'സമ്മതമില്ലാതെ അയാൾ എന്നെ കടന്നുപിടിച്ച് ചുംബിച്ചു; സജ്‌ന പറയുന്നത് പച്ചക്കള്ളം!'; വെളിപ്പെടുത്തലുമായി നടി

'സമ്മതമില്ലാതെ അയാൾ എന്നെ കടന്നുപിടിച്ച് ചുംബിച്ചു; സജ്‌ന പറയുന്നത് പച്ചക്കള്ളം!'; വെളിപ്പെടുത്തലുമായി നടി
May 2, 2026 01:29 PM | By Anusree vc

(moviemax.in) ബിഗ് ബോസ് താരം ഫിറോസ് ഖാനും താനും തമ്മിൽ പാർട്ടിക്കിടെ ചുംബിച്ചുവെന്ന സജ്‌ന നൂറിന്റെ ആരോപണം തള്ളി സംഭവത്തിലെ നടി തന്നെ നേരിട്ട് രംഗത്ത്. സജ്‌നയുടെ പ്രസ്താവനകൾ പൂർണമായും അവാസ്തവമാണെന്നും, തന്റെ സമ്മതമില്ലാതെ ഫിറോസ് ഖാൻ തന്നോട് മോശമായി പെരുമാറുകയായിരുന്നുവെന്നുമാണ് നടി വ്യക്തമാക്കുന്നത്.

കൊറോണ കാലത്തിന് മുമ്പ് ചെന്നൈയിൽ വെച്ച് നടന്ന ഒരു ടിവി പ്രോഗ്രാമിനിടെയാണ് ഈ സംഭവം നടന്നതെന്ന് നടി പറയുന്നു. ഷൂട്ടിംഗിന് ശേഷം ചില മുതിർന്ന കലാകാരന്മാർ തന്റെ മുറിയിൽ വെച്ചാണ് പാർട്ടി സംഘടിപ്പിച്ചത്. അന്ന് താൻ ഇൻഡസ്ട്രിയിൽ പുതുമുഖമായതിനാൽ ഫിറോസിന്റെ പെരുമാറ്റത്തെ എതിർക്കാൻ കഴിഞ്ഞില്ലെന്ന് നടി വെളിപ്പെടുത്തി. പാർട്ടിയിൽ പങ്കെടുത്തവർ മദ്യവും സിഗരറ്റും ഉപയോഗിച്ചിരുന്നുവെന്നും, സിഗരറ്റിനുള്ളിൽ ലഹരിപദാർത്ഥമെന്ന് സംശയിക്കുന്ന കറുത്ത പൊടി നിറച്ച് അവർ വലിച്ചിരുന്നുവെന്നും നടി ഗുരുതരമായ ആരോപണം ഉന്നയിച്ചു.

ബാത്റൂമിനുള്ളിൽ വച്ച് ഫ്രഞ്ച് കിസ്സ് ചെയ്തുവെന്ന സജ്‌നയുടെ വാദം നടി പാടെ നിഷേധിച്ചു. താൻ ബാത്റൂമിനുള്ളിൽ കയറിയിട്ടുപോലുമില്ലെന്നും പുറത്തുനിന്ന തന്നെ ഫിറോസ് തന്നെ കടന്നുപിടിച്ച് ചുംബിക്കുകയായിരുന്നുവെന്നുമാണ് നടിയുടെ പക്ഷം. സംഭവത്തിന് ശേഷം മാനസികമായി തകർന്ന തനിക്ക് ട്രാൻസ് വ്യക്തികളായ ദീപ്തി കല്യാണിയും ഹരിണിയുമാണ് ഉറങ്ങാൻ മുറി വിട്ടുതന്നതെന്നും നടി പറഞ്ഞു. സജ്‌ന ഇപ്പോൾ പറയുന്നത് പൂർണമായും വളച്ചൊടിച്ച കാര്യങ്ങളാണെന്നും, ഒരാളെ ഇത്തരത്തിൽ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ‘ഇറ്റ്സ് മി കൈസ്’ എന്ന യൂട്യൂബ് ചാനലിലൂടെ നടി വെളിപ്പെടുത്തി. ഈ സംഭവത്തോടെ സജ്‌നയുടെ മറ്റ് ആരോപണങ്ങളുടെ വിശ്വാസ്യതയും സംശയത്തിലാണെന്നും താരം വ്യക്തമാക്കുന്ന നടിയുടേതായി പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിന്റെ പൂർണ രൂപം:

