---
title: "മഞ്ജു വാര്യരോ അതോ എസ്തറോ? മേക്ക് ഓവർ കണ്ട് അമ്പരന്ന് ആരാധകർ; മറുപടിയുമായി എസ്തർ അനിൽ"
english_title: "Manju Warrier or Esther? Fans are surprised to see the makeover; Esther Anil responds"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356812/manju-warrier-or-esther-fans-are-surprised-to-see-the-makeover-esther-anil-responds"
published_at: "2026-05-02T12:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5a83f8c887_Esther_Anil_responds.jpg"
keywords: []
---

# മഞ്ജു വാര്യരോ അതോ എസ്തറോ? മേക്ക് ഓവർ കണ്ട് അമ്പരന്ന് ആരാധകർ; മറുപടിയുമായി എസ്തർ അനിൽ

> **Lead Summary:** മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ പുതിയ മേക്ക് ഓവർ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായി സ്റ്റൈലൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രങ്ങൾ നിമിഷങ്ങൾക്കകം വൈറലായി. എന്നാൽ, ചിത്രങ്ങൾ കണ്ട് മഞ്ജു വാര്യരെ തെറ്റിദ്ധരിച്ച് നടി എസ്തർ അനിലാണോ എന്ന് കമന്റ് ചെയ്ത ആരാധകരുടെ ചോദ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. തന്നെയും മഞ്ജു വാര്യരെയും മാറിപ്പോയ ആരാധകരുടെ രസകരമായ കമന്റുകൾ ശ്രദ്ധയിൽപ്പെട്ടതോടെ മറുപടിയുമായി എസ്തർ അനിൽ തന്നെ നേരിട്ടെത്തിയിരിക്കുകയാണ്.

## Article Content

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ പുതിയ മേക്ക് ഓവർ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായി സ്റ്റൈലൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രങ്ങൾ നിമിഷങ്ങൾക്കകം വൈറലായി. എന്നാൽ, ചിത്രങ്ങൾ കണ്ട് മഞ്ജു വാര്യരെ തെറ്റിദ്ധരിച്ച് നടി എസ്തർ അനിലാണോ എന്ന് കമന്റ് ചെയ്ത ആരാധകരുടെ ചോദ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. തന്നെയും മഞ്ജു വാര്യരെയും മാറിപ്പോയ ആരാധകരുടെ രസകരമായ കമന്റുകൾ ശ്രദ്ധയിൽപ്പെട്ടതോടെ മറുപടിയുമായി എസ്തർ അനിൽ തന്നെ നേരിട്ടെത്തിയിരിക്കുകയാണ്.

‘‘ഉയ്യോ, മഞ്ജു ചേച്ചിയുടെ പോസ്റ്റിന് താഴെ വന്ന നിങ്ങളുടെ കമന്റുകളെല്ലാം കണ്ടുകൊണ്ടാണ് ഞാൻ ഇന്ന് ഉണർന്നത്!’’–തന്റെയും മഞ്ജു വാരിയരുടെയും പേരിൽ വന്ന ട്രോൾ പോസ്റ്ററിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘‘ആദ്യത്തെ ചിത്രം കണ്ടപ്പോൾ ഇത് എസ്തർ ആണെന്നാണ് കരുതിയത്, പിന്നെയാണ് മനസ്സിലായത് മഞ്ജു ചേച്ചിയാണെന്ന്’,‘‘എസ്തറിനെപ്പോലെയുണ്ട്’’ എന്നിങ്ങനെ നീളുന്നു മഞ്ജുവിന്റെ പോസ്റ്റിന് താഴെയുള്ള കമന്റുകൾ. ഈ പ്രായത്തിലും അതിശയിപ്പിക്കുന്ന ലുക്കിലെത്തുന്ന മഞ്ജു വാര്യരെ തന്നോട് ഉപമിച്ചതിന്റെ അമ്പരപ്പും സന്തോഷവുമാണ് എസ്തർ പങ്കുവെച്ചത്.

മഞ്ജു വാര്യരുടെ 'പെപ്രി' ലുക്കിലുള്ള സ്റ്റൈലിഷ് ഔട്ട്ഫിറ്റും ഹെയർസ്റ്റൈലും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇതിന് മുൻപും പലതവണ തന്റെ ലുക്കുകൾ കൊണ്ട് മഞ്ജു വിസ്മയിപ്പിച്ചിട്ടുണ്ടെങ്കിലും, ഇത്തവണ എസ്തർ അനിലിന്റെ രൂപസാദൃശ്യം കൂടി ചർച്ചയായതോടെ സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ തരംഗമാവുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/356812/manju-warrier-or-esther-fans-are-surprised-to-see-the-makeover-esther-anil-responds)