---
title: "'എലി ചത്തു ചീഞ്ഞതിനേക്കാൾ മോശമായ അവസ്ഥയിലായിരുന്നു'; കെഎഫ്സിയിൽ പുഴുത്ത ചിക്കൻ വിളമ്പിയതിൽ പ്രതിഷേധവുമായി ഫുഡ് വ്ലോഗർ"
english_title: "Food vlogger protests KFC over serving rotten chicken"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353059/food-vlogger-protests-kfc-over-serving-rotten-chicken"
published_at: "2026-04-13T09:25:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc69938617d_2.jpg"
keywords: []
---

# 'എലി ചത്തു ചീഞ്ഞതിനേക്കാൾ മോശമായ അവസ്ഥയിലായിരുന്നു'; കെഎഫ്സിയിൽ പുഴുത്ത ചിക്കൻ വിളമ്പിയതിൽ പ്രതിഷേധവുമായി ഫുഡ് വ്ലോഗർ

> **Lead Summary:** **[**തിരുവനന്തപുരം കേശവദാസപുരത്തെ കെഎഫ്‌സി ഔട്ട്‌ലെറ്റിൽ നിന്നും അഴുകി പുഴുത്ത ചിക്കൻ ലഭിച്ചതായി പ്രമുഖ ഫുഡ് വ്ലോഗർ സൂരജ് (അൽ ഫുഡീസ്) വെളിപ്പെടുത്തി. ഏപ്രിൽ 11-ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് തനിക്ക് ഈ ദുരനുഭവം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**[**തിരുവനന്തപുരം കേശവദാസപുരത്തെ കെഎഫ്‌സി ഔട്ട്‌ലെറ്റിൽ നിന്നും അഴുകി പുഴുത്ത ചിക്കൻ ലഭിച്ചതായി പ്രമുഖ ഫുഡ് വ്ലോഗർ സൂരജ് (അൽ ഫുഡീസ്) വെളിപ്പെടുത്തി. ഏപ്രിൽ 11-ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് തനിക്ക് ഈ ദുരനുഭവം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

ഓർഡർ ചെയ്ത ചിക്കൻ കഴിക്കാൻ തുടങ്ങിയപ്പോൾ തന്നെ അസഹനീയമായ ദുർഗന്ധം അനുഭവപ്പെട്ടതായും, എലി ചത്തു ചീഞ്ഞതിനേക്കാൾ മോശമായ അവസ്ഥയിലായിരുന്നു ഭക്ഷണവസ്തുവെന്നും സൂരജ് ആരോപിച്ചു.

ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പഴയ ബാച്ചിലെ ചിക്കനാണെന്നും പുതിയത് പൊരിച്ചു നൽകാമെന്നുമാണ് അധികൃതർ മറുപടി നൽകിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗർഭിണികളും കുട്ടികളുമടക്കം നിരവധി ആളുകളാണ് ആ സമയത്ത് അവിടെ ഭക്ഷണം കഴിക്കാനുണ്ടായിരുന്നത്.

സൂരജിന് പിന്നാലെ മറ്റു പലരും സമാനമായ പരാതിയുമായി കൗണ്ടറിലെത്തുകയും തങ്ങൾക്കും മോശം ഭക്ഷണം ലഭിച്ചതായി അറിയിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ചപ്പോൾ വായിൽ അസ്വസ്ഥത അനുഭവപ്പെട്ടതായും ഉടൻ തന്നെ തുപ്പിക്കളഞ്ഞതായും അവിടെയുണ്ടായിരുന്ന ഒരു സ്ത്രീ പറഞ്ഞു.

കുട്ടികൾക്കടക്കം എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ സംഭവിച്ചിരുന്നെങ്കിൽ ആര് ഉത്തരം പറയുമായിരുന്നുവെന്ന രൂക്ഷമായ ചോദ്യമാണ് ഉപഭോക്താക്കൾ ഉയർത്തുന്നത്. പരാതി ഉയർന്നതിനെ തുടർന്ന് അവിടെയുണ്ടായിരുന്ന മിക്കവരും ഭക്ഷണം തിരികെ നൽകി പണം തിരികെ വാങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/353059/food-vlogger-protests-kfc-over-serving-rotten-chicken)