---
title: "‘മദ്രാസിലെ എപ്സ്റ്റീൻ’; കുട്ടികളെപ്പോലും വെറുതെ വിടില്ല, ഹോബി രഹസ്യമായി റെക്കോർഡ് ചെയ്യൽ; സംഗീത സംവിധായകനെതിരെ വെളിപ്പെടുത്തലുമായി ഗായിക"
english_title: "'Epstein of Madras'; Won't even leave children alone, secret recording hobby; Singer makes revelations against music director"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356498/epstein-of-madras-wont-even-leave-children-alone-secret-recording-hobby-singer-makes-revelations-against-music-director"
published_at: "2026-05-01T08:35:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f418c147e94_Singer_makes_revelations_against_music_director.jpg"
keywords: []
---

# ‘മദ്രാസിലെ എപ്സ്റ്റീൻ’; കുട്ടികളെപ്പോലും വെറുതെ വിടില്ല, ഹോബി രഹസ്യമായി റെക്കോർഡ് ചെയ്യൽ; സംഗീത സംവിധായകനെതിരെ വെളിപ്പെടുത്തലുമായി ഗായിക

> **Lead Summary:** പ്രമുഖ തമിഴ് സംഗീത സംവിധായകനിൽ നിന്ന് താൻ ലൈംഗിക അതിക്രമം നേരിട്ടതായി വെളിപ്പെടുത്തി തമിഴ് ഗായിക. ഈ ദുരനുഭവം മനസ്സിനേൽപ്പിച്ച ആഘാതം മൂലം തമിഴ് സിനിമാലോകം ഉപേക്ഷിച്ചു താൻ ഋഷികേശിലേക്ക് താമസം മാറിയെന്നും ഗായിക വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

## Article Content

പ്രമുഖ തമിഴ് സംഗീത സംവിധായകനിൽ നിന്ന് താൻ ലൈംഗിക അതിക്രമം നേരിട്ടതായി വെളിപ്പെടുത്തി തമിഴ് ഗായിക. ഈ ദുരനുഭവം മനസ്സിനേൽപ്പിച്ച ആഘാതം മൂലം തമിഴ് സിനിമാലോകം ഉപേക്ഷിച്ചു താൻ ഋഷികേശിലേക്ക് താമസം മാറിയെന്നും ഗായിക വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

സംഗീത സംവിധായകന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും അദ്ദേഹത്തെ 'മദ്രാസിലെ എപ്സ്റ്റീൻ' എന്നാണ് ഗായിക വിശേഷിപ്പിച്ചത്. സംവിധായകന്റെ സ്റ്റുഡിയോക്കുള്ളിൽ വെച്ചാണ് അതിക്രമം നടന്നത്. ശബ്ദപ്രതിരോധ സംവിധാനമുള്ള മുറിയായതിനാൽ താൻ നിലവിളിച്ചിട്ടും ആരും കേട്ടില്ലെന്നും, മുറിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയതായും ഗായിക ആരോപിച്ചു. ഒരു കാലത്ത് താൻ ഏറ്റവും സുരക്ഷിതമെന്ന് കരുതിയ ഇടമായിരുന്നു ആ സ്റ്റുഡിയോ എന്നും അവർ സങ്കടത്തോടെ പറഞ്ഞു.

ആ സംഗീത സംവിധായകന്റെ കീഴിലായിരുന്നു താൻ ജോലി ചെയ്തിരുന്നത്. ചൂഷണത്തിന് മുമ്പ് അയാൾ വിശ്വാസം വളർത്തിയെടുത്തിരുന്നു. സ്ത്രീകളിൽനിന്ന് കടം വാങ്ങും, അവ തിരിച്ചു നൽകാറില്ല. പതുക്കെ അവരിൽ അയാൾ വിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും, പിന്നീട് ശാരീരികമായി ആക്രമിക്കും. സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയ മറ്റ് സ്ത്രീകളിൽനിന്ന് തനിക്ക് സന്ദേശങ്ങൾ ലഭിച്ചതായും അവർ പറഞ്ഞു. സ്ത്രീകളെയും സ്റ്റുഡിയോയിൽ വരുന്ന കുട്ടികളെപോലും ചൂഷണം ചെയ്ത് ​രഹസ്യമായി റെക്കോഡ് ചെയ്യുന്നത് അയാൾക്ക് ഒരു ഹോബി പോലെ മാറി. തന്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മറ്റ് സ്ത്രീകളെയും അയാൾ സമാന രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടെന്നും ഗായിക പറഞ്ഞു

ശാരീരിക പീഡനത്തിന് ശേഷം സംഗീത സംവിധായകനിൽ നിന്ന് കനത്ത മാനസിക ആഘാതമാണ് നേരിട്ടത്. ജോലി ഉപേക്ഷിച്ചതോടെ തന്റെ മേൽ മേഷണക്കുറ്റം വ്യാജമായി ആരോപിച്ചു. പലരോടും തന്നെപ്പറ്റി മോശമായി സംസാരിച്ചു. ശാരീരിക- മാനസിക ആഘാതത്തിൽ നിന്ന് പുറത്തുവരാൻ ഒരുപാട് സമയമെടുത്തുവെന്നും കുടുംബമാണ് പൂർണ പിന്തുണ നൽകി കൂടെ നിന്നതെന്നും ഗായിക പറഞ്ഞു. പീഡനം നടന്ന സമയത്ത് അഭിഭാഷകരെയും മുതിർന്ന ഉദ്യോഗസ്ഥരെയും സമീപിച്ചെങ്കിലും ഭയം കാരണം ഔദ്യോഗികമായി പരാതി നൽകിയില്ല. എന്നാൽ ഇപ്പോൾ സംഗീത സംവിധായകനെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/356498/epstein-of-madras-wont-even-leave-children-alone-secret-recording-hobby-singer-makes-revelations-against-music-director)