'പ്രചരിക്കുന്ന കാര്യങ്ങളിൽ സത്യമുണ്ട്, ഫിറോസിനോട് നേരിട്ട് സംസാരിച്ചു'; സജ്ന-ഫിറോസ് വിവാദത്തിൽ ആലപ്പി അഷ്റഫ്

'പ്രചരിക്കുന്ന കാര്യങ്ങളിൽ സത്യമുണ്ട്, ഫിറോസിനോട് നേരിട്ട് സംസാരിച്ചു'; സജ്ന-ഫിറോസ് വിവാദത്തിൽ ആലപ്പി അഷ്റഫ്
2026-04-30T15:14:00 | By Anusree vc

(moviemax.in) സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചയാകുന്നത് ബിഗ് ബോസ് താരങ്ങളായ ഫിറോസ് ഖാനും സജ്നയും തമ്മിലുള്ള തർക്കങ്ങളാണ്. ഇന്ത്യൻ സിനിമാ-സംഗീത മേഖലയിലെ ഒരു പ്രമുഖ വ്യക്തി കാരണമാണ് ഇവർ വേർപിരിഞ്ഞതെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.

എന്നാൽ തനിക്കെതിരെ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് വ്യക്തമാക്കി സജ്ന രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സജ്നയുടെ മുൻഭർത്താവ് ഫിറോസ് ഖാൻ തുടർച്ചയായി വീഡിയോകളുമായി എത്തിയതോടെ വിഷയം കൂടുതൽ വഷളായി. ഫിറോസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സജ്നയും വീണ്ടും പ്രതികരിച്ചു. ആരോപണ പ്രത്യാരോപണങ്ങൾ മുറുകുന്നതിനിടെ, ഈ വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.

കേരള ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നവർ തുടർച്ചയായി വിവാദങ്ങളിൽ അകപ്പെടുകയാണെന്നു പറഞ്ഞാണ് അഷ്റഫ് സംസാരിച്ചു തുടങ്ങുന്നത്. ഇതോടുനബന്ധിച്ചാണ് ഫിറോസ് ഖാൻ-സജ്ന വിഷയത്തിലേക്ക് കടക്കുന്നതും. ''വ്യക്തിജീവിതത്തിലെ പിഴവുകൾ പോലും പൊതുസ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും.

അവിഹിത ബന്ധങ്ങൾ പോലുള്ള കാര്യങ്ങൾ താൽകാലിക നേട്ടം നൽകുമെങ്കിലും അത് വ്യക്തിയുടെ അന്തസിനും വിശ്വാസ്യതയ്ക്കും ശാശ്വതമായ മങ്ങലേൽപ്പിക്കും. നിലവിലെ ചെയർമാനെ ചുറ്റിപ്പറ്റിയുള്ള പുതിയ വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ കത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, അതിന്റെ യാഥാർത്ഥ്യം മനസിലാക്കാൻ ഞാൻ നേരിട്ട് ബിഗ് ബോസ് താരം ഫിറോസ് ഖാനുമായി ബന്ധപ്പെട്ടു. ഒരു സിനിമാക്കഥ പറയുന്നതുപോലെ ഫിറോസ് കാര്യങ്ങൾ വിശദീകരിച്ചു. എല്ലാം തുറന്നു പറയാൻ ബുദ്ധിമുട്ടുണ്ട്. പക്ഷേ ഇപ്പോൾ പ്രചരിക്കുന്ന കാര്യങ്ങളിൽ സത്യത്തിന്റെ അംശങ്ങൾ ഉണ്ടെന്ന് തോന്നി.

ഇത്തരം വിവാദങ്ങൾ വ്യക്തികളുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടതായതിനാൽ അതിൽ കൂടുതൽ ഇടപെടുന്നില്ല. എത്ര വലിയ അവാർഡുകൾ നേടിയാലും, എത്ര ഉയർന്ന സ്ഥാനത്ത് എത്തിയാലും, ഓരോ പ്രവൃത്തിക്കും ഫലമുണ്ടാകും. കർമം എല്ലാവർക്കും ബാധകമാണ്'', എന്ന് ആലപ്പി അഷ്റഫ് വീഡിയോയിൽ പറഞ്ഞു.

Content Highlight: 'There is truth in what is being spread, I spoke to Feroz directly'; Alleppey Ashraf on Sajna-Feros controversy

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup