---
title: " വെക്കേടാ ഇതിന് മുകളിലൊന്ന്....! 'വാഴ 2' കാസ്റ്റ് മാറ്റിപ്പിടിച്ചാൽ ഇങ്ങനെയിരിക്കും; വൈറൽ വീഡിയോ"
english_title: "'vazha 2' cast changed, viral video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356862/vazha-2-cast-changed-viral-video"
published_at: "2026-05-02T15:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5cce0368fb_WhatsApp_Image_2026-05-02_at_3.37.09_PM.jpeg"
keywords: []
---

#  വെക്കേടാ ഇതിന് മുകളിലൊന്ന്....! 'വാഴ 2' കാസ്റ്റ് മാറ്റിപ്പിടിച്ചാൽ ഇങ്ങനെയിരിക്കും; വൈറൽ വീഡിയോ

> **Lead Summary:** ** മറ്റ് **ഇന്‍ഡസ്ട്രികളെയും ഞെട്ടിച്ച വിജയമായിരുന്നു വാഴ 2 നേടിയത്. അരങ്ങിലും അണിയറയിലും ഒട്ടേറെ നവാഗതരെ അണിനിരത്തി ഒരുങ്ങിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി ക്ലബ്ബിലാണ് ഇടംപിടിച്ചത്.

## Article Content

** മറ്റ് **ഇന്‍ഡസ്ട്രികളെയും ഞെട്ടിച്ച വിജയമായിരുന്നു വാഴ 2 നേടിയത്. അരങ്ങിലും അണിയറയിലും ഒട്ടേറെ നവാഗതരെ അണിനിരത്തി ഒരുങ്ങിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി ക്ലബ്ബിലാണ് ഇടംപിടിച്ചത്.

ഒടിടി റിലീസ് പ്രഖ്യാപിച്ചെങ്കിലും ചിത്രം തിയറ്ററുകളില്‍ ഇപ്പോഴും തുടരുന്നു. സോഷ്യല്‍ മീഡിയ കോണ്ടെന്‍റുകളിലൂടെ വലിയ ആസ്വാദകവൃന്ദത്തെ സ്വന്തമാക്കിയ താരങ്ങളാണ് വാഴ 2 ലെ പ്രധാന കഥാപാത്രങ്ങളെയൊക്കെ അവതരിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ ഈ ചിത്രം തൊണ്ണൂറുകളിലാണ് എത്തിയിരുന്നതെങ്കിലോ? പ്രധാന കഥാപാത്രങ്ങളായി ആരൊക്കെ എത്തുമായിരുന്നു? കൗതുകകരമായ ഈ ഭാവനയില്‍ എത്തിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ് ഇപ്പോള്‍.

[A post shared by Aswathy Achu (@aswathy_achu.ai)](https://www.instagram.com/reel/DXzJ3itxdha/?utm_source=ig_embed&utm_campaign=loading)

ഹാഷിര്‍ അവതരിപ്പിച്ച കഥാപാത്രമായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ദേവരാജിന്‍റെ കഥാപാത്രമായി മമ്മൂട്ടിയും എത്തുന്നു. ബാബു ആന്‍റണിയും ശോഭനയും നെടുമുടി വേണുവും ശ്രീനിവാസനും മുകേഷുമൊക്കെയുണ്ട് ഈ എഐ വീഡിയോയില്‍.

വലിയ സ്വീകാര്യതയാണ് വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. കേരളത്തിലെ ആദ്യ എഐ ഇന്‍ഫ്ലുവന്‍സര്‍ എന്ന് പരിചയപ്പെടുത്തുന്ന അശ്വതി അച്ചു എഐ എന്ന അക്കൗണ്ട് ആണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയ്ക്ക് ചിത്രത്തിന്‍റെ രചയിതാവും സഹനിര്‍മ്മാതാവുമായ വിപിന്‍ ദാസും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അജു വര്‍ഗീസും ദേവരാജുമൊക്കെ കമന്‍റ് ചെയ്തിട്ടുണ്ട്. 4 ലക്ഷത്തില്‍ അധികം ലൈക്കുകള്‍ വീഡിയോയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഇതിനകം ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/356862/vazha-2-cast-changed-viral-video)