'അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകൾ ഇല്ല'; ജി. സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന് എസ്‌പി മോഹന ചന്ദ്രൻ

'അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകൾ ഇല്ല'; ജി. സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന് എസ്‌പി മോഹന ചന്ദ്രൻ
Apr 7, 2026 04:55 PM | By VIPIN P V

ആലപ്പുഴ: ( www.truevisionnews.com ) അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളുടെ സാന്നധ്യം ഉണ്ടെന്ന യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ്റെ പരാമർശം തള്ളി എസ്‌പി മോഹന ചന്ദ്രൻ. അമ്പലപ്പുഴയിൽ യാതൊരുവിധ ഭീഷണിയും ഇല്ലെന്നും സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്നും എസ്‌പി മോഹന ചന്ദ്രൻ അറിയിച്ചു.

പരാതിയിൽ പ്രാഥമിക അന്വേഷണം നടക്കുകയാണ്. ഇതുസംബന്ധിച്ച് ഐബി, സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുകളും ഇല്ല. കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴ ഡിവൈഎസ്‌പിക്ക് പരാതി കൈമാറിയതെന്നും എസ്‌പി മോഹന ചന്ദ്രൻ വ്യക്തമാക്കി.

അമ്പലപ്പുഴയിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യം ഉണ്ടെന്നാണ് ജി. സുധാകരൻ്റെ പരാതി. തെരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാക്കാൻ ആസൂത്രണം നടക്കുന്നുണ്ട്. സിപിഐഎമ്മിൻ്റെ സഹായത്തോടെ എസ്‌ഡിപിഐയാണ് കലാപത്തിന് ശ്രമിക്കുന്നതെന്നും സുധാകരൻ ആരോപിച്ചിരുന്നു.

സിപിഐഎം എസ്‌ഡിപിഐ ജില്ലാ സെക്രട്ടറിമാർക്കെതിരെ പേരെടുത്ത് പറഞ്ഞാണ് പരാതി നൽകിയത്. അമ്പലപ്പുഴ ഡിവൈഎസ്‌പിക്കും, ചീഫ് ഇലക്ഷൻ കമ്മീഷണർക്കുമാണ് സുധാകരൻ പരാതി നൽകിയത്.

അതേസമയം, അമ്പലപ്പുഴയിൽ സുരക്ഷ ആവശ്യപ്പെട്ട് ജി. സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേന്ദ്ര സേനയെ നിയോഗിക്കണം എന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. സിപിഐഎം, എസ്‌ഡിപിഐ നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്നാണ് സുധാകരൻ്റെ വാദം.

There are no terrorist organizations in Ambalappuzha SP Mohana Chandran says there is no basis in G Sudhakaran complaint

Next TV

Related Stories
സ്നേഹം കാട്ടി വഞ്ചിച്ചു....:  കണ്ണൂരിൽ വിവാഹവാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ

Apr 13, 2026 01:37 PM

സ്നേഹം കാട്ടി വഞ്ചിച്ചു....: കണ്ണൂരിൽ വിവാഹവാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ

കണ്ണൂരിൽ വിവാഹവാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ചു; വൈദികൻ...

Read More >>
'എപ്പോ വേണമെങ്കിലും അക്രമികപ്പെട്ടേക്കാം, വീട്ടിൽ സിസിടിവി സ്ഥാപിക്കുന്നതാണ് നല്ലതെന്ന് പൊലീസ്'; ഫെയ്സ്ബുക്ക് കുറിപ്പുമായി മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖ്

Apr 13, 2026 01:27 PM

'എപ്പോ വേണമെങ്കിലും അക്രമികപ്പെട്ടേക്കാം, വീട്ടിൽ സിസിടിവി സ്ഥാപിക്കുന്നതാണ് നല്ലതെന്ന് പൊലീസ്'; ഫെയ്സ്ബുക്ക് കുറിപ്പുമായി മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖ്

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് പയ്യന്നൂര്‍ കാരയിലെ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി സി....

Read More >>
പുനലൂർ പൊലീസ് സ്റ്റേഷനിൽ യുവാവ് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു; നില ഗുരുതരം

Apr 13, 2026 01:21 PM

പുനലൂർ പൊലീസ് സ്റ്റേഷനിൽ യുവാവ് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു; നില ഗുരുതരം

പുനലൂർ പൊലീസ് സ്റ്റേഷനിൽ യുവാവ് തീ കൊളുത്തി ജീവനൊടുക്കാൻ...

Read More >>
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു

Apr 13, 2026 01:07 PM

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; 10 മാസം പ്രായമുള്ള പെൺകുഞ്ഞ്...

Read More >>
Top Stories

News Roundup