'രണ്ടുതവണ മരിക്കാൻ ശ്രമിച്ചു, കൂടെയുണ്ടായിരുന്നവർ കൈവിട്ടു'; സുബീഷ് സുധിയുടെ ഉള്ളുലയ്ക്കുന്ന വെളിപ്പെടുത്തൽ

'രണ്ടുതവണ മരിക്കാൻ ശ്രമിച്ചു, കൂടെയുണ്ടായിരുന്നവർ കൈവിട്ടു'; സുബീഷ് സുധിയുടെ ഉള്ളുലയ്ക്കുന്ന വെളിപ്പെടുത്തൽ
Apr 30, 2026 05:11 PM | By Fidha Parvin

(moviemax.in) ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലെത്തി, 80-ഓളം ചിത്രങ്ങളിൽ അഭിനയിച്ച സുബീഷ് സുധി ആദ്യമായി നായകനായ 'ഒരു ഭാരത സർക്കാർ ഉത്പന്നം' എന്ന സിനിമ വരുത്തിവെച്ച വലിയ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. സിനിമ നിർമ്മിക്കാനായി ഇറങ്ങിത്തിരിച്ച താൻ ഇപ്പോൾ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

സെൻസർ ബോർഡ് സിനിമയുടെ പേരിൽ മാറ്റം വരുത്തിയതും, റിലീസിന് രണ്ട് ദിവസം മുൻപ് തിരക്കഥാകൃത്ത് നിസാം അന്തരിച്ചതും വലിയ ആഘാതമായി.  'പ്രേമലു', 'മഞ്ഞുമ്മൽ ബോയ്സ്' എന്നീ ഹിറ്റ് ചിത്രങ്ങൾക്കിടയിൽ റിലീസ് ചെയ്യേണ്ടി വന്നതും പരീക്ഷാക്കാലവും സിനിമയുടെ കളക്ഷനെ ബാധിച്ചു. കണ്ടവർ നല്ല അഭിപ്രായം പറഞ്ഞിട്ടും ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു.

 സിനിമ വിൽക്കാനായി മുംബൈയിൽ പോയപ്പോൾ ഏജന്റുമാർ പണം വാങ്ങി പറ്റിച്ചതായും അദ്ദേഹം പറഞ്ഞു. വീട് ജപ്തിയുടെ വക്കിലാണ്. കടം നൽകിയവർ പരാതി നൽകിയതിനെത്തുടർന്ന് അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. ഏതു നിമിഷവും ജയിലിലാകാവുന്ന അവസ്ഥയിലാണ് താനെന്ന് സുബീഷ് പറയുന്നു.

കടം വീട്ടാൻ പരമാവധി ശ്രമിച്ചിട്ടും നടക്കാത്തതിനെത്തുടർന്ന് രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഈ പ്രതിസന്ധിയിൽ കൂടെയുണ്ടായിരുന്നവർ പോലും കൈവിട്ടതായും അദ്ദേഹം വേദനയോടെ പങ്കുവെച്ചു. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടെ സുഹൃത്തുക്കൾ മുഖേന പോലീസിന്റെ സഹായം ലഭിച്ചതാണ് തനിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ കരുത്തായത്.

കൊച്ചി ഡെപ്യൂട്ടി കമ്മിഷണർ അശ്വതി മാഡം നേരിട്ട് വിളിച്ച് ധൈര്യം പകർന്നു. തന്നോടൊപ്പം നിന്ന മറ്റ് നിർമ്മാതാക്കളും സമാനമായ പ്രതിസന്ധിയിലാണെന്നും, അതിജീവനത്തിന്റെ ചരിത്രമുള്ള കേരളം തന്നെ കൈവിടില്ലെന്ന് പ്രതീക്ഷിക്കുന്നതായും സുബീഷ് കുറിപ്പിൽ പറഞ്ഞു.

Content Highlight: 'I tried to die twice, but those who were with me gave up'; Subeesh Sudhi's heartbreaking revelation

Next TV

Related Stories
ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

Jun 24, 2026 02:58 PM

ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

ദിലീപ് ചിത്രം , നീക്കം, ജഗന്‍ ഷാജി കൈലാസ്, മദ്രാസ് ഹൈക്കോടതി...

Read More >>
Top Stories










News Roundup






GCC News