---
title: "'എന്റെ ഉള്ളിലെ വളരാത്ത കുട്ടിയുടെ കൗതുകം'; ടെക്നോളജി പ്രേമത്തെക്കുറിച്ച് മമ്മൂട്ടി"
english_title: "'The curiosity of the ungrown child inside me'; Mammootty on his love for technology"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356513/the-curiosity-of-the-ungrown-child-inside-me-mammootty-on-his-love-for-technology"
published_at: "2026-05-01T09:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f422b16d5fc_xcsrdfg.jpg"
keywords: []
---

# 'എന്റെ ഉള്ളിലെ വളരാത്ത കുട്ടിയുടെ കൗതുകം'; ടെക്നോളജി പ്രേമത്തെക്കുറിച്ച് മമ്മൂട്ടി

> **Lead Summary:** **[** പുതിയ ഗാഡ്‌ജെറ്റുകളോടും സാങ്കേതികവിദ്യയോടും മമ്മൂട്ടിക്കുള്ള താല്പര്യം സിനിമാലോകത്ത് പ്രശസ്തമാണ്. എന്നാൽ താനൊരു സാങ്കേതിക വിദഗ്ധനല്ലെന്നും പുതിയ കാര്യങ്ങളോടുള്ള ഒരു കൗതുകം മാത്രമാണ് തനിക്കുള്ളതെന്നും മമ്മൂട്ടി വെളിപ്പെടുത്തി. മമ്മൂട്ടി കമ്പനിക്ക് വേണ്ടി നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

## Article Content

**[** പുതിയ ഗാഡ്‌ജെറ്റുകളോടും സാങ്കേതികവിദ്യയോടും മമ്മൂട്ടിക്കുള്ള താല്പര്യം സിനിമാലോകത്ത് പ്രശസ്തമാണ്. എന്നാൽ താനൊരു സാങ്കേതിക വിദഗ്ധനല്ലെന്നും പുതിയ കാര്യങ്ങളോടുള്ള ഒരു കൗതുകം മാത്രമാണ് തനിക്കുള്ളതെന്നും മമ്മൂട്ടി വെളിപ്പെടുത്തി. മമ്മൂട്ടി കമ്പനിക്ക് വേണ്ടി നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

നാം കണ്ടുശീലിച്ച വിഷയങ്ങളിൽ നിന്ന് മാറി, ഇൻഫർമേഷൻ ടെക്നോളജിയുടെ പശ്ചാത്തലത്തിലുള്ള പുതുമയുള്ള പ്രമേയമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്. ഇതൊരു ബോധവൽക്കരണ സിനിമയോ പ്രൊപ്പഗണ്ട സിനിമയോ അല്ലെന്നും, എന്നാൽ വരുംകാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ സിനിമ ചർച്ച ചെയ്യുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

>  പുതിയ ഫോണുകളോടും വാഹനങ്ങളോടുമുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ: "അത് എന്നിലെ വളരാത്ത കുട്ടിക്ക് പുതിയ കളിപ്പാട്ടങ്ങളോടുള്ള ഭ്രമം പോലെയാണ്. പുതിയ കാര്യങ്ങൾ കാണുമ്പോൾ എല്ലാവർക്കും ഉണ്ടാകുന്ന ആവേശമേ എനിക്കുമുള്ളൂ."

തനിക്ക് പുതിയ സാങ്കേതികവിദ്യകൾ കണ്ടുപിടിക്കാനുള്ള അറിവൊന്നുമില്ലെന്നും, സിനിമയുടെ ഭാഗമായതുകൊണ്ട് വിഷ്വൽ ടെക്നോളജിയോട് അല്പം കൂടുതൽ താല്പര്യമുണ്ടെന്നും മമ്മൂട്ടി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/356513/the-curiosity-of-the-ungrown-child-inside-me-mammootty-on-his-love-for-technology)