കേരളം ലജ്ജിച്ച് തലതാഴ്ത്തണം; നിതിൻ രാജിന് ലഭിക്കാത്ത നീതി കുടുംബത്തിനെങ്കിലും നൽകണമെന്ന് പ്രേംകുമാർ

കേരളം ലജ്ജിച്ച് തലതാഴ്ത്തണം; നിതിൻ രാജിന് ലഭിക്കാത്ത നീതി കുടുംബത്തിനെങ്കിലും നൽകണമെന്ന് പ്രേംകുമാർ
Apr 30, 2026 03:04 PM | By Krishnapriya S R

(moviemax.in) അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും അത് വ്യവസ്ഥിതികൾ ചേർന്ന് നടത്തിയ സ്ഥാപനവത്കൃത കൊലപാതകമാണെന്നും നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ.

ജാതിചിന്തയും വിവേചനവും പേറുന്ന മനസ്സുകൾ പരിഷ്കൃതമെന്ന് അവകാശപ്പെടുന്ന കേരളത്തിൽ ഇപ്പോഴും തകർത്താടുന്നത് വലിയ ദുരന്തമാണെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.

നിതിൻ രാജിന് ലഭിക്കാതെ പോയ നീതി അവന്റെ കുടുംബത്തിനെങ്കിലും ഉറപ്പാക്കണമെന്നും കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകുന്നതിനോടൊപ്പം അവരെ പൊതുസമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോകത്തിന് മുന്നിൽ കേരളത്തെ തലതാഴ്ത്തിച്ച ഇത്തരം വ്യക്തികളെ കേരളീയർ തിരിച്ചറിയേണ്ടതുണ്ട്. നിതിൻ രാജിന്റെ മരണം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും മറിച്ച് രോഹിത് വെമുലയെപ്പോലുള്ള എത്രയോ പേർ ഇരകളായ ഒരു പ്രത്യേക രീതിയുടെ (Pattern) ഭാഗമാണെന്നും പ്രേംകുമാർ നിരീക്ഷിച്ചു.

ജാതിയും മതാധിഷ്ഠിതവുമായ വിവേചനങ്ങൾ മനുഷ്യനെ ശാരീരികമായും മാനസികമായും തകർക്കാൻ ആയുധമാക്കുകയാണ്. നവോത്ഥാനത്തെക്കുറിച്ച് നാം വാചാലരാകുമ്പോഴും ജാതിയുടെയും വർണ്ണവെറിയുടെയും കെടാത്ത കനലുകൾ ഇപ്പോഴും സമൂഹത്തിൽ എരിയുന്നുണ്ടെന്നത് വേദനാജനകമാണ്.

നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ അധ്യാപക വേഷധാരികളുടെ പീഡനങ്ങൾക്ക് പുറമെ ലോൺ ആപ്പ് തട്ടിപ്പ് സംഘങ്ങളുടെ പങ്കും വാർത്തകളിൽ വരുന്നുണ്ട്. എന്നാൽ ഇത്തരം പുതിയ ആഖ്യാനങ്ങൾ യഥാർത്ഥ കാരണങ്ങളെ മറച്ചുപിടിക്കാനുള്ള ശ്രമമാകരുത്.

എല്ലാ വശങ്ങളും കൃത്യമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. മിടുക്കനായ ഡോക്ടറായി മകൻ മടങ്ങിവരുമെന്ന് സ്വപ്നം കണ്ടിരുന്ന ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ് തകർക്കപ്പെട്ടത്.

ഇനിയും ഇത്തരം വിവേചനങ്ങൾ കണ്ടില്ലെന്ന് നടിക്കരുതെന്നും മാനവികത പുലരുന്ന ഒരു സമൂഹത്തിനായി നാം ഒന്നിച്ച് നിൽക്കണമെന്നും പ്രേംകുമാർ തന്റെ കുറിപ്പിലൂടെ ആഹ്വാനം ചെയ്തു.

Content Highlight: Premkumar wants the justice that Nitin Raj did not get to be given to his family at least.

Next TV

Related Stories
ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

Jun 24, 2026 02:58 PM

ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

ദിലീപ് ചിത്രം , നീക്കം, ജഗന്‍ ഷാജി കൈലാസ്, മദ്രാസ് ഹൈക്കോടതി...

Read More >>
Top Stories










News Roundup






GCC News