---
title: "ആറുമാസത്തെ ചികിത്സയ്ക്ക് ശേഷം രാജേഷ് കേശവ് കേരളത്തിലേക്ക്;സുരേഷ് ഗോപിയോട് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല"
english_title: "Rajesh Keshav returns to Kerala after six months of treatment; No matter how much he thanks Suresh Gopi, he can't be grateful enough"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350954/rajesh-keshav-returns-to-kerala-after-six-months-of-treatment-no-matter-how-much-he-thanks-suresh-gopi-he-cant-be-grateful-enough"
published_at: "2026-04-01T14:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccda4372284_bm_nbmdbc.jpg"
keywords: []
---

# ആറുമാസത്തെ ചികിത്സയ്ക്ക് ശേഷം രാജേഷ് കേശവ് കേരളത്തിലേക്ക്;സുരേഷ് ഗോപിയോട് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല

> **Lead Summary:** തിരുവനന്തപുരം: **[**ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന പ്രശസ്ത നടനും അവതാരകനുമായ രാജേഷ് കേശവിനെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂർ സിഎംസിയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നു. കഴിഞ്ഞ ആറുമാസമായി വെല്ലൂരിൽ സങ്കീർണ്ണമായ ചികിത്സാരീതികളിലൂടെ കടന്നുപോയ രാജേഷിന് പതുക്കെയെങ്കിലും മാറ്റങ്ങൾ കണ്ടുതുടങ്ങിയ സാഹചര്യത്തിലാണ് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നാട്ടിലേക്ക് മാറ്റുന്നതെന്ന് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി അറിയിച്ചു.

## Article Content

തിരുവനന്തപുരം: **[**ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന പ്രശസ്ത നടനും അവതാരകനുമായ രാജേഷ് കേശവിനെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂർ സിഎംസിയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നു. കഴിഞ്ഞ ആറുമാസമായി വെല്ലൂരിൽ സങ്കീർണ്ണമായ ചികിത്സാരീതികളിലൂടെ കടന്നുപോയ രാജേഷിന് പതുക്കെയെങ്കിലും മാറ്റങ്ങൾ കണ്ടുതുടങ്ങിയ സാഹചര്യത്തിലാണ് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നാട്ടിലേക്ക് മാറ്റുന്നതെന്ന് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി അറിയിച്ചു.

ഇനി കുറച്ചുനാൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സ തുടരുകയും തുടർന്ന് വീട്ടിൽ പരിചരണം ഏകോപിപ്പിക്കാനുമാണ് തീരുമാനം. ആശുപത്രിയിലെ നാലുചുവരുകൾക്ക് പുറത്ത് സ്വന്തം നാടിന്റെയും വീടിന്റെയും പ്രിയപ്പെട്ടവരുടെയും സാമീപ്യം രാജേഷിന് കൂടുതൽ ഊർജ്ജം നൽകുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.

നടൻ സുരേഷ് ഗോപി ഒരു ദിവസം മുഴുവൻ ആശുപത്രിയിൽ ചെലവഴിച്ച് ചികിത്സാ കാര്യങ്ങൾ ഏകോപിപ്പിച്ചതായും ശ്രീകണ്ഠൻ നായർ ഉൾപ്പെടെയുള്ള പ്രമുഖരും സുഹൃത്തുക്കളും വലിയ പിന്തുണ നൽകുന്നതായും പ്രതാപ് പറഞ്ഞു. രാജേഷിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനകൾ തുടരണമെന്നും ചികിത്സാ സഹായം നൽകിയവർക്ക് നന്ദി അറിയിക്കുന്നതായും സുഹൃത്തുക്കൾ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/350954/rajesh-keshav-returns-to-kerala-after-six-months-of-treatment-no-matter-how-much-he-thanks-suresh-gopi-he-cant-be-grateful-enough)