---
title: "'മോൻ ആൺകൊച്ചല്ലേ, പോയി പണിയെടുത്തുകൂടെ?' കിച്ചുവിനെതിരെ ആഞ്ഞടിച്ച് ഹെയ്ദി സാദിയ"
english_title: "'Hey, aren't you a boy, why don't you go and work?' Heidi Sadia lashes out at Kichu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350981/hey-arent-you-a-boy-why-dont-you-go-and-work-heidi-sadia-lashes-out-at-kichu"
published_at: "2026-04-01T15:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccf19b35e26_Heidi_Sadia_lashes_out_at_Kichu.jpg"
keywords: []
---

# 'മോൻ ആൺകൊച്ചല്ലേ, പോയി പണിയെടുത്തുകൂടെ?' കിച്ചുവിനെതിരെ ആഞ്ഞടിച്ച് ഹെയ്ദി സാദിയ

> **Lead Summary:** രേണു സുധി-കിച്ചു വിവാദത്തിൽ ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും വ്ലോഗറുമായ ഹെയ്ദി സാദിയയുടെ പ്രതികരണം ശ്രദ്ധനേടുന്നു. കിച്ചുവിന് എന്തെങ്കിലും തരത്തിലുള്ള മാനസിക വിഷമങ്ങളുണ്ടെങ്കിൽ ഒരു ചേച്ചി എന്ന നിലയിൽ കൗൺസിലിംഗിനോ തെറാപ്പിക്കോ കൊണ്ടുപോകാൻ താൻ തയ്യാറാണെന്ന് ഹെയ്ദി വ്യക്തമാക്കി.

## Article Content

രേണു സുധി-കിച്ചു വിവാദത്തിൽ ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും വ്ലോഗറുമായ ഹെയ്ദി സാദിയയുടെ പ്രതികരണം ശ്രദ്ധനേടുന്നു. കിച്ചുവിന് എന്തെങ്കിലും തരത്തിലുള്ള മാനസിക വിഷമങ്ങളുണ്ടെങ്കിൽ ഒരു ചേച്ചി എന്ന നിലയിൽ കൗൺസിലിംഗിനോ തെറാപ്പിക്കോ കൊണ്ടുപോകാൻ താൻ തയ്യാറാണെന്ന് ഹെയ്ദി വ്യക്തമാക്കി.

21 വയസ്സായ ഒരു ചെറുപ്പക്കാരനായ കിച്ചു, അമ്മ ചെയ്യുന്ന കാര്യങ്ങളോട് വിയോജിപ്പുണ്ടെങ്കിൽ അത് തുറന്നുപറഞ്ഞ് സ്വന്തമായി അധ്വാനിച്ച് കുടുംബം പോറ്റാൻ തയ്യാറാകണമെന്നും ഹെയ്ദി നിർദ്ദേശിച്ചു. രേണു സുധി സ്വന്തം കുടുംബത്തിന് വേണ്ടിയാണ് കഷ്ടപ്പെടുന്നതെന്നും എന്നാൽ അവർക്കെതിരെ ഉയരുന്ന വിമർശനങ്ങൾ പലരും തങ്ങളുടെ ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്നും ഹെയ്ദി കൂട്ടിച്ചേർത്തു.

ഹെയ്ദി സാദിയയുടെ വാക്കുകൾ ഇങ്ങനെ

കിച്ചു ഇപ്പോള്‍ കടന്നു പോകുന്ന അവസ്ഥയില്‍ ഒരുപാട് സങ്കടമുണ്ട്. മോന്‍ എന്തെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഒരു ചേച്ചി എന്ന രീതിയില്‍ ഞാന്‍ നിന്നെ സഹായിക്കാനുണ്ട്. നല്ലൊരു തെറാപ്പിക്ക് കൊണ്ടു പോകാന്‍ ഞാന്‍ നിന്നെ സഹായിക്കാം. എനിക്കൊരു മെസേജ് അയച്ചാല്‍ മാത്രം മതി. ‌

കിച്ചു 21 വയസായിട്ടുള്ളൊരു കൊച്ചാണ്. കൊച്ചല്ല ഒരു ചെറുപ്പക്കാരനാണ്. 21 വയസ് അത്ര വലിയ വയസുമല്ല എന്നാല്‍ അത്ര ചെറിയ വയസുമല്ല. രേണു ചേച്ചി ഇപ്പോള്‍ ചെയ്യുന്ന ഇന്‍സ്റ്റാഗ്രാം സബ്സ്ക്രിപ്ഷനായാലും ആല്‍ബങ്ങളായാലും അതുപോലെ ദുബായില്‍ പോയിട്ടുള്ള കൊളാബുറേഷന്‍സ് ആയാലും കിച്ചുവിന് അത് താല്പര്യമില്ലെങ്കില്‍ അത് പറയാം. അമ്മ നമുക്കിത് ഒന്നും ചെയ്യേണ്ടെന്ന് പറയാം. നമ്മുടെ ജീവിതം വച്ച് മറ്റുള്ളവര്‍ കണ്ടന്‍റാക്കുന്നുണ്ട്. നമ്മള്‍ എന്തിനാണ് നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത്. നമ്മുടെ വീട്ടില്‍ എല്ലാവരുമായി നിന്നൂടെ. അമ്മയെ ഞാന്‍ നോക്കിക്കോളം. ഊബര്‍ ഓടാം, സ്വിഗി, ഇന്‍സ്റ്റാ മാര്‍ട്ടിലൊക്കെ ഡെലവറി ബോയ് ആയിട്ട് പോകാം എന്നൊക്കെ പറയാം. അതിനുള്ള ഓപ്ഷനുകളും ഉണ്ട്. ജീവിതത്തെ വളരെ കളര്‍ഫുള്ളാക്കിയിട്ട്, മൂത്ത മകന്‍ എന്ന നിലയില്‍ ഫാമിലിയെ പുന്‍നിര്‍വചിക്കാന്‍ കിച്ചുവിന് സാധിക്കും. രേണു ചേച്ചി ചെറിയ ജോലിക്ക് പോയി കുഞ്ഞുങ്ങളേയും കുടുംബത്തെയും നോക്കുന്നു. അങ്ങനെ കുടുംബത്തെ റീക്രിയേറ്റ് ചെയ്യാമല്ലോ.

### Related Links & Sources
- [Original Story Source](https://moviemax.in/news/350981/hey-arent-you-a-boy-why-dont-you-go-and-work-heidi-sadia-lashes-out-at-kichu)