തിരുവനന്തപുരം: ( www.truevisionnews.com ) ആംബുലൻസിൽ നിന്ന് ഇറങ്ങിയോടിയ രോഗിയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശിയായ ഇയാൾക്ക് പേവിഷബാധയേറ്റതായി സംശയമുണ്ട്. ഇന്ന് പുലർച്ചെ നാലരയോടെ നെയ്യാറ്റിൻകരയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.
ഇഞ്ചക്കൽ ഭാഗത്തെത്തിയപ്പോൾ ആംബുലൻസിന്റെ ചില്ലുകൾ തകർത്ത് ഇയാൾ പുറത്തേക്ക് ഓടുകയായിരുന്നു. പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്നാണ് 108 ആംബുലൻസിൽ ഇയാളെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചത്. കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ഓടയിൽ കണ്ടെത്തിയത്.
Patient found dead in ambulance after breaking window; rabies suspected
































