---
title: "തനിമലയാളിയുടെ മകന് എന്തുപറ്റി? യുവിയെക്കുറിച്ച് പോലും പറയാത്ത കാര്യം വെളിപ്പെടുത്തി ഐശ്വര്യ"
english_title: "tanimalayali aishwarya r nair son yuvi eyes look bulging"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356519/tanimalayali-aishwarya-r-nair-son-yuvi-eyes-look-bulging"
published_at: "2026-05-01T09:48:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f42dbc13d52_Untitled-1.jpg"
keywords: []
---

# തനിമലയാളിയുടെ മകന് എന്തുപറ്റി? യുവിയെക്കുറിച്ച് പോലും പറയാത്ത കാര്യം വെളിപ്പെടുത്തി ഐശ്വര്യ

> **Lead Summary:** ** സോ**ഷ്യൽ മീഡിയയിൽ സുപരിചതമായ പേരാണ് തനി മലയാളി. വിദേശരാജ്യത്തെ ജീവിതവും തന്റെ ദൈനംദിന ജീവിതവും കൊണ്ട് പെട്ടന്ന് തന്നെ വളർന്നു വന്ന സോഷ്യൽമീഡിയ ഇൻഫ്ലുൻസർ ആണ് തനിമലയാളി എന്ന പേരിൽ അറിയപ്പെടുന്ന ഐശ്വര്യ ആർ നായർ .

## Article Content

** സോ**ഷ്യൽ മീഡിയയിൽ സുപരിചതമായ പേരാണ് തനി മലയാളി. വിദേശരാജ്യത്തെ ജീവിതവും തന്റെ ദൈനംദിന ജീവിതവും കൊണ്ട് പെട്ടന്ന് തന്നെ വളർന്നു വന്ന സോഷ്യൽമീഡിയ ഇൻഫ്ലുൻസർ ആണ് തനിമലയാളി എന്ന പേരിൽ അറിയപ്പെടുന്ന ഐശ്വര്യ ആർ നായർ .

ടിക്ക് ടോക്ക് വീഡിയോകൾ ചെയ്തുകൊണ്ടാണ് ഐശ്വര്യ സോഷ്യൽമീഡിയയിൽ സജീവമാകുന്നത്. ടിക്ക് ടോക്കിന് ഇന്ത്യയിൽ ബാൻ വന്നതോടെ ഇൻസ്റ്റ​ഗ്രാമും യുട്യൂബുമായി സജീവമാവുകയായിരുന്നു.

എഞ്ചിനീയറിങ് ബിരുദധാരിയായ ഐശ്വര്യ വിവാഹശേഷം ഭർത്താവിനൊപ്പം ആംസ്റ്റർഡാമിൽ സെറ്റിൽഡാണ്. അടുത്തിടെയാണ് ഇരുവർക്കും മകൻ പിറന്നത്.

കുഞ്ഞിന്റെ വീഡിയോകളും സോഷ്യൽമീഡിയയിൽ ഐശ്വര്യ പങ്കിടാറുണ്ട്. അതിനിടെയാണ് ഐശ്വര്യ ആർ നായർ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

എന്നാൽ അടുത്തിടെ ഐശ്വര്യ പങ്കുവെച്ച മകൻ യുവതിയുടെ വീഡിയോകൾക്ക് താഴെ ഉയർന്ന ചില നെഗറ്റീവ് കമൻ്റുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

യുവിയുടെ കണ്ണിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നും കുട്ടി എപ്പോഴും കണ്ണ് മിഴിച്ചിരിക്കുന്നത് എന്താണെന്നു തന്നെയായിരുന്നു പലരുടെയും ചോദ്യം. തുടർച്ചയായുള്ള ഇത്തരം അന്വേഷണങ്ങൾക്ക് കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. താരം പറയുന്നതിങ്ങനെ:

> "യുവിയുടെ കണ്ണിന് ഒരു ആരോഗ്യപ്രശ്നവുമില്ല. കൃത്യമായ റൊട്ടീൻ ചെക്കപ്പുകൾ നടത്താറുണ്ട്, അതിലൊന്നും ഇന്നേവരെ കുഴപ്പങ്ങൾ കണ്ടിട്ടില്ല.

> പക്ഷേ അവന് കൗതുകം ഇത്തിരി കൂടുതലാണ്. അപേക്ഷിച്ച് എന്ത് കണ്ടാലും അത്ഭുതത്തോടെ നോക്കുന്ന ശീലമുണ്ട്. നാട്ടിൽ പോയപ്പോഴും അവൻ്റെ ഈ നിരീക്ഷണ പാടവം എല്ലാവരും ശ്രദ്ധിച്ചിരുന്നു."

മകൻ്റെ കണ്ണിൻ്റെ പ്രത്യേകതയെക്കുറിച്ചും ഐശ്വര്യ വിശദീകരിച്ചു. ഭർത്താവ് വിഷ്ണുവിൻ്റെ അതേ വലിയ 'ഉണ്ടക്കണ്ണുകൾ' തന്നെയാണ് മകനും ലഭിച്ചിരിക്കുന്നത്.

വിഷ്ണുവിൻ്റെ മുഖം വലുതായതുകൊണ്ട് കണ്ണ് അത്ര പ്രകടമല്ലെങ്കിലും കുഞ്ഞിൻ്റെ മുഖം അത് പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. ഈ രൂപസാദൃശ്യവും ഒപ്പം കുട്ടിയുടെ അത്ഭുതം നിറഞ്ഞ നോട്ടവുമാണ് കണ്ണ് തള്ളി നിൽക്കുന്നതായി തോന്നാൻ കാരണമെന്നും ഐശ്വര്യ വ്യക്തമാക്കി.വിമർശകർക്ക് അനാവശ്യമായി ആശങ്കപ്പെടുന്നവർക്കുമുള്ള വ്യക്തമായ മറുപടിയാണ് ആരാധകർ ഇതിനെ കാണുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/356519/tanimalayali-aishwarya-r-nair-son-yuvi-eyes-look-bulging)