മലപ്പുറം:( truevisionnews.com) പൊന്നാനിയിൽ ഫാത്തിമ എന്ന യുവതിയെ ഭർത്താവ് മുഹമ്മദ് കൊലപ്പെടുത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി.
ഫ്ലാറ്റിൽ നിന്ന് വിളിച്ചിറക്കി ദൂരെയൊരു ബീച്ച് പരിസരത്ത് എത്തിച്ചാണ് കൊല നടത്തിയത്. ഏറെ നേരം സംസാരിച്ചിരുന്ന ശേഷം ഷാൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം നാല് മാസം പ്രായമുള്ള കുഞ്ഞുമായി മുഹമ്മദ് മുക്കാൽ മണിക്കൂറോളം മൃതദേഹത്തിന് അടുത്ത് തന്നെ ഇരുന്നു.
അവിടെ നിന്ന് പോകാൻ ഒരുങ്ങിയപ്പോൾ കുറുക്കന്മാർ വരുന്നത് കണ്ട് ഭയന്ന മുഹമ്മദ്, മണൽ കൈകൊണ്ട് മാറ്റി കുഴിയുണ്ടാക്കി മൃതദേഹം മൂടുകയായിരുന്നു.
ഫാത്തിമയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന സംശയമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Ponnani murder: Woman with child guarded body for three-quarters of an hour, more details on murder
