“ആ സ്ത്രീ ലൈവിൽ പറഞ്ഞ ഒരു വിഡിയോ ഞാൻ യാദൃച്ഛികമായി യൂട്യൂബിൽ കണ്ടതാണ്. വിഡിയോയുടെ അവസാന 10 മിനിറ്റിനുള്ളിൽ അവർ ടെലിവിഷൻ പ്രോഗ്രാമിനെക്കുറിച്ച് ഒരു സംഭവം പറഞ്ഞു. കൊറോണയ്ക്ക് മുമ്പ് ടിവിയിൽ ടെലികാസ്റ്റ് ചെയ്തിരുന്ന പരിപാടിയാണ് അത്. ആ സംഭവം പറയുമ്പോൾ അവർ പറഞ്ഞത് കേട്ടപ്പോൾ, “ആൾ ഞാൻ തന്നെയാണ്” എന്നുറപ്പായി. അതുകൊണ്ട് തന്നെ എനിക്ക് എന്റെ വേർഷൻ പറയേണ്ട ആവശ്യം തോന്നി. വിഡിയോ കാണുന്നതുവരെ ആ രണ്ട് വ്യക്തികളോടും എനിക്ക് വ്യക്തിപരമായി വലിയ താൽപര്യം ഒന്നുമില്ലായിരുന്നു. പ്രോഗ്രാം ആരംഭിച്ചപ്പോൾ അവർ ഒരു കപ്പിള്‍ എന്ന നിലയിൽ എനിക്ക് ഇഷ്ടമുണ്ടായിരുന്നു. പക്ഷേ ആ സംഭവത്തിനു ശേഷം ഞാൻ അവരെ പൂർണമായും അവഗണിച്ചു. ഇപ്പോൾ അവർ പറഞ്ഞത് ആ സംഭവം തന്നെ വളച്ചൊടിച്ച രീതിയിലാണ്.

ആ സമയത്ത് ഷൂട്ടിങ് ചെന്നൈയിൽ സ്റ്റുഡിയോയിൽ ആയിരുന്നു. ഞങ്ങൾ സ്റ്റുഡിയോയ്ക്ക് അടുത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്നു. രണ്ട് പേർ വീതം റൂം ഷെയർ ചെയ്യേണ്ടി വന്നിരുന്നു. ഞാൻ മറ്റൊരു പെൺകുട്ടിയുമായി റൂം ഷെയർ ചെയ്തിരുന്നു. ഞങ്ങൾ രണ്ടുപേരും മദ്യമോ സിഗരറ്റോ യാതൊരു ലഹരിപദാർത്ഥങ്ങളും ഉപയോഗിക്കാത്തവരാണ്. ഷൂട്ട് വളരെ ഹെക്ടിക് ആയിരുന്നു. ചില സീനിയർ ആർട്ടിസ്റ്റുകൾ ഷൂട്ടിന് ശേഷം “റിലാക്സ് ചെയ്യാൻ” ഒരു പാർട്ടി നടത്താൻ തീരുമാനിച്ചു. അതിന് അവർ ഞങ്ങളുടെ റൂം തിരഞ്ഞെടുക്കുകയായിരുന്നു. അന്ന് ഞങ്ങൾ പുതുമുഖങ്ങളായതിനാൽ “നോ” പറയാൻ ധൈര്യമുണ്ടായിരുന്നില്ല.

