---
title: "‘ആട്ടിൻതോലിട്ട ചെന്നായ്ക്കളോടാണ് പറയുന്നത്’; സജ്‌ന-ഫിറോസ് വിവാദത്തിൽ ആഞ്ഞടിച്ച് സൂര്യ ജെ. മേനോൻ"
english_title: "Surya J. Menon lashes out at Sajna-Firoz controversy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356792/surya-j-menon-lashes-out-at-sajna-firoz-controversy"
published_at: "2026-05-02T12:03:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f59b8fd4a72_Surya_J.jpg"
keywords: []
---

# ‘ആട്ടിൻതോലിട്ട ചെന്നായ്ക്കളോടാണ് പറയുന്നത്’; സജ്‌ന-ഫിറോസ് വിവാദത്തിൽ ആഞ്ഞടിച്ച് സൂര്യ ജെ. മേനോൻ

> **Lead Summary:** ഫിറോസ് ഖാൻ-സജ്‌ന വിവാഹമോചനവുമായി ബന്ധപ്പെട്ട് തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നവർക്ക് മറുപടിയുമായി മുൻ ബിഗ് ബോസ് താരവും നടിയുമായ സൂര്യ ജെ. മേനോൻ. സജ്‌നയും ഫിറോസും വേർപിരിയുന്നതിലേക്ക് നയിച്ചത് ബിഗ് ബോസിലെ തന്നെ മറ്റൊരു വനിതാ മത്സരാർത്ഥിയുമായുള്ള ഫിറോസിന്റെ ബന്ധമാണെന്ന് സജ്‌ന വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ സൂര്യയ്ക്കെതിരെ ആരോപണങ്ങൾ ഉയർന്നത്.

## Article Content

ഫിറോസ് ഖാൻ-സജ്‌ന വിവാഹമോചനവുമായി ബന്ധപ്പെട്ട് തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നവർക്ക് മറുപടിയുമായി മുൻ ബിഗ് ബോസ് താരവും നടിയുമായ സൂര്യ ജെ. മേനോൻ. സജ്‌നയും ഫിറോസും വേർപിരിയുന്നതിലേക്ക് നയിച്ചത് ബിഗ് ബോസിലെ തന്നെ മറ്റൊരു വനിതാ മത്സരാർത്ഥിയുമായുള്ള ഫിറോസിന്റെ ബന്ധമാണെന്ന് സജ്‌ന വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ സൂര്യയ്ക്കെതിരെ ആരോപണങ്ങൾ ഉയർന്നത്.

ബിഗ് ബോസ് ഷോയിൽ ഇരുവരോടുമൊപ്പം മത്സരാർത്ഥിയായിരുന്ന സൂര്യ, സോഷ്യൽ മീഡിയയിലൂടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. തനിക്ക് ഈ വിഷയത്തിൽ യാതൊരു പങ്കുമില്ലെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും താരം വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് ആ വ്യക്തി സൂര്യയാണെന്ന തരത്തിൽ സൈബർ ഇടങ്ങളിൽ പ്രചാരണം ശക്തമായത്. ബിഗ് ബോസ് കാലം മുതൽ തന്നെ വെറുക്കുന്ന ‘ആട്ടിൻതോലിട്ട ചില ചെന്നായ്ക്കൾ’ തന്റെ പേര് നശിപ്പിക്കാൻ വേണ്ടി ബോധപൂർവം കമന്റുകൾ ഇടുകയാണെന്ന് സൂര്യ ആരോപിച്ചു. അവരുടെ കുടുംബജീവിതത്തിന് അടുത്ത് ഒരു ഗസ്റ്റ് അപ്പിയറൻസ് പോലും താൻ നടത്തിയിട്ടില്ലെന്നും സജ്‌ന ഇപ്പോഴും തന്റെ നല്ലൊരു സുഹൃത്താണെന്നും സൂര്യ വ്യക്തമാക്കി. ‘മാനസികമായി ഇത്രേം അധഃപതിച്ച ആളുകൾ’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്.

‘‘ഞാനിപ്പോൾ ഇങ്ങനെ ഒരു വിഡിയോ ചെയ്യാൻ കാരണമുണ്ട്. നമ്മുടെ സീസണിൽ ഉണ്ടായിരുന്ന സജ്ന ഫിറോസിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട ഒരു കേസ് ഇപ്പോ സോഷ്യൽ മീഡിയയിൽ കിടന്ന് കറങ്ങുന്നുണ്ട്. അപ്പോ അതിൽ സജ്ന ഒരു സ്റ്റേറ്റ്മെന്റ് പറയുന്നുണ്ട്, മൂന്നാമത് ഒരു വനിതാ മത്സരാർഥി അവരുടെ ജീവിതത്തിലേക്ക് ഇൻവോൾവഡ് ആയി എന്നുള്ള ഒരു കാര്യം.

അപ്പോൾ ആട്ടിൻതോലിട്ട കുറച്ച് ചെന്നായിക്കൾ അതായത് ബിഗ് ബോസ് മുതലേ എന്നെ ഹേറ്റ് ചെയ്തു നടക്കുന്ന കുറച്ചു പേര്‍ അതിന്റെ ഇടയിൽ കൂടെ എന്റെ പേര് നശിപ്പിക്കാൻ വേണ്ടി കമന്റ്സ് ഇടുന്നതായിട്ട് ഞാൻ അറിഞ്ഞു. ആ ആട്ടിൻ തോലിട്ട ചെന്നായ്ക്കളോടാണ് പറയുന്നത് ആ വ്യക്തി ഞാനല്ല കേട്ടോ. നിങ്ങളെ വിഷമിപ്പിക്കുന്നതിൽ സങ്കടമുണ്ട്, പക്ഷേ ഞാനല്ല ആ വ്യക്തി.

അവരുടെ കുടുംബ ജീവിതത്തിൽ അവരുടെ ആ ഒരു ജീവിതം ഉണ്ടല്ലോ അതിനടുത്ത് ഒരു ഗസ്റ്റ് അപ്പിയറൻസ് പോലും ഞാൻ ചെയ്തിട്ടില്ല. സജ്ന ഇപ്പോഴും എന്റെ നല്ലൊരു സുഹൃത്ത് മാത്രമാണ്. ഒരിക്കലും അവരുടെ ജീവിതം നശിപ്പിക്കാൻ വേണ്ടിയിട്ടൊന്നും ഞാൻ അത്രയും ലോക്കൽ അല്ല. നിങ്ങൾ അങ്ങനെ ആഗ്രഹിക്കുന്നുണ്ടാവും, കമന്റ്സ് ഇട്ട ആളുകൾ, പക്ഷേ നിങ്ങളുടെ സ്വഭാവം അല്ല എനിക്ക്. അത് ആദ്യം മനസ്സിലാക്കുക അതുകൊണ്ട് ഇപ്പോഴേ പറയുകയാണ് ആ വ്യക്തി ഞാനല്ല.’’– സൂര്യ പറഞ്ഞു

[https://www.instagram.com/skmenon_/?utm_source=ig_embed&ig_rid=9cf163c1-7ca6-49f7-956f-1a9764968a12](https://www.instagram.com/skmenon_/?utm_source=ig_embed&ig_rid=9cf163c1-7ca6-49f7-956f-1a9764968a12)

### Related Links & Sources
- [Original Story Source](https://moviemax.in/news/356792/surya-j-menon-lashes-out-at-sajna-firoz-controversy)