'രാത്രിയാണ് ആ രംഗം ചെയ്തത്, എനിക്കത് വല്ലാതെ ഫീലായി'; ധനുഷിനെ കുറിച്ച് മമിത ബൈജു

'രാത്രിയാണ് ആ രംഗം ചെയ്തത്, എനിക്കത് വല്ലാതെ ഫീലായി'; ധനുഷിനെ കുറിച്ച് മമിത ബൈജു
2026-05-02T11:49:00 | By Athira V

(moviemax.in) ധനുഷിനെ നായകനാക്കി വിഘ്‌നേശ് രാജ ഒരുക്കിയ ആക്ഷൻ സിനിമയാണ് കര. ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണം ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം പുറത്തുവന്ന മികച്ച ധനുഷ് സിനിമകളിൽ ഒന്നാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ മമിത ബൈജു ആണ് നായികയായി എത്തുന്നത്. ധനുഷിനൊപ്പം വളരെ ഇന്റെൻസ് ആയ ഒരു സീൻ ചെയ്തതിന്റെ അനുഭവം പങ്കുവെക്കുകയാണ് നടി.

'രാത്രിയാണ് ആ രംഗം ഷൂട്ട് ചെയ്തത്. കുറച്ച് ഇന്റന്‍സ് ആയ രംഗമായിരുന്നു അത്, ഞാന്‍ ധനുഷ് സാറിന്റെ കോളറില്‍ പിടിച്ച് ദേഷ്യപ്പെടുന്നതാണ്.

ആ സീനിന്റെ ഒരു ഡെപ്ത് കൂടുതൽ ആയതുകൊണ്ട് കോളറില്‍ പിടിച്ചപ്പോള്‍ കുറച്ചധികം കടുത്തുപോയി, ഉടനെ എനിക്കത് ഫീലാവുകയും ഞാന്‍ സോറി പറയുകയും ചെയ്തു. ഇല്ലമ്മ, നിങ്ങള്‍ ചെയ്തത് ശരിയാണ്, ഈ രംഗത്തിന് ഇത് ആവശ്യമാണ് എന്നാണ് അപ്പോള്‍ അദ്ദേഹം പറഞ്ഞത്.

ആ ഒരു ഷൂട്ടിങ് വളരെ നല്ല ഒരു അനുഭവമായിരുന്നു. അത്രയും ഡെപ്തുള്ള ഒരു രംഗം എന്നെ കൊണ്ട് പുള്‍ ഓഫ് ചെയ്യാന്‍ പറ്റുമോ എന്ന സംശയവും ടെന്‍ഷനുമൊക്കെ എനിക്കുണ്ടായിരുന്നു.

പക്ഷേ ധനുഷ് സാറും സംവിധായകനും ടീം മൊത്തവും ഒരുപാട് എന്നെ കംഫര്‍ട്ട് ആക്കി, സമയമെടുത്ത് ചെയ്താല്‍ മതി, കൂളായി, എനിക്കിഷ്ടമുള്ളത് പോലെ ചെയ്താല്‍ മതി എന്ന് പറഞ്ഞു', മമിതയുടെ വാക്കുകൾ.

സിനിമയുടെ കഥയ്ക്കും മേക്കിങ്ങിനും മികച്ച അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട്. ആദ്യ പകുതി പതിഞ്ഞ തലത്തിലാണ് പോകുന്നതെങ്കിലും രണ്ടാം പകുതി കലക്കിയെന്നാണ് റിപ്പോർട്ടുകൾ.

ധനുഷിന്റെ പ്രകടനത്തിനും കയ്യടി ലഭിക്കുന്നുണ്ട്. ഇമോഷണൽ സീനിലും ആക്ഷൻ സീനിലും നടൻ ഞെട്ടിച്ചെന്നാണ് കമന്റുകൾ. ജയറാം, സുരാജ് വെഞ്ഞാറമൂട്, കരുണാസ്, തുടങ്ങി വലിയ താരനിരയാണ് സിനിമയിലുള്ളത്.

വെൽസ് ഇന്റർനാഷണൽ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. സിനിമയ്ക്കായി ജി വി പ്രകാശ് കുമാർ സംഗീതം കൈകാര്യം ചെയ്യും. പൊല്ലാതവൻ, വാത്തി എന്നീ സിനിമകൾക്ക് ശേഷം ജി വി പ്രകാശ് കുമാറും ധനുഷ് ഒന്നിക്കുന്ന സിനിമയാണിത്.

Content Highlight: Kara Cinema, Dhanush-Mamita Baiju, Experience

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories

News Roundup