ഇന്നായിരുന്നെങ്കിൽ ഞാൻ തീർച്ചയായും നിരസിച്ചേനേ. പാർട്ടിയിൽ മദ്യപാനവും സിഗരറ്റ് വലിയും ഉണ്ടായിരുന്നു. സിഗരറ്റിനുള്ളിൽ ആയുർവേദ ഗുളിക പോലെ കറുത്ത നിറത്തിലുള്ള എന്തോ ഒരു സാധനം പൊടിച്ചു ചേർത്ത് ഇവർ മാറി മാറി വലിക്കുന്നുണ്ടായിരുന്നു. റൂമിലെ ലൈറ്റുകൾ ഓഫ് ചെയ്ത് ഡിജെ ലൈറ്റുകൾ ഇട്ട് ഒരു പൂരപ്പറമ്പ് പോലെയായിരുന്നു അവിടം. പറയുമ്പോൾ എല്ലാം പറയണമല്ലോ, എല്ലാം തുറന്നു പറയുന്നവർ ചിലതു മാത്രം ഒളിച്ചുവച്ചിട്ട് കാര്യമില്ല. ഇവർ സിഗററ്റിനുള്ളിൽ ഗുളിക പോലെ എന്തോ പൊടിച്ചിട്ട് ചുരുട്ടി വലിക്കുന്നത് ഞാൻ കണ്ടതാണ്. റൂമിലെ ലൈറ്റുകൾ ഓഫ് ചെയ്ത് ഡിജെ ലൈറ്റ് പോലെ ലൈറ്റിംഗ് ഒരുക്കി, മ്യൂസിക് വച്ച് ഡാൻസ് ചെയ്തുകൊണ്ടുള്ള ഒരു പാർട്ടിയായിരുന്നു. ഞാനും എന്റെ റൂംമേറ്റും അതിൽ പങ്കെടുത്തില്ല. ഞങ്ങൾ ബെഡിൽ ഇരിക്കുകയായിരുന്നു. എന്നെ പലതവണ മദ്യപിക്കാനും സിഗരറ്റ് വലിക്കാൻനും നിർബന്ധിച്ചു പക്ഷെ ഞാൻ നിരസിച്ചു.

ഈ വ്യക്തികൾ തമ്മിൽ വളരെയധികം ഇന്റെഇമേറ്റായി പെരുമാറുന്നുണ്ടായിരുന്നു. ഞാൻ അതൊന്നും ശ്രദ്ധിക്കാതെ നിസംഗമായി ഇരിക്കുകയായിരുന്നു. ഇതിനിടയിൽ വിഡിയോ ഇട്ട വ്യക്തിയുടെ ഭർത്താവ് എന്നോട് മദ്യപിക്കാനും സിഗരറ്റ് വലിക്കാനും നിർബന്ധിച്ചു. ഞാൻ അത് കടുത്ത ഭാഷയിൽ നിരസിച്ചു. സമയത്ത് അവിടെ ദീപ്തി കല്യാണി, ഹരിണി ചന്ദന എന്നി ട്രാൻസ്‌ വ്യക്തികളും അവിടെ ഉണ്ടായിരുന്നു. അവർ ട്രാൻസ് എന്ന നിലയിൽ പരിപാടിയിൽ പങ്കെടുക്കാൻ വന്നതാണ്. ഈ സമയത്ത് എനിക്ക് ബാത്‌റൂമിൽ പോകണം എന്ന് തോന്നി, പക്ഷേ ബാത്റൂമിലേക്ക് അടുക്കാൻ വയ്യ, ബാത്‌റൂമിൽ നിന്ന് ഇവർ പുക വലിച്ചിട്ട് അവിടെ മുഴുവൻ പുക കെട്ടിക്കിടക്കുകയാണ്. ഞാൻ ബാത്റൂമിൽ കയറാനായി വാതിലിനരികിൽ വന്നു.

