---
title: "'വാഴ 2' കുടുംബത്തോടൊപ്പം കണ്ട് കെ.സി. വേണുഗോപാൽ; ഇൻസ്റ്റഗ്രാം താരങ്ങളുടെ പ്രകടനം അത്ഭുതപ്പെടുത്തിയെന്ന് കുറിപ്പ്"
english_title: "The performance of Instagram stars was surprising, the note said"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353137/the-performance-of-instagram-stars-was-surprising-the-note-said"
published_at: "2026-04-13T13:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dca18347027_The_performance_of_Instagram_stars_was_surprising.jpg"
keywords: []
---

# 'വാഴ 2' കുടുംബത്തോടൊപ്പം കണ്ട് കെ.സി. വേണുഗോപാൽ; ഇൻസ്റ്റഗ്രാം താരങ്ങളുടെ പ്രകടനം അത്ഭുതപ്പെടുത്തിയെന്ന് കുറിപ്പ്

> **Lead Summary:** നവാഗതനായ എസ്. സവിൻ സംവിധാനം ചെയ്ത 'വാഴ 2: ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ബോക്സ് ഓഫീസിൽ ചരിത്ര വിജയം കുറിക്കുന്നു. റിലീസ് ചെയ്ത് വെറും ഏഴ് ദിവസത്തിനുള്ളിൽ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഒരു മലയാള ചിത്രം ഇത്രയും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്നത് ആദ്യമായാണ്. ആദ്യ ദിനം തന്നെ അഞ്ച് കോടിക്ക് മുകളിൽ കളക്ഷൻ നേടി ഞെട്ടിച്ച ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ ഹൗസ് ഫുൾ ആയി പ്രദർശനം തുടരുന്നു.

## Article Content

നവാഗതനായ എസ്. സവിൻ സംവിധാനം ചെയ്ത 'വാഴ 2: ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ബോക്സ് ഓഫീസിൽ ചരിത്ര വിജയം കുറിക്കുന്നു. റിലീസ് ചെയ്ത് വെറും ഏഴ് ദിവസത്തിനുള്ളിൽ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഒരു മലയാള ചിത്രം ഇത്രയും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്നത് ആദ്യമായാണ്. ആദ്യ ദിനം തന്നെ അഞ്ച് കോടിക്ക് മുകളിൽ കളക്ഷൻ നേടി ഞെട്ടിച്ച ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ ഹൗസ് ഫുൾ ആയി പ്രദർശനം തുടരുന്നു.

മികച്ച പ്രേക്ഷക പ്രതികരണങ്ങൾക്കിടയിൽ കെ.സി. വേണുഗോപാലും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലും വൻ ചർച്ചയായിരിക്കുകയാണ് ഈ കൊച്ചു ചിത്രത്തിന്റെ വലിയ വിജയം. മുതിർന്ന താരങ്ങളുടെ അസാന്നിധ്യത്തിലും പ്രമേയത്തിലെ പുതുമയാണ് ചിത്രത്തെ തുണച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതൽ കുടുംബപ്രേക്ഷകർ തിയേറ്ററുകളിലേക്ക് എത്തുന്നതോടെ വരും ദിവസങ്ങളിലും കളക്ഷൻ റെക്കോർഡുകൾ തിരുത്തപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

‘വാഴ 2 കുടുംബത്തോടൊപ്പം കണ്ടു. ഇൻസ്റ്റഗ്രാം റീൽ താരങ്ങളായ ഹാഷിറും ടീമും മറ്റു അഭിനേതാക്കളും എത്ര മനോഹരമായാണ് അവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ കണ്ടതിനു പിന്നാലെ അഭിനേതാക്കളെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർക്കും, സംവിധാനം നിർവഹിച്ച സവിൻ എസ്.എക്കും രചന നിർവഹിച്ച വിപിൻ ദാസിനും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ’ എന്നാണ് കെ.സി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചത്.

ഇൻസ്റ്റഗ്രാം റീൽസിലൂടെ പ്രശസ്തരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾ അണി നിരന്ന ചിത്രത്തിൽ സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിച്ചിട്ടുണ്ട്. ഹ്യൂമറും ഇമോഷനും എല്ലാം ചേർന്ന മികച്ചൊരു എന്റർടെയ്നർ തന്നെയാണ് വാഴ 2 എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.

നിറയെ പൊട്ടിച്ചിരികളുമായി കഥ പറഞ്ഞ് പോകുന്ന ഫസ്റ്റ് ഹാഫും, ജീവിതത്തിന്റെ റിയാലിറ്റി വരച്ചു കാണിക്കുന്ന സെക്കന്റ് ഹാഫും മാത്രമല്ല ചിത്രത്തിൽ ഉള്ളത് കൗമര പ്രശ്നങ്ങൾ, സൗഹൃദം, സഹോദര്യം, പ്രണയം, അധ്യാപകർ വിദ്യാർഥികളിലുണ്ടാക്കുന്ന മാനസിക പീഡനം, തുടങ്ങിയവയൊക്കെ ചിത്രം എടുത്തു പറയുന്നുണ്ട്. ഡബ്ല്യൂ.ബി.ടി.എസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

> [" target="_blank">](http://<iframe src=)
</p>

### Related Links & Sources
- [Original Story Source](https://moviemax.in/news/353137/the-performance-of-instagram-stars-was-surprising-the-note-said)