'ഇതാണ് അവസാന അവസരം'; നിതിന്‍ ലോണ്‍ ആപ്പില്‍ നിന്നും നേരിട്ടത് കടുത്ത ഭീഷണി; അധ്യാപികയ്ക്കും ഭീഷണി സന്ദേശം, ചാറ്റുകള്‍ പുറത്ത്

'ഇതാണ് അവസാന അവസരം'; നിതിന്‍ ലോണ്‍ ആപ്പില്‍ നിന്നും നേരിട്ടത് കടുത്ത ഭീഷണി; അധ്യാപികയ്ക്കും ഭീഷണി സന്ദേശം, ചാറ്റുകള്‍ പുറത്ത്
Apr 13, 2026 12:27 PM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/)  ജീവനൊടുക്കിയ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ഓണ്‍ലൈന്‍ ലോണ്‍ മാഫിയ സംഘത്തില്‍ നിന്നും ഭീഷണി നേരിട്ടതിന്റെ തെളിവുകള്‍ പുറത്ത്. അടിയന്തരമായി പണം അക്കണമെന്ന് വായ്പാ സംഘം ആവശ്യപ്പെടുമ്പോള്‍ താന്‍ പാവമാണെന്ന് നിതിന്‍ മറുപടി പറഞ്ഞെന്നും ആ ചാറ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു.

19,000 രൂപയാണ് നിതിന്‍ തിരിച്ചടക്കേണ്ടിയിരുന്നത്. തുക അടക്കാന്‍ ആവശ്യപ്പെടുമ്പോള്‍ താന്‍ പാവമാണെന്നാണ് നിതിന്‍ മറുപടി അയച്ചത്. എങ്കില്‍ 1000 രൂപ ഉടന്‍ അയച്ച് സ്‌ക്രീന്‍ഷോര്‍ട്ട് കൈമാറണമെന്നും 18,218 രൂപ ചൊവ്വാഴ്ച രാവിലേയ്ക്കകം അയക്കണമെന്നുമാണ് പറയുന്നത്. ഇതാണ് നിങ്ങള്‍ക്കുള്ള അവസാന അവസരമെന്നും നിതിന് വായ്പാ സംഘം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തുടര്‍ന്ന് നിതിന്‍ പണം അടയ്‌ക്കേണ്ട അക്കൗണ്ട് വിവരങ്ങളും ചോദിക്കുന്നുണ്ട്.

നിതിന്റെ അധ്യാപികയ്ക്കും ഓണ്‍ലൈന്‍ മാഫിയ സംഘം ഭീഷണിസന്ദേശം അയച്ചിട്ടുണ്ട്. തുടര്‍ന്ന് അധ്യാപിക പ്രിന്‍സിപ്പാളിന് പരാതി നല്‍കുകയും നിതിനെ പ്രിന്‍സിപ്പാള്‍ വിളിപ്പിക്കുകയും ചെയ്തിരുന്നു.

ലോണ്‍ തുക അടക്കാന്‍ നിതിനോട് പറയണമെന്നാണ് അധ്യാപികയ്ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്. തുക അടച്ചില്ലെങ്കില്‍ റഫറന്‍സ് ലിസ്റ്റില്‍ നിന്നും താങ്കളുടെ പേര് നീക്കാന്‍ ആവശ്യപ്പെടണം. അല്ലാത്തപക്ഷം നിരന്തരം വായ്പ തിരിച്ചടവ് സംബന്ധിച്ച് നിരന്തരം ഫോണ്‍ കോളുകളും സന്ദേശങ്ങളും വരും എന്നും അതിലുണ്ട്.

അതേസമയം ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണിയെക്കുറിച്ച് അധ്യാപകര്‍ രക്ഷിതാക്കളെ അറിയിച്ചിരുന്നില്ലെന്നാണ് നിതിന്റെ അച്ഛന്‍ പറയുന്നത്. വീട്ടുകാരുടെ അറിവോടെ അമ്മയുടെ ചികിത്സാ ചിലവിനായാണ് ഓണ്‍ലൈന്‍ ആപ്പ് വഴി പണം കടം എടുത്തതെന്നും ആ പണം മുഴുവന്‍ തിരിച്ചടച്ചിരുന്നെന്നും രാജന്‍ വ്യക്തമാക്കി.

അധ്യാപികക്ക് ലോണ്‍ ആപ്പില്‍ നിന്നും ഭീഷണി വന്നിട്ടുണ്ടെങ്കില്‍ അത് രക്ഷിതാക്കളെ അറിക്കണമായിരുന്നു. അനാവശ്യകാര്യങ്ങള്‍ക്ക് പണം ചിലവാക്കുന്ന സ്വഭാവക്കാരനല്ല നിതിനെന്നും രാജന്‍ വ്യക്തമാക്കി.

Nitin faces severe threats from Loan App; Teacher also receives threatening message

Next TV

Related Stories
സ്നേഹം കാട്ടി വഞ്ചിച്ചു....:  കണ്ണൂരിൽ വിവാഹവാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ

Apr 13, 2026 01:37 PM

സ്നേഹം കാട്ടി വഞ്ചിച്ചു....: കണ്ണൂരിൽ വിവാഹവാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ

കണ്ണൂരിൽ വിവാഹവാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ചു; വൈദികൻ...

Read More >>
'എപ്പോ വേണമെങ്കിലും അക്രമികപ്പെട്ടേക്കാം, വീട്ടിൽ സിസിടിവി സ്ഥാപിക്കുന്നതാണ് നല്ലതെന്ന് പൊലീസ്'; ഫെയ്സ്ബുക്ക് കുറിപ്പുമായി മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖ്

Apr 13, 2026 01:27 PM

'എപ്പോ വേണമെങ്കിലും അക്രമികപ്പെട്ടേക്കാം, വീട്ടിൽ സിസിടിവി സ്ഥാപിക്കുന്നതാണ് നല്ലതെന്ന് പൊലീസ്'; ഫെയ്സ്ബുക്ക് കുറിപ്പുമായി മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖ്

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് പയ്യന്നൂര്‍ കാരയിലെ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി സി....

Read More >>
പുനലൂർ പൊലീസ് സ്റ്റേഷനിൽ യുവാവ് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു; നില ഗുരുതരം

Apr 13, 2026 01:21 PM

പുനലൂർ പൊലീസ് സ്റ്റേഷനിൽ യുവാവ് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു; നില ഗുരുതരം

പുനലൂർ പൊലീസ് സ്റ്റേഷനിൽ യുവാവ് തീ കൊളുത്തി ജീവനൊടുക്കാൻ...

Read More >>
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു

Apr 13, 2026 01:07 PM

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; 10 മാസം പ്രായമുള്ള പെൺകുഞ്ഞ്...

Read More >>
Top Stories

News Roundup