---
title: "നാൽപ്പത് വർഷങ്ങൾക്ക് ശേഷം അലീനയും ടെലിഫോൺ അങ്കിളും ഒന്നിച്ചു; മോഹൻലാലിനെ കണ്ട് വികാരാധീനയായി ആശ ജയറാം"
english_title: "Asha Jayaram gets emotional after seeing Mohanlal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356418/Asha-Jayaram-gets-emotional-after-seeing-Mohanlal"
published_at: "2026-04-30T15:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f3317d8a333_188.jpg"
keywords: []
---

# നാൽപ്പത് വർഷങ്ങൾക്ക് ശേഷം അലീനയും ടെലിഫോൺ അങ്കിളും ഒന്നിച്ചു; മോഹൻലാലിനെ കണ്ട് വികാരാധീനയായി ആശ ജയറാം

> **Lead Summary:** **[ ** മലയാള സിനിമയുടെ നൊമ്പരമായിരുന്ന ‘ഒന്നു മുതൽ പൂജ്യം വരെ’ പുറത്തിറങ്ങി നാൽപ്പത് വർഷങ്ങൾ പിന്നിടുമ്പോൾ, ആ ചിത്രത്തിലെ നായികാാനായകന്മാർ അമേരിക്കൻ മണ്ണിൽ വീണ്ടും ഒന്നിച്ചു. ഡെട്രോയിറ്റിൽ നടന്ന ‘കിലുക്കം’ ഷോയിലാണ് മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും നടി ആശ ജയറാമും വേദി പങ്കിട്ടത്.

## Article Content

**[ ** മലയാള സിനിമയുടെ നൊമ്പരമായിരുന്ന ‘ഒന്നു മുതൽ പൂജ്യം വരെ’ പുറത്തിറങ്ങി നാൽപ്പത് വർഷങ്ങൾ പിന്നിടുമ്പോൾ, ആ ചിത്രത്തിലെ നായികാാനായകന്മാർ അമേരിക്കൻ മണ്ണിൽ വീണ്ടും ഒന്നിച്ചു. ഡെട്രോയിറ്റിൽ നടന്ന ‘കിലുക്കം’ ഷോയിലാണ് മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും നടി ആശ ജയറാമും വേദി പങ്കിട്ടത്.

1986-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ആശ ജയറാം അലീന എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ, ക്ലൈമാക്സിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ‘ടെലിഫോൺ അങ്കിൾ’ എന്ന നിഗൂഢവും എന്നാൽ പ്രിയപ്പെട്ടതുമായ വേഷത്തിലായിരുന്നു മോഹൻലാൽ എത്തിയത്.

നീണ്ട 40 വർഷങ്ങൾക്ക് ശേഷം തന്റെ ആദ്യകാല സഹപ്രവർത്തകനെ കണ്ടുമുട്ടിയതിന്റെ ആവേശവും വികാരവും ആശയ്ക്ക് മറച്ചുവെക്കാനായില്ല. താൻ ലാലേട്ടനെ കാണാൻ പോകുകയാണെന്നും ഇത് വിശ്വസിക്കാൻ പോലുമാകുന്നില്ലെന്നും ആശ വികാരാധീനയായി പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം തരംഗമായിട്ടുണ്ട്.

ലാലേട്ടൻ വേദിയിലെത്തിയതോടെ കാണികൾ ആവേശത്തിലായി. തന്റെ പഴയ സഹപ്രവർത്തകരെ ഇത്രയേറെ വിലമതിക്കുന്ന മോഹൻലാലിന്റെ വിനയത്തെയും സ്നേഹത്തെയും ആശ പ്രശംസിച്ചു.

> "നിങ്ങളെ എല്ലാവരെയും കാണുമ്പോൾ എനിക്ക് വല്ലാതെ ഗൃഹാതുരത്വം തോന്നുന്നു" എന്നായിരുന്നു തടിച്ചുകൂടിയ മലയാളികളോട് മോഹൻലാലിന്റെ പ്രതികരണം. രഘുനാഥ് പലേരിയുടെ സംവിധാനത്തിൽ പിറന്ന ഈ ചിത്രം മലയാളത്തിലെ മികച്ച പരീക്ഷണ സിനിമകളിലൊന്നായി ഇന്നും ഓർമ്മിക്കപ്പെടുന്നു.

‘ഒന്നു മുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ആശ ജയറാം പിന്നീട് തനിയാവർത്തനം, ഇസബെല്ല തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായെങ്കിലും സിനിമയിൽ നിന്ന് ഇടവേളയെടുത്ത് അമേരിക്കയിലേക്ക് മാറുകയായിരുന്നു.

നിലവിൽ അവിടെ ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്യുന്നതോടൊപ്പം ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും നർത്തകിയായും അധ്യാപികയായും കലാരംഗത്ത് സജീവമാണ് താരം. ഡെട്രോയിറ്റിലെ മലയാളി സമൂഹത്തിന് മുന്നിൽ വെച്ച് നടന്ന ഈ പുനഃസ്സമാഗമം സിനിമാ പ്രേമികൾക്ക് ഗൃഹാതുരത്വം ഉണർത്തുന്ന ഒരു അപൂർവ്വ നിമിഷമായി മാറി.

### Related Links & Sources
- [Original Story Source](https://moviemax.in/news/356418/Asha-Jayaram-gets-emotional-after-seeing-Mohanlal)