ഈ സമയത്ത് ഇപ്പോൾ വിഡിയോ ഇട്ട വ്യക്തിയുടെ ഭർത്താവ് എന്നോട് മദ്യപിക്കാനും സിഗരറ്റ് വലിക്കാനും നിർബന്ധിച്ചു. ഞാൻ അത് നിരസിച്ചിട്ടും അദ്ദേഹം വിട്ടില്ല എന്നെ നിർബന്ധിച്ചുകൊണ്ടേയിരുന്നു. ഞാൻ വലിക്കില്ല കുടിക്കില്ല, എന്ന് പറഞ്ഞു, എനിക്ക് ഒന്ന് ബാത്‌റൂമിൽ പോയിവന്നാൽ മതി എന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ. ആ വ്യക്തി എന്റെ കയ്യിൽ കടന്നു പിടിക്കുകയും സിഗരറ്റ് എന്റെ ചുണ്ടോട് അടുപ്പിക്കാൻ പോകുന്നതുപോലെ വരികയും ചെയ്തു. എനിക്ക് പ്രതികരിക്കാൻ പോലും കഴിയുന്നതിനു മുൻപ് അയാൾ പെട്ടെന്ന് എന്നെ കിസ് ചെയ്തു. ഞാൻ ആകെ പാനിക്ക് ആയിപ്പോയി. ഞാൻ അന്ന് കുറച്ചുകൂടി ചെറുപ്പമാണ്, പുതുമുഖമാണ്, ഇന്നത്തെ അവസ്ഥയാണെങ്കിൽ ഞാൻ രൂക്ഷമായി പ്രതികരിച്ചേനേ, പക്ഷേ അപ്പോൾ എന്ത് പറയണം എന്നറിയാൻ പറ്റാത്ത അവസ്ഥയായിപ്പോയി.

നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്ന് മോശമായ ഒരു പെരുമാറ്റം പെട്ടെന്ന് ഉണ്ടാകുമ്പോൾ ആരും ഒന്ന് പതറിപ്പോകും. ഞാനും അക്ഷരാർത്ഥത്തിൽ ഷോക്കായിപ്പോയി. അയാളുടെ പെരുമാറ്റം കണ്ടപ്പോൾ കള്ളു കുടിച്ചിട്ടാണ് എന്നാണു എനിക്ക് തോന്നിയത്. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്ന ഞാൻ നേരെ എന്റെ സുഹൃത്തിന്റെ അടുത്തേക്ക് നീങ്ങി. അതേസമയം തന്നെ ഈ സ്ത്രീ ബാത്റൂമിൽ കയറി വാതിൽ അടച്ചിരുന്നു. കണ്ണാടിയിലൂടെ അവർ എല്ലാം കാണുന്നുണ്ടായിരുന്നു, അവരുടെ ഭർത്താവ് എന്നോട് മോശമായി പെരുമാറുന്നത് അവർ വ്യക്തമായി കണ്ടു. എന്നിട്ടും അപ്പോഴൊന്നും അവർ പ്രതികരിച്ചില്ല എന്നിട്ട് ഇപ്പോൾ പറയുകയാണ് ബാത്റൂമിനുള്ളിൽ വച്ച് കെട്ടിപ്പിടിച്ചെന്നും ഫ്രഞ്ച് കിസ്സ് ചെയ്തുവെന്നും. സത്യം പറയട്ടെ, ആ ബാത്റൂമിന്റെ വാതിൽപ്പടി പോലും ഞാൻ ചവിട്ടിയിട്ടില്ല. അതിന്റെ അകത്തേക്ക് കടക്കാൻ പറ്റുന്ന ഒരു സാഹചര്യമേ അവിടെ ഉണ്ടായിരുന്നില്ല. ഞാൻ പുറത്താണ് നിന്നിരുന്നത്.

