---
title: "അയ്യയ്യോ ... മാലയിടാൻ നേരം മനസ്സ് മാറിയോ? വരന് പകരം കാമുകന് പൂമാലയിട്ട് വധു, വിവാഹവേദിയിൽ അരങ്ങേറിയത് വൻ നാടകം"
english_title: "Bride garlands boyfriend instead of groom in Chhindwara, Madhya Pradesh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356821/bride-garlands-boyfriend-instead-of-groom-in-chhindwara-madhya-pradesh"
published_at: "2026-05-02T13:30:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5af32274f0_virl.jpg"
keywords: []
---

# അയ്യയ്യോ ... മാലയിടാൻ നേരം മനസ്സ് മാറിയോ? വരന് പകരം കാമുകന് പൂമാലയിട്ട് വധു, വിവാഹവേദിയിൽ അരങ്ങേറിയത് വൻ നാടകം

> **Lead Summary:** ** **മധ്യപ്രദേശിലെ ഛിന്ദ്വാരയിൽ വിവാഹച്ചടങ്ങിനിടെ നാടിനെ ഞെട്ടിച്ച നാടകീയ രംഗങ്ങൾ. വധൂവരന്മാർ പരസ്പരം ഹാരാർപ്പണം നടത്തുന്ന ചടങ്ങിനിടെ, വരന് മാലയിടേണ്ട വധു സദസ്സിലിരുന്ന തന്റെ കാമുകന്റെ കഴുത്തിൽ മാലയിടുകയായിരുന്നു. ഛിന്ദ്വാരയിലെ പരാസിയ ഗ്രാമത്തിലാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. നിമിഷനേരം കൊണ്ട് വിവാഹവേദി സംഘർഷഭരിതമായി.

## Article Content

** **മധ്യപ്രദേശിലെ ഛിന്ദ്വാരയിൽ വിവാഹച്ചടങ്ങിനിടെ നാടിനെ ഞെട്ടിച്ച നാടകീയ രംഗങ്ങൾ. വധൂവരന്മാർ പരസ്പരം ഹാരാർപ്പണം നടത്തുന്ന ചടങ്ങിനിടെ, വരന് മാലയിടേണ്ട വധു സദസ്സിലിരുന്ന തന്റെ കാമുകന്റെ കഴുത്തിൽ മാലയിടുകയായിരുന്നു. ഛിന്ദ്വാരയിലെ പരാസിയ ഗ്രാമത്തിലാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. നിമിഷനേരം കൊണ്ട് വിവാഹവേദി സംഘർഷഭരിതമായി.

** **വേദിയിൽനിന്ന് കാമുകന്റെ അടുത്തേക്ക് ഓടിയിറങ്ങുന്ന യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഏപ്രിൽ 22നും 23നും ഇടയിലുള്ള രാത്രിയിലാണ് സംഭവം. വിവാഹച്ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി, വരൻ ഉൾപ്പെടുന്ന സംഘം എത്തിയതിന് ശേഷമായിരുന്നു നാടകീയ രംഗങ്ങൾ ഉണ്ടായത്.

വധൂവരന്മാരെ വേദിയിലേക്ക് കൊണ്ടുവന്ന് ഇരുവർക്കും ബന്ധുക്കൾ പൂമാല കൈമാറി. ആദ്യം വധുവിൻ്റെ ഊഴമായിരുന്നു. വരന് മാല ചാർത്താൻ നിർദ്ദേശം ലഭിച്ചെങ്കിലും മടിച്ചുനിന്ന യുവതി പെട്ടെന്ന് മാലയുമായി സദസ്സിലേക്ക് ഓടിയിറങ്ങുകയായിരുന്നു. തുടർന്ന് സദസ്സിൽ ഉണ്ടായിരുന്ന യുവാവിന് മാല ചാർത്തി.

സംഭവം വധുവരന്മാരുടെ സംഘങ്ങൾ തമ്മിൽ ചൂടേറിയ തർക്കങ്ങൾക്കും കൈയേറ്റത്തിനും ഇടയാക്കി. ഇതിനിടെ, വധുവിൻ്റെ കുടുംബാംഗങ്ങൾ യുവതിയുടെ കാമുകനെന്ന് കരുതുന്ന യുവാവിനെ മർദിക്കുകയും സ്ഥലത്തുനിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെ യുവതി വിവാഹത്തിന് വിസമ്മതിച്ചതോടെ ചടങ്ങ് ഉപേക്ഷിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/356821/bride-garlands-boyfriend-instead-of-groom-in-chhindwara-madhya-pradesh)