊന്നു, തല മണലിൽ പൂഴ്ത്തി; പൊന്നാനിയിലെ കൊലപാതകം, തെളിവെടുപ്പിനിടെ പ്രതിക്കുനേരെ പ്രകോപിതരായി പിതാവും നാട്ടുകാരും

May 2, 2026 02:19 PM

ഷാളിട്ട് മുറുക്കി കൊന്നു, തല മണലിൽ പൂഴ്ത്തി; പൊന്നാനിയിലെ കൊലപാതകം, തെളിവെടുപ്പിനിടെ പ്രതിക്കുനേരെ പ്രകോപിതരായി പിതാവും നാട്ടുകാരും

പൊന്നാനിയില്‍ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി, പ്രതി സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ്...

Read More >>
Top Stories

News Roundup