---
title: "'മകൻ പാടുമ്പോൾ കുഴപ്പമില്ല, അമ്മ പാടുമ്പോൾ കുറ്റം'; രേണു സുധി തനിക്ക് വലിയ പ്രചോദനമെന്ന് ശ്രീലക്ഷ്മി അറക്കൽ"
english_title: "'It's okay when my son sings, it's a crime when my mother sings'; Sreelakshmi Arakkal says Renu Sudhi is a great inspiration to her"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353016/its-okay-when-my-son-sings-its-a-crime-when-my-mother-sings-sreelakshmi-arakkal-says-renu-sudhi-is-a-great-inspiration-to-her"
published_at: "2026-04-12T17:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69db85f4ec37c_Sreelakshmi_Arakkal_says_Renu_Sudhi_is_a_great_inspiration_to_her.jpg"
keywords: []
---

# 'മകൻ പാടുമ്പോൾ കുഴപ്പമില്ല, അമ്മ പാടുമ്പോൾ കുറ്റം'; രേണു സുധി തനിക്ക് വലിയ പ്രചോദനമെന്ന് ശ്രീലക്ഷ്മി അറക്കൽ

> **Lead Summary:** സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശ്രീലക്ഷ്മി അറക്കൽ തന്റെ പ്രചോദനമായി രേണു സുധിയെ കുറിച്ച് സംസാരിക്കുന്നു. തനിക്കെതിരെ സൈബർ ആക്രമണങ്ങൾ ഉണ്ടായപ്പോൾ അതിനെ അതിജീവിക്കാൻ കരുത്ത് നൽകിയത് രേണു സുധിയാണെന്ന് ശ്രീലക്ഷ്മി വ്യക്തമാക്കി. സമൂഹത്തിന്റെ പരമ്പരാഗതമായ വിധവ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ വ്യക്തിയാണ് രേണുവെന്നും, വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ് നേരിട്ടിട്ടും അവർ കാണിക്കുന്ന ആത്മവിശ്വാസം മാതൃകാപരമാണെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേർത്തു.

## Article Content

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശ്രീലക്ഷ്മി അറക്കൽ തന്റെ പ്രചോദനമായി രേണു സുധിയെ കുറിച്ച് സംസാരിക്കുന്നു. തനിക്കെതിരെ സൈബർ ആക്രമണങ്ങൾ ഉണ്ടായപ്പോൾ അതിനെ അതിജീവിക്കാൻ കരുത്ത് നൽകിയത് രേണു സുധിയാണെന്ന് ശ്രീലക്ഷ്മി വ്യക്തമാക്കി. സമൂഹത്തിന്റെ പരമ്പരാഗതമായ വിധവ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ വ്യക്തിയാണ് രേണുവെന്നും, വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ് നേരിട്ടിട്ടും അവർ കാണിക്കുന്ന ആത്മവിശ്വാസം മാതൃകാപരമാണെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേർത്തു.

> "സെെബർ ബുള്ളിയിം​ഗ് കിട്ടിയപ്പോൾ ഞാൻ ജീവിച്ചതിന് ഒരേയൊരു കാരണം രേണു സുധിയെന്ന വ്യക്തിയാണ്. രേണു സുധി എത്രമാത്രം അനുഭവിക്കുന്നുണ്ടെന്നാണ് ഞാൻ എല്ലാവരോടും പറഞ്ഞത്. ഇത്രയും തെറി വിളി കേട്ടിട്ടും അവർ ജീവിക്കുന്നുണ്ട്. അതെനിക്ക് ഇൻസ്പിരേഷൻ ആണ്. രേണു സുധിയെക്കുറിച്ച് അതുവരെ ഞാനത്ര ആഴത്തിൽ ചിന്തിച്ചിരുന്നില്ല. വിധവയായാൽ ഒരു പ്രത്യേക രീതിയിൽ പെരുമാറണം എന്ന് സമൂഹത്തിനൊരു ധാരണയുണ്ട്. പക്ഷെ അവരത് പൊളിച്ചടുക്കി. എല്ലാവർക്കും എപ്പോഴും ദുഖിച്ച് കൊണ്ടിരിക്കാൻ പറ്റുമോ. വിധവകൾ ഇങ്ങനെയേ ചെയ്യാവൂ എന്ന സമൂഹത്തിന്റെ കാഴ്ചപ്പാടിനെ പൊളിച്ചെഴുതിയ വ്യക്തിയാണ്." ശ്രീലക്ഷ്മി പറയുന്നു.

'എനിക്കവർ ഇൻസ്പിരേഷൻ ആണ്'

> "സെെബർ ബുള്ളിയിം​ഗ് കിട്ടുമ്പോൾ എങ്ങനെ അതിജീവിക്കണം എന്ന് കാണിച്ച് തന്നു. രേണു സുധിക്ക് എന്റെ അത്രയും വിദ്യഭ്യാസമുണ്ടാകില്ല. പക്ഷെ എനിക്കവർ ഇൻസ്പിരേഷൻ ആണ്. രേണു ഇൻസ്റ്റ​ഗ്രാമിൽ പാടുന്ന വീഡിയോകളിടുമ്പോൾ തന്നെ കിച്ചുവും വേടന്റെ പാട്ട് പാടി വീഡിയോ ഇടുന്നുണ്ട്. അച്ഛൻ മരിച്ച കുട്ടിയല്ലേ. അവൻ പാടുന്നതിൽ ആർക്കും എതിർപ്പില്ല. ഭർത്താവ് മരിച്ച രേണു പാടുന്നത് കുറ്റം." ശ്രീലക്ഷ്മി കൂട്ടിച്ചേർത്തു. റിയാലിറ്റി ബൈ സരിക എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീലക്ഷ്മിയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/353016/its-okay-when-my-son-sings-its-a-crime-when-my-mother-sings-sreelakshmi-arakkal-says-renu-sudhi-is-a-great-inspiration-to-her)