---
title: "പിണക്കങ്ങൾ മാറി 'പട്ടായ ഗേൾസ്' ഒന്നിച്ചു; 'വാഴ 2' കണ്ട് കണ്ണ് നിറഞ്ഞ് അനുമോളും ആദിലയും നൂറയും"
english_title: "Anumol, Adila and Noora's eyes filled with tears after watching 'Vazha 2'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353143/anumol-adila-and-nooras-eyes-filled-with-tears-after-watching-vazha-2"
published_at: "2026-04-13T14:02:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dcaa7bee4b9_15.jpg"
keywords: []
---

# പിണക്കങ്ങൾ മാറി 'പട്ടായ ഗേൾസ്' ഒന്നിച്ചു; 'വാഴ 2' കണ്ട് കണ്ണ് നിറഞ്ഞ് അനുമോളും ആദിലയും നൂറയും

> **Lead Summary:** **[**ബിഗ് ബോസ് സീസൺ 7-ലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായ അനുമോൾ, ആദില, നൂറ എന്നിവർക്കിടയിലെ പിണക്കങ്ങൾ അവസാനിക്കുന്നു എന്ന സൂചന നൽകിക്കൊണ്ട് താരങ്ങൾ വീണ്ടും ഒന്നിച്ചെത്തി. ഷോയുടെ അവസാന ഘട്ടത്തിൽ വലിയ തർക്കങ്ങൾക്കും വെളിപ്പെടുത്തലുകൾക്കും സാക്ഷ്യം വഹിച്ച 'പട്ടായ ഗേൾസ്' ഗ്യാങ്ങ്, എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് 'വാഴ' എന്ന ചിത്രം കാണാൻ ഒരുമിച്ച് എത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

## Article Content

**[**ബിഗ് ബോസ് സീസൺ 7-ലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായ അനുമോൾ, ആദില, നൂറ എന്നിവർക്കിടയിലെ പിണക്കങ്ങൾ അവസാനിക്കുന്നു എന്ന സൂചന നൽകിക്കൊണ്ട് താരങ്ങൾ വീണ്ടും ഒന്നിച്ചെത്തി. ഷോയുടെ അവസാന ഘട്ടത്തിൽ വലിയ തർക്കങ്ങൾക്കും വെളിപ്പെടുത്തലുകൾക്കും സാക്ഷ്യം വഹിച്ച 'പട്ടായ ഗേൾസ്' ഗ്യാങ്ങ്, എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് 'വാഴ' എന്ന ചിത്രം കാണാൻ ഒരുമിച്ച് എത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ബിഗ് ബോസ് ഫിനാലെ വീക്കിൽ ആദില നടത്തിയ ചില വെളിപ്പെടുത്തലുകൾ ഇവരുടെ സൗഹൃദത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നുവെങ്കിലും, അടുത്തിടെ ഒരു ചടങ്ങിൽ ഒരുമിച്ച് പങ്കെടുത്തതിന് പിന്നാലെ ഇപ്പോൾ സിനിമ കാണാനും ഇവർ ഒത്തുചേർന്നിരിക്കുകയാണ്.

സിനിമ കണ്ടിറങ്ങിയ ശേഷം വൈകാരികമായാണ് അനുമോൾ മാധ്യമങ്ങളോട് സംസാരിച്ചത്. ചിത്രം കണ്ട് കരയില്ലെന്ന് ആദിലയോടും നൂറയോടും പന്തയം വെച്ചാണ് താൻ കയറിയതെന്നും എന്നാൽ സിനിമയുടെ ക്ലൈമാക്സ് ആയപ്പോഴേക്കും നിയന്ത്രണം വിട്ട് കരഞ്ഞുപോയെന്നും അനു വെളിപ്പെടുത്തി.

ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം താൻ കാണുന്ന ആദ്യ സിനിമയാണിതെന്നും തന്റെ സഹോദരിയേയും പ്രിയപ്പെട്ടവരേയും ചിത്രം ഓർമ്മിപ്പിച്ചുവെന്നും താരം കൂട്ടിച്ചേർത്തു. മികച്ച സന്ദേശം നൽകുന്ന ചിത്രത്തിലെ സംഗീതം ഏറെ ഹൃദയസ്പർശിയാണെന്നും ഉടൻ തന്നെ തിരുവനന്തപുരത്തെത്തി കുടുംബത്തോടൊപ്പം സിനിമ ഒരിക്കൽ കൂടി കാണുമെന്നും അനുമോൾ പറഞ്ഞു. താരങ്ങൾ വീണ്ടും ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ആരാധകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/353143/anumol-adila-and-nooras-eyes-filled-with-tears-after-watching-vazha-2)