എല്ലാം കണ്ടുകൊണ്ട് അകത്ത് കയറി വാതിലടച്ച ആ സ്ത്രീ കുറച്ചു കഴിഞ്ഞ് പുറത്തു വന്നപ്പോൾ കണ്ട കാഴ്ച അതിശയിപ്പിക്കുന്നതായിരുന്നു. ഒന്നും സംഭവിക്കാത്ത മട്ടിൽ 'ഹായ്' ഒക്കെ പറഞ്ഞ് ഡാൻസ് കളിച്ചും ചില്ല് ചെയ്തുമാണ് അവർ വന്നത്. പക്ഷേ ആ മനുഷ്യൻ (ഭർത്താവ്) നേരെ തിരിച്ചായിരുന്നു. നനഞ്ഞ പടക്കം പോലെ, അല്ലെങ്കിൽ വെള്ളത്തിൽ മുക്കിയ കോഴിയെപ്പോലെ അയാൾ ആകെ സൈലന്റായിപ്പോയി. ആ ഒരു സാഹചര്യത്തിൽ എനിക്ക് അവിടെ അധികനേരം നിൽക്കാൻ തോന്നിയില്ല. ഈ സംഭവത്തിന് ശേഷം അവർ എന്നോട് ഒന്നും ചോദിക്കാനോ സംസാരിക്കാനോ വന്നതുമില്ല. ആകെ അസ്വസ്ഥത നിറഞ്ഞ ഒരു അനുഭവമായിരുന്നു അത്.

ഈ സംഭവത്തിനg ശേഷം ആകെ തകർന്നുപോയ എന്നെ കൂടെയുണ്ടായിരുന്ന ദീപ്തിയും ഹരിണിയുമാണ് ആശ്വസിപ്പിച്ചത്. അവരുടെ റൂമിന്റെ കീ എനിക്ക് തരികയും ഞങ്ങളൂടെ അവിടെ പോയി കിടക്കാൻ പറയുകയും ചെയ്തു. ഞാനും എന്റെ ഒപ്പമുണ്ടായിരുന്ന കുട്ടിയും ആ റൂമിലേക്ക് പോയി, ഞാൻ അവിടെ പോയി കിടന്ന് കരയുകയുമായിരുന്നു. ഇക്കാര്യം അന്ന് തന്നെ എന്റെ വീട്ടിലും അടുത്ത സുഹൃത്തുക്കളോടും ഞാൻ പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ ആ സ്ത്രീ വീഡിയോയിൽ പറഞ്ഞത് പൂർണമായും തെറ്റായ രീതിയിലാണ്. എന്റെ പേരെടുത്ത് പറയാതെയെങ്കിലും എന്നെ ഉൾപ്പെടുത്തി കഥ പറയുന്നത് തെറ്റാണ്. അവർക്കും അവരുടെ ഭർത്താവിനും ഇടയിൽ പ്രശ്നമുണ്ടെങ്കിൽ അത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അതിൽ എന്നെ ഉൾപ്പെടുത്തേണ്ട കാര്യമില്ല. ഈ വfഡിയോ വന്നതിനു ശേഷം ഞാൻ ആ സ്ത്രീക്ക് മെസേജ് അയച്ചിട്ടും മറുപടി ലഭിച്ചിട്ടില്ല. ഷോ കോർഡിനേറ്ററിനോടും ഞാൻ ഈ കാര്യം പറഞ്ഞിട്ടുണ്ട്. കൂടാതെ ആ സമയത്ത് ഉണ്ടായിരുന്ന ജിഷിൻ ചേട്ടനും പ്രമോദ് ചേട്ടനും ഞാൻ വിളിച്ചപ്പോൾ പറഞ്ഞത് അവൾക്ക് പ്രാന്താണ് അന്ന് അങ്ങനെ ഒന്നും ഉണ്ടായിട്ടില്ലല്ലോ എന്നാണു. ഈ വിഷയത്തിൽ സാക്ഷികളും തെളിവുകളും എന്റെ കൈവശമുണ്ട്. എനിക്ക് ആരെയും കുറ്റപ്പെടുത്താനുള്ള ഉദ്ദേശമില്ല. എന്നാൽ ഞാൻ പങ്കെടുത്തിട്ടില്ലാത്ത ഒരു കാര്യത്തിൽ എന്നെ തെറ്റായി ചിത്രീകരിക്കുന്നത് കൊണ്ടാണ് ഞാൻ ഇത് തുറന്ന് പറയുന്നത്.

