---
title: "'എനിക്കൊരു കംപാനിയനുണ്ട്, പരസ്പരം ശല്യമില്ലാത്ത കൂട്ട്'; വിവാഹം വേണ്ടെന്ന് വെച്ചതിനെക്കുറിച്ച് കൃഷ്ണപ്രഭ"
english_title: "'I have a companion, a companion who doesn't bother each other'; Krishnaprabha on why she decided not to get married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350985/i-have-a-companion-a-companion-who-doesnt-bother-each-other-krishnaprabha-on-why-she-decided-not-to-get-married"
published_at: "2026-04-01T15:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccf43e260b4_Krishnaprabha_on_why_she_decided_not_to_get_married.jpg"
keywords: []
---

# 'എനിക്കൊരു കംപാനിയനുണ്ട്, പരസ്പരം ശല്യമില്ലാത്ത കൂട്ട്'; വിവാഹം വേണ്ടെന്ന് വെച്ചതിനെക്കുറിച്ച് കൃഷ്ണപ്രഭ

> **Lead Summary:** വിവാഹം, പ്രണയം, വ്യക്തിസ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള തന്റെ നിലപാടുകൾ തുറന്നുപറഞ്ഞ് നടി കൃഷ്ണപ്രഭ. വിവാഹം കഴിക്കണമെന്ന് തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്നും എന്നാൽ ജീവിതത്തിൽ ഒരു കൂട്ടുണ്ട് എന്നും മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തി.

## Article Content

വിവാഹം, പ്രണയം, വ്യക്തിസ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള തന്റെ നിലപാടുകൾ തുറന്നുപറഞ്ഞ് നടി കൃഷ്ണപ്രഭ. വിവാഹം കഴിക്കണമെന്ന് തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്നും എന്നാൽ ജീവിതത്തിൽ ഒരു കൂട്ടുണ്ട് എന്നും മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തി.

> "എനിക്ക് ആരെയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യമില്ല. അനാവശ്യമായ ഭാരങ്ങളോ ഉത്തരവാദിത്വങ്ങളോ ഇല്ലാതെ ജീവിക്കാനാണ് ഇഷ്ടം. സാധാരണയായി ആളുകൾ വിവാഹത്തെക്കുറിച്ച് പരാതികൾ പറയാറുണ്ട്, എന്നിട്ട് വീണ്ടും പോയി വിവാഹം കഴിക്കും. അത് എന്തിനാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. വിവാഹം കഴിഞ്ഞ് വീണ്ടും പരാതി പറയുന്നതിനേക്കാൾ നല്ലത് അത് കഴിക്കാതെ ഇരിക്കുന്നതല്ലേ?" - കൃഷ്ണപ്രഭ ചോദിക്കുന്നു.

നല്ല ദാമ്പത്യം ഒരു ഭാഗ്യമാണ്. ഒരു പ്രായത്തിൽ ആ കർത്തവ്യം ചെയ്യണം എന്നൊരു സിസ്റ്റം ഉണ്ടായിരുന്നതുകൊണ്ടാണ് പലരും കല്യാണം കഴിക്കുന്നത്. ഇപ്പോൾ‌ അതിൽ ഒത്തിരി മാറ്റം വന്നിട്ടുണ്ട്. കല്യാണം നല്ലൊരു ഏർപ്പാടായി തോന്നാത്തതുകൊണ്ടാണ് ഞാൻ കല്യാണം കഴിക്കാത്തത്. ടീനേജ് കാലം മുതൽ എനിക്ക് ഈ ചിന്തയുണ്ട്. എന്റെ ചുറ്റുമുള്ള അനുഭവങ്ങൾ വെച്ചാണ് ഞാൻ ഒരു അഭിപ്രായം പറയുന്നത്. എനിക്ക് അറിയാവുന്ന മിക്ക ആളുകളും കല്യാണം കഴിഞ്ഞ് ഉന്തിയും ഉരുട്ടിയും ഒരുമിച്ച് ജീവിതം കൊണ്ടുപോകുന്നവരാണ്. കല്യാണം കഴിക്കാൻ അമ്മ നിർബന്ധിക്കാറുമില്ല. എന്റെ ചേട്ടന് 46 വയസായി. അവനും കല്യാണം കഴിച്ചിട്ടില്ല. അവർ സമാധാനമായി ജീവിച്ചോട്ടെ. അവർക്ക് തോന്നുമ്പോൾ കല്യാണം കഴിച്ചോളും എന്നാണ് അമ്മ പറയാറ്.

ജീവിതത്തിൽ നല്ലൊരു പങ്കാളിയെ ആവശ്യമാണ്. എല്ലാം പറയാനായി ഒരു കംപാനിയൻ ഉള്ളത് നല്ലതാണ്. ഇൻഫാക്ച്വേഷനൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ, കടുത്ത പ്രണയമൊന്നും ഉണ്ടായിട്ടില്ല. എനിക്കൊരു കംപാനിയനുണ്ട്. എന്നെ കൊണ്ട് പുള്ളിക്കോ പുള്ളിയെ കൊണ്ട് എനിക്കോ ശല്യമില്ല. അമ്മയ്ക്കും സഹോദരനും ഇതെല്ലാം അറിയാം'', കൃഷ്‍ണപ്രഭ അഭിമുഖത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/350985/i-have-a-companion-a-companion-who-doesnt-bother-each-other-krishnaprabha-on-why-she-decided-not-to-get-married)