വോട്ട് ചെയ്യൂ, ഒരു രൂപക്ക് പുട്ടുപൊടി സ്വന്തമാക്കൂ; വോട്ടർമാർക്കായി സപ്ലൈകോ ഓഫർ

വോട്ട് ചെയ്യൂ, ഒരു രൂപക്ക് പുട്ടുപൊടി സ്വന്തമാക്കൂ; വോട്ടർമാർക്കായി സപ്ലൈകോ ഓഫർ
Apr 1, 2026 10:48 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുന്ന വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി വേറിട്ട ഓഫറുമായി സപ്ലൈകോ. ഏപ്രിൽ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നൽകുമെന്ന് അധികൃതർ അറിയിച്ചു.

തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം, സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്ടോറല്‍ പാർട്ടിസിപ്പേഷൻ), സപ്ലൈകോ എന്നിവ സംയുക്തമായി 'വോട്ടു ചെയ്യൂ, പുട്ടടിക്കൂ' എന്ന ടാഗ്‌ലൈനോടെയുള്ള ഈ ക്യാംപയിൻ അവതരിപ്പിക്കുന്നത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഏപ്രിൽ 10, 11 തീയതികളിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ സന്ദർശിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിച്ച ശേഷമായിരിക്കും പുട്ടുപൊടി നൽകുക. സപ്ലൈകോയിൽ നിന്ന് 1,000 രൂപയ്ക്ക് മുകളിൽ സബ്‌സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി ലഭിക്കുക.

kerala assembly election 2026 suplyco offer for voters

Next TV

Related Stories
പെരുമ്പാവൂരിൽ ഹോട്ടൽ ഉടമ ജീവനൊടുക്കി; സാമ്പത്തിക ബാധ്യതയെന്ന് സംശയം

Apr 1, 2026 10:39 PM

പെരുമ്പാവൂരിൽ ഹോട്ടൽ ഉടമ ജീവനൊടുക്കി; സാമ്പത്തിക ബാധ്യതയെന്ന് സംശയം

പെരുമ്പാവൂരിൽ ഹോട്ടൽ ഉടമ ജീവനൊടുക്കി, സാമ്പത്തിക ബാധ്യതയെന്ന്...

Read More >>
'വല്ലാതെ വേ​ദനിപ്പിച്ചു ..... നിഷേധിച്ചത് വോട്ട് ചോദിക്കാനുള്ള അവകാശം, ഇത്തരം ഭീഷണികൾ ജനങ്ങൾ വിലയിരുത്തട്ടെ' - രമേഷ് പിഷാരടി

Apr 1, 2026 10:17 PM

'വല്ലാതെ വേ​ദനിപ്പിച്ചു ..... നിഷേധിച്ചത് വോട്ട് ചോദിക്കാനുള്ള അവകാശം, ഇത്തരം ഭീഷണികൾ ജനങ്ങൾ വിലയിരുത്തട്ടെ' - രമേഷ് പിഷാരടി

നിഷേധിച്ചത് വോട്ട് ചോദിക്കാനുള്ള അവകാശം, ഇത്തരം ഭീഷണികൾ ജനങ്ങൾ വിലയിരുത്തട്ടെ, രമേഷ്...

Read More >>
പര്യടനത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു

Apr 1, 2026 09:13 PM

പര്യടനത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു

പര്യടനത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍...

Read More >>
പി.വി അന്‍വറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു; എല്‍ഡിഎഫ് പ്രചാരണത്തിനെതിരെ പരാതിയുമായി കോണ്‍ഗ്രസ്

Apr 1, 2026 08:57 PM

പി.വി അന്‍വറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു; എല്‍ഡിഎഫ് പ്രചാരണത്തിനെതിരെ പരാതിയുമായി കോണ്‍ഗ്രസ്

പി.വി അന്‍വറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു, എല്‍ഡിഎഫ് പ്രചാരണത്തിനെതിരെ പരാതിയുമായി...

Read More >>
Top Stories

News Roundup