'എനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചന'; പ്രായം തെളിയിക്കുന്ന രേഖകളുമായി വൈറൽ താരം കോടതിയിൽ

'എനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചന'; പ്രായം തെളിയിക്കുന്ന രേഖകളുമായി വൈറൽ താരം കോടതിയിൽ
May 1, 2026 08:26 AM | By Anusree vc

തിരുവനന്തപുരം: : ( www.truevisionnews.com ) കുംഭമേള വൈറൽ താരമായ പെൺകുട്ടി പ്രായം തെളിയിക്കുന്ന രേഖകൾ കോടതിയിൽ ഹാജരാക്കി. സമൂഹമാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തലിനും, 'മണിപ്പൂർ ഡയറി' സിനിമയുടെ സംവിധായകന്റെ മോശം പെരുമാറ്റത്തിനുമെതിരെ നൽകിയ പരാതിയിലാണ് പെൺകുട്ടി എറണാകുളം സിജെഎം കോടതിയിലെത്തി രഹസ്യമൊഴി നൽകിയത്. തന്റെ പ്രായത്തെക്കുറിച്ച് നടക്കുന്നത് നുണപ്രചരണമാണെന്നും ഇതിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയക്കളിയാണെന്നും കോടതി നടപടികൾക്ക് ശേഷം താരം മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രായപൂര്‍ത്തിയാകും മുമ്പാണ് കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹം നടന്നതെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് പൊലീസ് ചുമത്തിയ പോക്സോ കേസിലെ അന്വേഷണം മുന്നോട്ടു പോകുന്നതിനിടെയാണ് പെണ്‍കുട്ടി എറണാകുളം സിജെഎം കോടതിക്ക് മുന്നിലെത്തി രഹസ്യ മൊഴി നല്‍കിയത്. മണിപ്പൂര്‍ ഡയറി എന്ന സിനിമയുടെ സംവിധായകന്‍ സനോജ് മിശ്ര മോശമായി പെരുമാറിയെന്നും വിഎച്ച് പി നേതാവ് അനില്‍ വിളയില്‍ തനിക്കെതിരെ നുണപ്രചാരണം നടത്തിയെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു.

ഈ കേസിലാണ് മജിസ്ട്രേറ്റിനു മുന്നിലെത്തി പെണ്‍കുട്ടി രഹസ്യമൊഴി നല്‍കിയത്. ഈ കേസില്‍ രഹസ്യമൊഴി നല്‍കുന്ന ഘട്ടത്തിലാണ് തന്‍റെ പ്രായവുമായി ബന്ധപ്പെട്ട രേഖകളും പെണ്‍കുട്ടി കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചത്. തന്‍റെ വിവാഹവുമായി ബന്ധപ്പെട്ട കേസിനു പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന കാര്യമടക്കം പെണ്‍കുട്ടി കോടതിക്ക് മുന്നില്‍ പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. തന്‍റെ മാതാപിതാക്കളെ സമ്മര്‍ദത്തിലാക്കി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചുമത്തിയ കേസെന്നാണ് പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്.

'There is a political conspiracy going on against me'; Viral star appears in court with documents proving her age

Next TV

Related Stories
ഷട്ടർ ഇല്ല, പകരം ഗ്ലാസ് വിൻഡോ; ബസ് ഓടിക്കാതെ ഡ്രൈവർ വീട്ടിലേക്ക് മടങ്ങി, സർവീസ് മുടങ്ങി

May 1, 2026 10:08 AM

ഷട്ടർ ഇല്ല, പകരം ഗ്ലാസ് വിൻഡോ; ബസ് ഓടിക്കാതെ ഡ്രൈവർ വീട്ടിലേക്ക് മടങ്ങി, സർവീസ് മുടങ്ങി

ഷട്ടർ ഇല്ല, പകരം ഗ്ലാസ് വിൻഡോ; ബസ് ഓടിക്കാതെ ഡ്രൈവർ വീട്ടിലേക്ക് മടങ്ങി, സർവീസ്...

Read More >>
പൊന്നാനി കൊലപാതകം: മൃതദേഹത്തിന് കാവലായി കുഞ്ഞുമായി ഇരുന്നത് മുക്കാൽ മണിക്കൂർ, കൊലപാതകത്തിൽ കൂ‌ടുതൽ വിവരങ്ങൾ

May 1, 2026 09:58 AM

പൊന്നാനി കൊലപാതകം: മൃതദേഹത്തിന് കാവലായി കുഞ്ഞുമായി ഇരുന്നത് മുക്കാൽ മണിക്കൂർ, കൊലപാതകത്തിൽ കൂ‌ടുതൽ വിവരങ്ങൾ

പൊന്നാനി കൊലപാതകം: മൃതദേഹത്തിന് കാവലായി കുഞ്ഞുമായി ഇരുന്നത് മുക്കാൽ മണിക്കൂർ, കൊലപാതകത്തിൽ കൂ‌ടുതൽ...

Read More >>
ഒൻപത് മാസം ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസ്; മൂന്നംഗ സംഘം പിടിയിൽ

May 1, 2026 09:44 AM

ഒൻപത് മാസം ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസ്; മൂന്നംഗ സംഘം പിടിയിൽ

ഒൻപത് മാസം ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസ്; മൂന്നംഗ സംഘം...

Read More >>
'നട അടച്ചതിനുശേഷം ശബരിമലക്കാഴ്ച'; നട അടച്ച സമയത്തെ ശബരിമലയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; യൂട്യൂബര്‍ക്കെതിരെ കേസ്

May 1, 2026 09:25 AM

'നട അടച്ചതിനുശേഷം ശബരിമലക്കാഴ്ച'; നട അടച്ച സമയത്തെ ശബരിമലയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; യൂട്യൂബര്‍ക്കെതിരെ കേസ്

നട അടച്ച സമയത്തെ ശബരിമലയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; യൂട്യൂബര്‍ക്കെതിരെ...

Read More >>
പി.വി. അൻവറുമായുള്ള ഫോൺ വിളി വിവാദം: എസ്.പി സുജിത് ദാസിന് അന്വേഷണ സമിതിയുടെ ക്ലീൻ ചിറ്റ്

May 1, 2026 09:12 AM

പി.വി. അൻവറുമായുള്ള ഫോൺ വിളി വിവാദം: എസ്.പി സുജിത് ദാസിന് അന്വേഷണ സമിതിയുടെ ക്ലീൻ ചിറ്റ്

പി.വി. അൻവറുമായുള്ള ഫോൺ വിളി വിവാദം: എസ്.പി സുജിത് ദാസിന് അന്വേഷണ സമിതി യുടെ ക്ലീൻ ചിറ്റ്...

Read More >>
Top Stories