മഴ വരുന്നു മക്കളെ ...ഇനി തണുക്കാം .....: കേരളത്തിൽ അടുത്ത അഞ്ച് ദിവേസത്തേക്ക് മ‍ഴ കനക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

 മഴ വരുന്നു മക്കളെ ...ഇനി തണുക്കാം .....: കേരളത്തിൽ  അടുത്ത അഞ്ച് ദിവേസത്തേക്ക് മ‍ഴ കനക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
May 2, 2026 02:22 PM | By Susmitha Surendran

തിരുവനന്തപുരം : (https://truevisionnews.com/) സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴയുണ്ടാകുമെന്ന് പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

02/05/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

03/05/2026 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി

04/05/2026 : ഇടുക്കി, പാലക്കാട്

05/05/2026 : എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്

06/05/2026 : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്

എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Heavy rain expected for next five days; Yellow alert in various districts

Next TV

Related Stories
മരണത്തെ മുഖാമുഖം കണ്ട നിമിഷം ...!  കൊല്ലത്ത്  120 അടി താഴ്ചയുള്ള  കിണർ നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; തൊഴിലാളി ഉള്ളിൽപ്പെട്ടു

May 2, 2026 02:51 PM

മരണത്തെ മുഖാമുഖം കണ്ട നിമിഷം ...! കൊല്ലത്ത് 120 അടി താഴ്ചയുള്ള കിണർ നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; തൊഴിലാളി ഉള്ളിൽപ്പെട്ടു

കൊല്ലത്ത് കിണർ പണിക്കിടെ അപകടം; 120 അടി താഴ്ചയുള്ള കിണറിന്റെ താഴ്ഭാ​ഗം ഇടിഞ്ഞ് തൊഴിലാളി...

Read More >>
ഷാളിട്ട് മുറുക്കി കൊന്നു, തല മണലിൽ പൂഴ്ത്തി; പൊന്നാനിയിലെ കൊലപാതകം, തെളിവെടുപ്പിനിടെ പ്രതിക്കുനേരെ പ്രകോപിതരായി പിതാവും നാട്ടുകാരും

May 2, 2026 02:19 PM

ഷാളിട്ട് മുറുക്കി കൊന്നു, തല മണലിൽ പൂഴ്ത്തി; പൊന്നാനിയിലെ കൊലപാതകം, തെളിവെടുപ്പിനിടെ പ്രതിക്കുനേരെ പ്രകോപിതരായി പിതാവും നാട്ടുകാരും

പൊന്നാനിയില്‍ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി, പ്രതി സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ്...

Read More >>
Top Stories

News Roundup