പര്യടനത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു

പര്യടനത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു
Apr 1, 2026 09:13 PM | By VIPIN P V

പാലക്കാട്: ( www.truevisionnews.com ) പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു. സൗത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനത്തിനിടെ, വടക്കന്തറയിലാണ് രമേഷ് പിഷാരടിയെ തടഞ്ഞത്. ബിജെപി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രവർത്തകരാണ് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചത്.

പാലക്കാട് ടൗൺ സൗത്ത് ആയിരുന്നു ഇന്ന് രമേഷ് പിഷാരടിയുടെ പര്യടനം. ബിജെപിയുടെ ശക്തി മേഖലകൾ ഉൾപ്പെടുന്നതാണ് ഈ മേഖലകൾ. എതിർ സ്ഥാനാർഥികളുടെ ഫ്‌ളക്‌സോ പോസ്റ്ററോ പോലും അനുവദിക്കാത്ത സ്ഥലങ്ങളാണ് മൂത്താന്തറ, വടക്കന്തറ പോലുള്ള സ്ഥലങ്ങൾ. 2016ൽ ഷാഫി പറമ്പിൽ മത്സരിക്കുമ്പോഴും സമാന സംഭവം നടന്നിരുന്നു.

സ്ത്രീകളായ പ്രവർത്തകരാണ് രമേഷ് പിഷാരടിയെ തടഞ്ഞത്. വോട്ട് ചോദിക്കാൻ‌ അനുവദിക്കാത്തതിൽ യുഡ‍ിഎഫ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി.

BJP workers stopped UDF candidate Ramesh Pisharody during his tour

Next TV

Related Stories
പെരുമ്പാവൂരിൽ ഹോട്ടൽ ഉടമ ജീവനൊടുക്കി; സാമ്പത്തിക ബാധ്യതയെന്ന് സംശയം

Apr 1, 2026 10:39 PM

പെരുമ്പാവൂരിൽ ഹോട്ടൽ ഉടമ ജീവനൊടുക്കി; സാമ്പത്തിക ബാധ്യതയെന്ന് സംശയം

പെരുമ്പാവൂരിൽ ഹോട്ടൽ ഉടമ ജീവനൊടുക്കി, സാമ്പത്തിക ബാധ്യതയെന്ന്...

Read More >>
'വല്ലാതെ വേ​ദനിപ്പിച്ചു ..... നിഷേധിച്ചത് വോട്ട് ചോദിക്കാനുള്ള അവകാശം, ഇത്തരം ഭീഷണികൾ ജനങ്ങൾ വിലയിരുത്തട്ടെ' - രമേഷ് പിഷാരടി

Apr 1, 2026 10:17 PM

'വല്ലാതെ വേ​ദനിപ്പിച്ചു ..... നിഷേധിച്ചത് വോട്ട് ചോദിക്കാനുള്ള അവകാശം, ഇത്തരം ഭീഷണികൾ ജനങ്ങൾ വിലയിരുത്തട്ടെ' - രമേഷ് പിഷാരടി

നിഷേധിച്ചത് വോട്ട് ചോദിക്കാനുള്ള അവകാശം, ഇത്തരം ഭീഷണികൾ ജനങ്ങൾ വിലയിരുത്തട്ടെ, രമേഷ്...

Read More >>
പി.വി അന്‍വറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു; എല്‍ഡിഎഫ് പ്രചാരണത്തിനെതിരെ പരാതിയുമായി കോണ്‍ഗ്രസ്

Apr 1, 2026 08:57 PM

പി.വി അന്‍വറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു; എല്‍ഡിഎഫ് പ്രചാരണത്തിനെതിരെ പരാതിയുമായി കോണ്‍ഗ്രസ്

പി.വി അന്‍വറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു, എല്‍ഡിഎഫ് പ്രചാരണത്തിനെതിരെ പരാതിയുമായി...

Read More >>
Top Stories

News Roundup