---
title: "'മദ്യപിക്കില്ല, പക്ഷേ രാത്രി 2 മണിയായാൽ കീർത്തി മാറും, പിന്നെ അവിടെ നിന്ന് ഓടി രക്ഷപ്പെടണം!'; കീർത്തി സുരേഷിന്റെ 'രഹസ്യം' പരസ്യമാക്കി സാമന്ത"
english_title: "Samantha reveals Keerthy Suresh's 'secret'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353104/samantha-reveals-keerthy-sureshs-secret"
published_at: "2026-04-13T11:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc87c8e330b_Samantha_reveals_Keerthy_Sureshs_secret.jpg"
keywords: []
---

# 'മദ്യപിക്കില്ല, പക്ഷേ രാത്രി 2 മണിയായാൽ കീർത്തി മാറും, പിന്നെ അവിടെ നിന്ന് ഓടി രക്ഷപ്പെടണം!'; കീർത്തി സുരേഷിന്റെ 'രഹസ്യം' പരസ്യമാക്കി സാമന്ത

> **Lead Summary:** > "മദ്യപിക്കില്ല, പക്ഷേ പുലർച്ചെ 2 മണിയായാൽ കീർത്തിക്ക് ഒരു പ്രത്യേക മാറ്റമുണ്ട്!" കീർത്തി സുരേഷിന്റെ രഹസ്യങ്ങൾ പരസ്യമാക്കി സാമന്ത. മോഹൻലാൽ ചിത്രം 'ഗീതാഞ്ജലി'യിലൂടെ നായികയായി എത്തിയ കീർത്തി ഇന്ന് തെന്നിന്ത്യയിലെ മുൻനിര താരമാണ്. താരത്തിന്റെ അസാധ്യമായ ഹ്യൂമർ സെൻസിനെ കുറിച്ചാണ് സാമന്ത ഇപ്പോൾ വാചാലയാകുന്നത്. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും തമാശ പറയുന്ന പെൺകുട്ടിയാണ് കീർത്തിയെന്നും, മദ്യപിച്ചില്ലെങ്കിലും പുലർച്ചെ രണ്ട് മണിയാകുമ്പോൾ കീർത്തി ഫുൾ ഹൈപ്പർ ആകുമെന്നും സാമന്ത ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

## Article Content

> "മദ്യപിക്കില്ല, പക്ഷേ പുലർച്ചെ 2 മണിയായാൽ കീർത്തിക്ക് ഒരു പ്രത്യേക മാറ്റമുണ്ട്!" കീർത്തി സുരേഷിന്റെ രഹസ്യങ്ങൾ പരസ്യമാക്കി സാമന്ത. മോഹൻലാൽ ചിത്രം 'ഗീതാഞ്ജലി'യിലൂടെ നായികയായി എത്തിയ കീർത്തി ഇന്ന് തെന്നിന്ത്യയിലെ മുൻനിര താരമാണ്. താരത്തിന്റെ അസാധ്യമായ ഹ്യൂമർ സെൻസിനെ കുറിച്ചാണ് സാമന്ത ഇപ്പോൾ വാചാലയാകുന്നത്. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും തമാശ പറയുന്ന പെൺകുട്ടിയാണ് കീർത്തിയെന്നും, മദ്യപിച്ചില്ലെങ്കിലും പുലർച്ചെ രണ്ട് മണിയാകുമ്പോൾ കീർത്തി ഫുൾ ഹൈപ്പർ ആകുമെന്നും സാമന്ത ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

> "പുലർച്ചെ 2 മണിയാകുമ്പോൾ അവിടെ നിന്ന് ഓടി രക്ഷപ്പെടണം. അവൾ മദ്യപിക്കുകയൊന്നുമില്ല, പക്ഷേ ആ സമയത്ത് അവൾ ഭയങ്കര ഹൈപ്പർ ആണ്. വെറും 0.3 സെക്കൻഡിനുള്ളിൽ അവൾ എല്ലാം തകിടം മറിക്കും. അവിശ്വസനീയമായ ഹ്യൂമർ സെൻസാണ് അവളുടേത്. അവൾ മികച്ചവളാണ്, എനിക്കറിയാവുന്നതിൽ വെച്ച് ഏറ്റവും തമാശയുള്ള പെൺകുട്ടിയാണ് കീർത്തി." സാമന്ത പറയുന്നു.

അതേസമയം ജെ.കെ ചന്ദ്രു സംവിധാനം ചെയ്ത റിവോൾവർ റീത്ത ആയിരുന്നു കീർത്തിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങൾ കീർത്തിയുടേതായി ഈ വർഷം പുറത്തിറങ്ങുന്നുണ്ട്. തോട്ടം എന്ന ചിത്രമാണ് മലയാളത്തിൽ ഇനി കീർത്തിയുടേതായി പുറത്തിറങ്ങനിരിക്കുന്നത്. വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി എത്തിയ വാശി എന്ന ചിത്രത്തിലായിരുന്നു കീർത്തി അവസാനാമായി മലയാളത്തിലെത്തിയത്. അതിന് മുൻപ് പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലും കീർത്തി വേഷമിട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/353104/samantha-reveals-keerthy-sureshs-secret)