അവിടെ പാർട്ടിയിൽ പങ്കെടുത്തവർ അവരുടെ ഇഷ്ടപ്രകാരം എന്ത് ചെയ്താലും അത് അവരുടെ കാര്യമാണ്. പക്ഷേ അതിൽ പങ്കെടുത്തിട്ടില്ലാത്ത ഒരാളെ തെറ്റായി ഉൾപ്പെടുത്തുന്നത് ശരിയല്ല. എനിക്ക് ഈ വിഷയത്തിൽ കൂടുതൽ വിവാദങ്ങളിൽ പങ്കെടുക്കാൻ താൽപര്യമില്ല. പക്ഷേ എന്റെ ഭാഗം സത്യമായി പറയേണ്ടതിനാലാണ് ഞാൻ ഇത് തുറന്ന് പറഞ്ഞത്.”












'He grabbed me and kissed me without my consent; Sajna's statement is a blatant lie!'; Actress reveals

Next TV

Related Stories
'ഭീഷണിപ്പെടുത്തി? ഒറ്റ മോനാണ്, വേണോ എന്ന് പലരും ചോദിച്ചു'! വിവാഹശേഷം സീമയ്ക്കും കണ്ണനും സംഭവിച്ച മാറ്റങ്ങൾ

May 1, 2026 08:33 PM

'ഭീഷണിപ്പെടുത്തി? ഒറ്റ മോനാണ്, വേണോ എന്ന് പലരും ചോദിച്ചു'! വിവാഹശേഷം സീമയ്ക്കും കണ്ണനും സംഭവിച്ച മാറ്റങ്ങൾ

ട്രാൻസ് വുമൺ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീതും ഭർത്താവ് നിഷാന്തും , ദാമ്പത്യ വിശേഷങ്ങൾ...

Read More >>
'മാരാർ ജയിച്ചാൽ മെയ് 4ന് ഞാൻ വാക്ക് പാലിക്കും, അടിവസ്ത്രമിട്ട് ബീച്ചിൽ നടക്കും' - വെല്ലുവിളി നിർത്താതെ ഇന്‍ഫ്ലുവന്‍സർ

May 1, 2026 02:42 PM

'മാരാർ ജയിച്ചാൽ മെയ് 4ന് ഞാൻ വാക്ക് പാലിക്കും, അടിവസ്ത്രമിട്ട് ബീച്ചിൽ നടക്കും' - വെല്ലുവിളി നിർത്താതെ ഇന്‍ഫ്ലുവന്‍സർ

മാരാർ ജയിച്ചാൽ 'അടിവസ്ത്രമിട്ട് ബീച്ചിൽ നടക്കും', വെല്ലുവിളി നിർത്താതെ...

Read More >>
പണം ചോദിച്ചാൽ പീഡനക്കേസ്..! മാല പണയം വെച്ചും ലക്ഷങ്ങൾ തട്ടി? രേണുസുധിയുടെ തനിനിറം വെളിപ്പെടുത്തി വോയിസ് ക്ലിപ്പുകൾ

May 1, 2026 12:26 PM

പണം ചോദിച്ചാൽ പീഡനക്കേസ്..! മാല പണയം വെച്ചും ലക്ഷങ്ങൾ തട്ടി? രേണുസുധിയുടെ തനിനിറം വെളിപ്പെടുത്തി വോയിസ് ക്ലിപ്പുകൾ

രേണുസുധിയുടെ തനിനിറം വെളിപ്പെടുത്തി വോയിസ് ക്ലിപ്പുകൾ, മാല പണയം വെച്ചും ലക്ഷങ്ങൾ...

Read More >>
Top Stories










News Roundup