---
title: "മലയാളത്തിൽ സീക്വൽ തരംഗം; ബോക്സ് ഓഫീസിൽ കോടികൾ വാരിക്കൂട്ടി ആട് 3-ഉം വാഴ 2-ഉം മോഹിനിയാട്ടവും "
english_title: "Aadu 3, Vahasa 2 and Mohiniyattam collected crores at the box office"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353144/aadu-3-vahasa-2-and-mohiniyattam-collected-crores-at-the-box-office"
published_at: "2026-04-13T14:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dcac3d7db70_16.jpg"
keywords: []
---

# മലയാളത്തിൽ സീക്വൽ തരംഗം; ബോക്സ് ഓഫീസിൽ കോടികൾ വാരിക്കൂട്ടി ആട് 3-ഉം വാഴ 2-ഉം മോഹിനിയാട്ടവും 

> **Lead Summary:** **[**മലയാള സിനിമയിൽ രണ്ടാം ഭാഗങ്ങളുടെയും മൂന്നാം ഭാഗങ്ങളുടെയും വെന്നിക്കൊടിയാണ് സമീപകാലത്ത് തിയേറ്ററുകളിൽ ദൃശ്യമാകുന്നത്. ആട് 3, വാഴ 2, ഭരതനാട്യം 2: മോഹിനിയാട്ടം എന്നീ ചിത്രങ്ങൾ മികച്ച സാമ്പത്തിക വിജയവും പ്രേക്ഷക പ്രശംസയും നേടി ബോക്സ് ഓഫീസിൽ മുന്നേറുകയാണ്.

## Article Content

**[**മലയാള സിനിമയിൽ രണ്ടാം ഭാഗങ്ങളുടെയും മൂന്നാം ഭാഗങ്ങളുടെയും വെന്നിക്കൊടിയാണ് സമീപകാലത്ത് തിയേറ്ററുകളിൽ ദൃശ്യമാകുന്നത്. ആട് 3, വാഴ 2, ഭരതനാട്യം 2: മോഹിനിയാട്ടം എന്നീ ചിത്രങ്ങൾ മികച്ച സാമ്പത്തിക വിജയവും പ്രേക്ഷക പ്രശംസയും നേടി ബോക്സ് ഓഫീസിൽ മുന്നേറുകയാണ്.

ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ആട് 3 ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. വിനായകൻ, സൈജു കുറുപ്പ്, വിജയ് ബാബു തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ഈ ചിത്രം ആട് പരമ്പരയിലെ അവസാന ഭാഗമായിരിക്കുമെന്ന് നേരത്തെ തന്നെ സംവിധായകൻ സൂചിപ്പിച്ചിരുന്നു.

സമാനമായ രീതിയിൽ സൗഹൃദത്തിന്റെയും കുടുംബബന്ധങ്ങളുടെയും കഥ പറഞ്ഞ വാഴ 2 : ബയോപിക് ഓഫ് എ ബില്യൺ ബ്രോസും വലിയ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സവിൻ എസ്.എ സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ 100 കോടി നേട്ടം കൈവരിച്ചു.

ആദ്യ ഭാഗത്തിൽ നിന്ന് വ്യത്യസ്തമായി പുതിയ നായകന്മാരെ കേന്ദ്രീകരിച്ചാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. അതേസമയം, ആദ്യ ഭാഗം ഒടിടിയിൽ തരംഗമായതിന് പിന്നാലെ തിയേറ്ററുകളിലെത്തിയ ഭരതനാട്യം 2: മോഹിനിയാട്ടവും മികച്ച പ്രതികരണം നേടുന്നുണ്ട്.

സൈജു കുറുപ്പ് നിർമ്മിച്ച് അഭിനയിച്ച ഈ ചിത്രം ഡാർക്ക് കോമഡി വിഭാഗത്തിലാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഈ മൂന്ന് ഹിറ്റ് ചിത്രങ്ങളിലും വിജയ് ബാബു വ്യത്യസ്തമായ വേഷങ്ങളിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ആടിൽ സർബത്ത് ഷമീറായും വാഴയിൽ അധ്യാപകനായ മുജീബായും മോഹിനിയാട്ടത്തിൽ മോഹൻദാസായും അദ്ദേഹം തിളങ്ങുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/353144/aadu-3-vahasa-2-and-mohiniyattam-collected-crores-at-the-box-office)