---
title: "ഒടുവിൽ ആ കാത്തിരിപ്പ് അവസാനിച്ചു; ദളപതി വിജയ്‌യെ നേരിൽ കണ്ട അനുഭവം പങ്കുവെച്ച് കനിഹ"
english_title: "Kaniha shares her experience of meeting Vijay in person"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356412/kaniha-shares-her-experience-of-meeting-vijay-in-person"
published_at: "2026-04-30T15:23:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f326e544026_17.jpg"
keywords: []
---

# ഒടുവിൽ ആ കാത്തിരിപ്പ് അവസാനിച്ചു; ദളപതി വിജയ്‌യെ നേരിൽ കണ്ട അനുഭവം പങ്കുവെച്ച് കനിഹ

> **Lead Summary:** **[**വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തെന്നിന്ത്യൻ സൂപ്പർ താരം ദളപതി വിജയ്‌യെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് നടി കനിഹ. മുംബൈ അഹമ്മദ് നഗറിലെ ഷിർഡി സായിബാബ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോഴാണ് കനിഹ തന്റെ പ്രിയതാരത്തെ കണ്ടുമുട്ടിയത്.

## Article Content

**[**വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തെന്നിന്ത്യൻ സൂപ്പർ താരം ദളപതി വിജയ്‌യെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് നടി കനിഹ. മുംബൈ അഹമ്മദ് നഗറിലെ ഷിർഡി സായിബാബ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോഴാണ് കനിഹ തന്റെ പ്രിയതാരത്തെ കണ്ടുമുട്ടിയത്.

തന്റെ സിനിമാ ജീവിതത്തിനിടയിൽ ഇതുവരെ വിജയ്‌ക്കൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞിട്ടില്ലെങ്കിലും, ഈ കൂടിക്കാഴ്ച തനിക്ക് അതിശയിപ്പിക്കുന്ന നിമിഷമായിരുന്നുവെന്ന് കനിഹ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിലൂടെ തിരക്കിട്ട് നീങ്ങുന്നതിനിടയിലും തങ്ങളെ തിരിച്ചറിയാനും വിനയത്തോടെ സംസാരിക്കാനും സമയം കണ്ടെത്തിയ വിജയ്‍യുടെ പെരുമാറ്റത്തെ താരം പ്രശംസിച്ചു. താരത്തിന്റെ ലാളിത്യം തന്നെ അത്ഭുതപ്പെടുത്തിയെന്നും കനിഹ പറയുന്നു.

> വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ പ്രവേശനത്തിനും ഭാവി യാത്രകൾക്കും താരം എല്ലാവിധ ആശംസകളും നേർന്നു. "വിജയത്തിന്റെ പോരാട്ടവീര്യം എന്നും അങ്ങയ്ക്കൊപ്പമുണ്ടാകട്ടെ, ഞങ്ങൾ എന്നും കൂടെയുണ്ടാകും" എന്ന ഹൃദ്യമായ കുറിപ്പോടെയാണ് കനിഹ ചിത്രം പങ്കുവെച്ചത്.

മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധേയയായ കനിഹയുടെ ഈ പോസ്റ്റ് നിമിഷങ്ങൾക്കകം തന്നെ ആരാധകർക്കിടയിൽ തരംഗമായി മാറി.

### Related Links & Sources
- [Original Story Source](https://moviemax.in/news/356412/kaniha-shares-her-experience-of-meeting-vijay-in-person)