'അച്ഛൻ വേഷം പ്രതീക്ഷിച്ചില്ല, വന്നത് ഓർക്കാപ്പുറത്തെ ഭാഗ്യം'; ആ വീഴ്ചയ്ക്ക് പിന്നിലെ രഹസ്യവുമായി ബിജുക്കുട്ടൻ

'അച്ഛൻ വേഷം പ്രതീക്ഷിച്ചില്ല, വന്നത് ഓർക്കാപ്പുറത്തെ ഭാഗ്യം'; ആ വീഴ്ചയ്ക്ക് പിന്നിലെ രഹസ്യവുമായി ബിജുക്കുട്ടൻ
Apr 8, 2026 04:54 PM | By Anusree vc

(moviemax.in ) മിമിക്രി വേദികളിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരനായി മാറിയ ബിജുക്കുട്ടന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് 'വാഴ 2' എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ കണ്ടത്. സ്ഥിരം കോമഡി വേഷങ്ങളിൽ നിന്നും മാറി, അഭിനയസാധ്യതയുള്ള ആഴമുള്ളൊരു കഥാപാത്രത്തെ ബിജുക്കുട്ടൻ അത്രമേൽ മനോഹരമായി അവതരിപ്പിച്ചു.

ചിത്രത്തിലെ അച്ഛൻ-മകൻ ബന്ധം വൈകാരികമായി പ്രേക്ഷകരെ സ്പർശിച്ച ഒന്നായിരുന്നു. പ്രത്യേകിച്ച്, കഴിഞ്ഞ വിഷുക്കാലത്ത് മലയാളികൾ കണ്ടു ചിരിച്ച ഒരു റീൽ വീഡിയോയുടെ പുനരാവിഷ്കരണവും, അതിന്റെ മറ്റൊരു വശവും സിനിമയിൽ അവതരിപ്പിച്ചത് ഓരോ പ്രേക്ഷകന്റെയും ഉള്ളുലയ്ക്കുന്നതായിരുന്നു. ബിജുക്കുട്ടനിലെ നടനെ കേരളക്കര ഒന്നടങ്കം ആഘോഷിക്കുമ്പോൾ, താൻ എങ്ങനെയാണ് ഈ ചിത്രത്തിലേക്ക് എത്തിപ്പെട്ടതെന്ന് മനസ്സ് തുറക്കുകയാണ് താരം ഇപ്പോൾ.

"വാഴ 2ല്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ എനിക്ക് ആത്ഭുതമായിരുന്നു എനിക്ക്. ഒരു മിമിക്രിക്കാരനാണ് ഞാൻ. ആസീസ്, നോബി, കോട്ടയം നസീര്‍ ഉൾപ്പടെയുള്ളവർക്കൊപ്പം ഞാനും വേദികളിൽ എത്തിയിട്ടുണ്ട്. അവരെ വാഴയില്‍ കണ്ടപ്പോള്‍ അത്ഭുതം തോന്നി. ഇവരെക്കാൾ ആദ്യം വലിയൊരു സിനിമയില്‍ അഭിനയിക്കുന്നത് ഞാനാണ്. ചായ കൊടുക്കുന്ന സീന്‍, പോസ്റ്റ് മാന്‍ ഇതൊക്കെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പക്ഷേ എന്‍റെ ഭാഗ്യത്തിന് മമ്മൂക്ക വിളിക്കുകയും പോത്തന്‍വാവ ചെയ്യാനും പറ്റി. ഒരച്ഛനായി ഞാന്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. കൂട്ടുകാരന്‍, അയല്‍വക്കക്കാരന്‍ ഒക്കെ ആയിരുന്നു. അപ്പോൾ, വാഴയ്ക്ക് ഒരു രണ്ടാം ഭാഗം വരുമെന്നോ അതില്‍ ഞാന്‍ അച്ഛൻ വേഷം ചെയ്യുമെന്നോ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഓര്‍ക്കാപ്പുറത്തൊരു ഭാഗ്യം വരുമെന്ന് പറയില്ലേ. അതുപോലെയാണ് ഇതിലേക്കൊരു വിളി വരുന്നത്. സന്തോഷവും അത്ഭുതവും ആയപ്പോയി. ഇതിലൊരു സീനിൽ ഞാൻ വീഴുന്നുണ്ട്. കയ്യുടെ ഉൾഭാ​ഗത്ത് ചെറുതായി പൊട്ടി, ചെറിയ സ്ക്രാച്ചും വീണിരുന്നു", എന്നാണ് റിലീസിന് മുൻപ് വാഴ 2 പ്രമോഷൻ അഭിമുഖത്തിൽ ബിജുക്കുട്ടൻ പറഞ്ഞത്.

അതേസമയം, ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് വാഴ 2. അതിനൊപ്പം തന്നെ ബിജുക്കുട്ടനും ശ്രദ്ധനേടുന്നു എന്നത് വലിയൊരു കാര്യമാണ്. താരത്തെ പ്രകീർത്തിച്ച് കൊണ്ടാണ് പോസ്റ്റുകളും കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നതും. "ബിജുക്കുട്ടൻ ഗംഭീര നടനാണ്. മലയാള സിനിമയത് തിരിച്ചറിയാൻ വൈകിയെന്ന് മാത്രം", എന്നാണ പലരും കമന്റായി കുറിക്കുന്നത്.

Content Highlight: 'Father didn't expect the role, it was a stroke of luck'; Bijukuttan reveals the secret behind that failure

Next TV

Related Stories
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories










News Roundup