പോലീസിനെ കണ്ട് ഓടിയത് വെറുതെയായി ....! കോഴിക്കോട് കുറ്റ്യാടിയിൽ പണം വെച്ച് ചീട്ടുകളി, മൂന്നംഗ സംഘം പിടിയിൽ

പോലീസിനെ കണ്ട് ഓടിയത് വെറുതെയായി ....!  കോഴിക്കോട് കുറ്റ്യാടിയിൽ പണം വെച്ച് ചീട്ടുകളി, മൂന്നംഗ സംഘം പിടിയിൽ
May 2, 2026 03:13 PM | By Susmitha Surendran

കോഴിക്കോട് : (kuttiadi.truevisionnews.com/) കുറ്റ്യാടി ഊരത്ത് കള്ള് ഷാപ്പിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ പണം പന്തയം വെച്ച് ചീട്ടുകളിച്ച മൂന്ന് പേരെ കുറ്റ്യാടി പോലീസ് പിടികൂടി. വടയം കാരക്കണ്ടിയിൽ സുബിലേഷ് (42), കുറ്റ്യാടി ഊരത്ത് വെള്ളംചേരിചാലിൽ മഹേഷ് (39), വേളം കയ്യങ്കിയിൽ രമേശൻ (43) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ഇന്നലെ വൈകുന്നേരം 5.40-ഓടെയാണ് സംഭവം. കുറ്റ്യാടി സബ് ഇൻസ്പെക്ടർ സുബിൻ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പെട്രോളിങ്ങ് നടത്തുന്നതിനിടെ ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. കേളോത്ത് മുക്ക് - ഊരത്ത് റോഡിൽ കള്ള് ഷാപ്പിന് സമീപത്തെ പറമ്പിലിരുന്ന് ചീട്ടുകളിക്കുന്ന സംഘം പോലീസ് പിടികൂടുന്നത്.

പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് ചീട്ടുകളും പണവും പോലീസ് പിടിച്ചെടുത്തു. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. എസ്.സി.പി.ഒ ശ്രീനാഥ്, സി.പി.ഒ ഷിനു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Three-member gang arrested for playing cards with money in Kuttiadi, Kozhikode

Next TV

Related Stories
മുൻ വൈരാഗ്യം മനസ്സിൽ കൊണ്ട് നടന്നു ...! കണ്ണൂരിൽ അയൽവാസിയായ സ്ത്രീയെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിയ കേസ്;  പ്രതിക്ക് നല്ലനടപ്പ് ശിക്ഷ

May 6, 2026 12:15 PM

മുൻ വൈരാഗ്യം മനസ്സിൽ കൊണ്ട് നടന്നു ...! കണ്ണൂരിൽ അയൽവാസിയായ സ്ത്രീയെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിയ കേസ്; പ്രതിക്ക് നല്ലനടപ്പ് ശിക്ഷ

കണ്ണൂരിൽ സ്ത്രീയെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിയ കേസ്; പ്രതിക്ക് നല്ലനടപ്പ് ശിക്ഷ...

Read More >>
കോഴിക്കോട്ടെ ചെങ്കോട്ടകളിൽ പോലും ദയനീയ പരാജയം; പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് മറിഞ്ഞതായി ജില്ലാ സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ

May 6, 2026 11:54 AM

കോഴിക്കോട്ടെ ചെങ്കോട്ടകളിൽ പോലും ദയനീയ പരാജയം; പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് മറിഞ്ഞതായി ജില്ലാ സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ

നിയമസഭാ തെരഞ്ഞെടുപ്പ്, സി.പി.ഐ.എം വോട്ടുകൾ ബി.ജെ.പിയിലേക്ക് മറിഞ്ഞു, ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രാഥമിക...

Read More >>
Top Stories

News Roundup