'സിനിമയിൽ ബോംബ് കൊണ്ട് അമ്മാനമാടും, നേരിട്ടാണെങ്കിൽ പൂ ബോൾ കണ്ടാൽ ഓടും!'; - വിജയ്‌ക്ക് ട്രോളോട് ട്രോൾ

'സിനിമയിൽ ബോംബ് കൊണ്ട് അമ്മാനമാടും, നേരിട്ടാണെങ്കിൽ പൂ ബോൾ കണ്ടാൽ ഓടും!'; - വിജയ്‌ക്ക് ട്രോളോട് ട്രോൾ
2026-04-13T11:21:00 | By Anusree vc

(moviemax.in) കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൈക്കിൾ ചവിട്ടി മാസ് എൻട്രി നടത്തിയ വിജയ്‌യുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആരാധകരെ അഭിസംബോധന ചെയ്യാൻ വാഹനത്തിൽ നിന്നിറങ്ങി സൈക്കിളിൽ നീങ്ങിയ വിജയ്‌ക്ക് നേരെ ഇതിനിടയിൽ ആരോ ഒരു 'ഫ്ലവർ ബോൾ' എറിഞ്ഞു. പൂച്ചെണ്ട് എറിഞ്ഞത് കണ്ടയുടൻ സൈക്കിൾ ഉപേക്ഷിച്ച് അതിവേഗം താരം വാഹനത്തിലേക്ക് തിരികെ കയറുകയായിരുന്നു. വിജയ്‌യുടെ ഈ അപ്രതീക്ഷിത പിന്മാറ്റം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ട്രോളുകൾക്കും ചർച്ചകൾക്കും വഴിവച്ചിരിക്കുകയാണ്.

'ഫ്ലവർ ബോൾ' എറിഞ്ഞ് കണ്ണടച്ച് തുറക്കുന്ന വേ​ഗത്തിലാണ് വിജയ് വാഹത്തിലേക്ക് കയറിയത്. പിന്നാലെ സൈക്കിളുമെടുത്ത് ബോഡി​ഗാർഡ്സും പോയി. ഫ്ലവർ ബോൾ, ബോംബ് ആണെന്ന് കരുതി വിജയ് പേടിച്ചോടി എന്ന തരത്തിലാണ് ട്രോളുകളിലും സോഷ്യൽ മീഡിയയിലും ഈ വീഡിയോ പ്രചരിക്കുന്നത്. 'സിനിമയിൽ ബോംബും തോക്കുമായി നിൽക്കുന്ന വില്ലൻമാരെ ധീരതയോടെ നേരിട്ട് ഗ്രാമങ്ങളെ രക്ഷിക്കുന്ന ആളാണ് വിജയ്. പ്രസംഗങ്ങളിലും ധീരതയാണ്. പക്ഷേ റിയൽ ലൈഫിൽ സൈക്കിൾ റാലിക്കിടെ ഒരു പൂമാല വന്നു വീണപ്പോ ഓടെടാ ഓട്ടം', എന്ന് പറഞ്ഞാണ് ട്രോളുകൾ.

ചട്ടമ്പി നാടിലെ സുരാജ് വെഞ്ഞാറമൂടിന്റെ ഡയലോ​ഗും വിജയിയുടെ വീഡിയോയും ഉൾപ്പെടുത്തിയുള്ള വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 'ഒരു ഗ്രാമം മുഴുവനും രക്ഷിക്കാൻ പോണ പോക്കാണ്, ശരിക്കും പുള്ളി പുറകിലത്തെ വണ്ടിയിൽ ഉള്ളവരെ രക്ഷിക്കാൻ ആണ് സൈക്കിളും വലിച്ചെറിഞ്ഞു ഓടിയതെന്നു എത്ര പേർക്ക് മനസിലായി, ഡേയ് ചെല്ലോം എങ്കടാ ഓടറെൻ, സിനിമയിൽ ജയിംസ് ബോണ്ട്. റിയൽ ലൈഫിൽ വെറും ബോണ്ടൻ, ആ ബോംബ് എറിഞ്ഞ അണ്ണൻ ആണ് താരം, സിനിമയില്‍ കാണിക്കുന്നതിന്റെ പകുതി പോലും ഇല്ലേ', എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം, വിജയിയെ വിമർശിക്കുന്നവരും സപ്പോർട്ട് ചെയ്യുന്നവരും ഉണ്ട്. 'മര്യാദയ്ക്ക് വണ്ടിയിൽ പോയ്ക്കൂടായിരുന്നു. ആ ബാക്കിൽ കൂടെ ഓടുന്നവരെ കാണുമ്പോൾ പാവം തോന്നുണ്ട്. എന്തിനാണ് ഈ സൈക്കിൾ പ്രഹസം', എന്നാണ് വിമർശിച്ച് കൊണ്ട് ചിലർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. 'അത് യഥാർത്ഥ ബോംബ് ആയിരുന്നേൽ എന്താകും.. ഇപ്പോഴത്തെ തമിഴ്നാട് രാഷ്ട്രീയ അവസ്ഥയിൽ ഒന്നും പറയാനാകില്ല', എന്നാണ് വിജയിയെ പിന്തുണയ്ക്കുന്നവർ കമന്റ് ചെയ്യുന്നത്. എന്തായാലും വിജയിയുടെ ഈ 'സൈക്കിൾ, ഫ്ലവർ ബോൾ ഓട്ടം' എങ്ങും കാട്ടുതീ പോലെ വൈറലായി കഴിഞ്ഞു.

Content Highlight: 'In the movie, he would be a bomb-thrower, but in person, he would run away if he saw a poo ball!'; - Vijay trolled by trolls

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup