---
title: "'അവൾ സുരക്ഷിതമായ കൈകളിലാണ്'; അനിയത്തിയുടെ വിവാഹനിശ്ചയ വിശേഷങ്ങളുമായി ദിൽഷ"
english_title: "'She is in safe hands'; Dilsha shares details of her sister-in-law's engagement"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356509/she-is-in-safe-hands-dilsha-shares-details-of-her-sister-in-laws-engagement"
published_at: "2026-05-01T09:09:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f420e9d36d5_sdgtx.jpg"
keywords: []
---

# 'അവൾ സുരക്ഷിതമായ കൈകളിലാണ്'; അനിയത്തിയുടെ വിവാഹനിശ്ചയ വിശേഷങ്ങളുമായി ദിൽഷ

> **Lead Summary:** **[** ബിഗ് ബോസ് മലയാളം സീസൺ 4 വിജയിയും പ്രശസ്ത നർത്തകിയുമായ ദിൽഷ പ്രസന്നന്റെ കുടുംബത്തിൽ ഇപ്പോൾ വിവാഹമാളസൊലമാണ്. ദിൽഷയുടെ ഇളയ സഹോദരി ഷേഖ പ്രസന്നന്റെ വിവാഹനിശ്ചയം കഴിഞ്ഞ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

## Article Content

**[** ബിഗ് ബോസ് മലയാളം സീസൺ 4 വിജയിയും പ്രശസ്ത നർത്തകിയുമായ ദിൽഷ പ്രസന്നന്റെ കുടുംബത്തിൽ ഇപ്പോൾ വിവാഹമാളസൊലമാണ്. ദിൽഷയുടെ ഇളയ സഹോദരി ഷേഖ പ്രസന്നന്റെ വിവാഹനിശ്ചയം കഴിഞ്ഞ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

>  ദീർഘകാല സുഹൃത്തായ സൂരജ് ആണ് ഷേഖയുടെ വധു. ഏറെ നാളത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലാണ് ഇരുവരും ഒന്നിക്കുന്നത്.  "താൻ സ്നേഹിച്ച വ്യക്തിക്കൊപ്പം തന്നെ സഹോദരി ജീവിതം തുടങ്ങുന്നതിൽ വലിയ സന്തോഷമുണ്ട്. പ്രതിസന്ധികളിലും സന്തോഷത്തിലും അവർ പരസ്പരം താങ്ങായി നിന്നു. അവൾ ഇപ്പോൾ സുരക്ഷിതമായ കൈകളിലാണെന്ന് എനിക്കും ചിന്നയ്ക്കും (മറ്റൊരു സഹോദരി) ഉറപ്പുണ്ട്," എന്ന് വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ദിൽഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 ദിൽഷയുടെ വസ്ത്രധാരണവും ഫോട്ടോഷൂട്ടുകളും എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. സഹോദരിയുടെ നിശ്ചയത്തിനെടുത്ത മനോഹരമായ ചിത്രങ്ങൾക്കും വലിയ പിന്തുണയാണ് ആരാധകരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ലഭിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/356509/she-is-in-safe-hands-dilsha-shares-details-of-her-sister-in-laws-engagement)