---
title: "ലാലേട്ടൻ വെറും ഷോപീസ് മാത്രമോ?; പാട്രിയറ്റിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ സംഭവിച്ചത്"
english_title: "'Patriot', when Mammootty and Mohanlal came together"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356770/patriot-when-mammootty-and-mohanlal-came-together"
published_at: "2026-05-02T11:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f58f5531bc3_WhatsApp_Image_2026-05-02_at_11.14.08_AM.jpeg"
keywords: []
---

# ലാലേട്ടൻ വെറും ഷോപീസ് മാത്രമോ?; പാട്രിയറ്റിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ സംഭവിച്ചത്

> **Lead Summary:** ** മല**യാളത്തിന്റെ എക്കാലത്തെയും വലിയ ആവേശമായ മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്ക് ശേഷം ഒന്നിച്ചെത്തിയ 'പാട്രിയറ്റ്' പ്രേക്ഷകർക്കിടയിൽ സമ്മിശ്ര പ്രതികരണമുണ്ടാക്കുന്നു.

## Article Content

** മല**യാളത്തിന്റെ എക്കാലത്തെയും വലിയ ആവേശമായ മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്ക് ശേഷം ഒന്നിച്ചെത്തിയ 'പാട്രിയറ്റ്' പ്രേക്ഷകർക്കിടയിൽ സമ്മിശ്ര പ്രതികരണമുണ്ടാക്കുന്നു.

താരരാജാക്കന്മാർ ഒന്നിക്കുമ്പോൾ ആരാധകർ പ്രതീക്ഷിച്ച മാസ്മരിക രംഗങ്ങളോ ആവേശം നിറയ്ക്കുന്ന പോരാട്ടങ്ങളോ ചിത്രത്തിലില്ലെന്നതാണ് പ്രധാന വിമർശനം.

ഗൗരവമേറിയ ഒരു പ്രമേയത്തെ പക്വതയോടെ കൈകാര്യം ചെയ്യുന്ന സിനിമയിൽ മമ്മൂട്ടിക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്.

മോഹൻ‍ലാൽ ആരാധകരെ സംബന്ധിച്ച് പാട്രിയറ്റ് നിരാശപ്പെടുത്തിയതിന് ഇങ്ങനെ പല കാരണങ്ങളുണ്ട്. 18 വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചെത്തിയ സിനിമയാണിത്. സ്വാഭാവികമായി പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമായിരിക്കും. എന്നാൽ പാട്രിയറ്റ് പോയത് മറ്റൊരു വഴിക്കാണ്.

മോഹൻലാലിനെ ഉപയോ​ഗിച്ചത് പോലെ തോന്നുന്നെന്ന് റിവ്യൂവർ അശ്വന്ത് കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്താൻ മാത്രം വലിയ കഥയല്ല പാട്രിയറ്റിന്റേത്.

മോഹൻലാലിന് മമ്മൂട്ടിയോളം പ്രാധാന്യവും ചിത്രത്തിലില്ല. എന്നാൽ പാട്രിയറ്റ് നിരാശപ്പെടുത്തിയതിന് പലരും കുറ്റപ്പെടുത്തുന്നത് മോഹൻലാലിനെയാണ്. മോഹൻലാലിന്റെ സാന്നിധ്യം കാരണമാണ് പാട്രിയറ്റിൽ പ്രേക്ഷകർ മാസ് എലമെന്റ് പ്രതീക്ഷിച്ചതെന്നാണ് ചിലരുടെ വാദം.

മഹേഷ് നാരായണൻ-മമ്മൂട്ടി കൂട്ടുകെട്ട് മതിയായിരുന്നു. മോഹൻലാലിന്റെ ആവശ്യമില്ലായിരുന്നു എന്നും മോഹൻലാലിന് മാസ് രം​ഗങ്ങളിലല്ലാതിരുന്നാൽ ആ സിനിമ ആരാധകർ തന്നെ പരാജയപ്പെ‌ടുത്തുമെന്നും സോഷ്യൽ മീ‍ഡിയയിൽ പോസ്റ്റുകളുണ്ട്. ഈ വാദത്തിനെതിരെ വിമർശനങ്ങളും വരുന്നുണ്ട്. മോഹൻലാലിനെ ഹെെപ്പ് കൂട്ടാൻ വേണ്ടി കാസ്റ്റ് ചെയ്തതാണെന്ന് വ്യക്തമാണ്.

തനിക്ക് മമ്മൂട്ടിയേക്കാൾ ചെറിയ റോളായിട്ടും അദ്ദേഹം സിനിമ ചെയ്തു. പ്രൊമോഷനുമായി സഹകരിച്ചു. എന്നിട്ടിപ്പോൾ കുറ്റം മുഴുവൻ മോഹൻലാലിനാണോയെന്നാണ് ചോദ്യങ്ങൾ.

മോഹൻലാലിനെ പോലൊരു താരത്തെ കൊണ്ട് വരുമ്പോഴുണ്ടാകുന്ന പ്രേക്ഷകരുടെ പ്രതീക്ഷ കെെകാര്യം ചെയ്യാനാകില്ലെങ്കിൽ എന്തിന് താരത്തെ കാസ്റ്റ് ചെയ്തു എന്ന ചോദ്യങ്ങളും വരുന്നു.

പെെസയ്ക്ക് വേണ്ടിയാണ് ലാലേട്ടൻ ഈ പടം ചെയ്തതെന്ന് പറയാനാകില്ല. ഭ ഭ ബ പോലെ ചെയ്തതാണ്. എന്നാൽ മമ്മൂക്കയുമായുള്ള പ്രൊജക്ട് വരുമ്പോൾ അതിലെന്തെങ്കിലും വേണ്ടേ. ആന്റണി പെരുമ്പാവൂരെങ്കിലും സ്ക്രിപ്റ്റ് വായിക്കേണ്ടേ.

സത്യം പറഞ്ഞാൽ പ്രൊമോഷൻ സമയത്ത് ലാലേട്ടനെ യൂസ് ചെയ്തത് പോലെയാണ് ഇപ്പോൾ ആലോചിക്കുമ്പോൾ എനിക്ക് തോന്നുന്നത്. ലാലേട്ടൻ ഇതൊന്നും കാര്യമാക്കുന്ന ആളല്ലെന്നാണ് റിവ്യൂവർ അശ്വന്ത് പറഞ്ഞത്.

ആന്റണി പെരുമ്പാവൂരിന് മോഹൻലാലിന്റെ സ്ക്രിപ്റ്റ് സെലക്ഷനിൽ വലിയ സ്വാധീനമുണ്ടെങ്കിലും പാട്രിയറ്റിൽ ഇടപെട്ടിരിക്കാൻ സാധ്യതയില്ല. കാരണം സഹോദര തുല്യനായി കാണുന്ന മമ്മൂട്ടിക്ക് വേണ്ടി ചെയ്ത സിനിമയാണിത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/356770/patriot-when-mammootty-and-mohanlal-came-together)