---
title: "ബോക്സ് ഓഫീസ് വിറപ്പിക്കാൻ 'പേട്രിയറ്റ്'; എമ്പുരാൻ റെക്കോർഡുകൾക്ക് ഭീഷണിയായി അപ്രതീക്ഷിത കുതിപ്പ്"
english_title: "'Patriot' to shake up the box office; Unexpected surge threatens Empuran records"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356514/patriot-to-shake-up-the-box-office-unexpected-surge-threatens-empuran-records"
published_at: "2026-05-01T09:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f42418a023f_sdfgdesrg.jpg"
keywords: []
---

# ബോക്സ് ഓഫീസ് വിറപ്പിക്കാൻ 'പേട്രിയറ്റ്'; എമ്പുരാൻ റെക്കോർഡുകൾക്ക് ഭീഷണിയായി അപ്രതീക്ഷിത കുതിപ്പ്

> **Lead Summary:** **[**മലയാള സിനിമയിലെ രണ്ട് ഇതിഹാസങ്ങൾ 18 വർഷത്തിന് ശേഷം ഒന്നിക്കുന്ന 'പേട്രിയറ്റ്' എന്ന ചിത്രത്തിന്റെ പ്രീ-സെയിൽ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്. ബോക്സ് ഓഫീസിൽ വലിയ ആവേശം സൃഷ്ടിച്ചുകൊണ്ട് ചിത്രം പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്.

## Article Content

**[**മലയാള സിനിമയിലെ രണ്ട് ഇതിഹാസങ്ങൾ 18 വർഷത്തിന് ശേഷം ഒന്നിക്കുന്ന 'പേട്രിയറ്റ്' എന്ന ചിത്രത്തിന്റെ പ്രീ-സെയിൽ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്. ബോക്സ് ഓഫീസിൽ വലിയ ആവേശം സൃഷ്ടിച്ചുകൊണ്ട് ചിത്രം പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്.

ലോകമെമ്പാടുനിന്നുമായി 20.5 കോടി രൂപയാണ് ചിത്രം അഡ്വാൻസ് ബുക്കിംഗിലൂടെ മാത്രം നേടിയത്. ഇതിൽ കേരളത്തിൽ നിന്ന് 5.65 കോടിയും വിദേശ രാജ്യങ്ങളിൽ നിന്ന് 13.25 കോടിയും ഉൾപ്പെടുന്നു. കേരളത്തിലെ പ്രീ-സെയിൽ കളക്ഷനിൽ ദിലീപ് ചിത്രം 'ഭഭബ'യെ മറികടന്ന് പേട്രിയറ്റ് രണ്ടാം സ്ഥാനത്തെത്തി. 12.4 കോടി രൂപയാണ് ചിത്രത്തിന്റെ മൊത്തം കേരള കളക്ഷനായി കണക്കാക്കുന്നത്. നിലവിൽ 'എമ്പുരാൻ' മാത്രമാണ് ഇതിന് മുന്നിലുള്ളത്.

 ആദ്യദിനം തന്നെ ചിത്രം 50 കോടി രൂപയ്ക്ക് അടുത്ത് കളക്ഷൻ നേടുമെന്നാണ് സിനിമാ ട്രാക്കർമാരുടെ വിലയിരുത്തൽ. നിലവിൽ ഒന്നാം സ്ഥാനത്തുള്ള എമ്പുരാന്റെ (67.34 കോടി) ആദ്യദിന റെക്കോർഡ് പേട്രിയറ്റ് മറികടക്കുമോ എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മോഹൻലാൽ-മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും സ്ക്രീനിൽ എത്തുന്നു എന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/356514/patriot-to-shake-up-the-box-office-unexpected-surge-threatens-empuran-records)