---
title: "'കിച്ചുവിന്റെ പേരിൽ പണപ്പിരിവോ?' ബാങ്ക് അക്കൗണ്ട് ഷെയർ ചെയ്ത വ്ലോഗർക്ക് മറുപടിയുമായി രാഹുൽ ദാസ്; ഉടൻ 'ഡിലീറ്റ്' ചെയ്തു"
english_title: "Rahul Das responds to vlogger who shared bank account; 'deletes' it immediately"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350974/rahul-das-responds-to-vlogger-who-shared-bank-account-deletes-it-immediately"
published_at: "2026-04-01T15:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccec1ae12ad_Rahul_Das_responds_to_vlogger_who_shared_bank_account.jpg"
keywords: []
---

# 'കിച്ചുവിന്റെ പേരിൽ പണപ്പിരിവോ?' ബാങ്ക് അക്കൗണ്ട് ഷെയർ ചെയ്ത വ്ലോഗർക്ക് മറുപടിയുമായി രാഹുൽ ദാസ്; ഉടൻ 'ഡിലീറ്റ്' ചെയ്തു

> **Lead Summary:** കിച്ചു-രേണു സുധി തർക്കം സോഷ്യൽ മീഡിയയിൽ പുകയുന്നതിനിടെ, കിച്ചുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പങ്കുവെച്ച വ്ലോഗറുടെ നടപടി ചർച്ചയാകുന്നു. വ്ലോഗർ ഷഫീന ബീവിയാണ് കിച്ചുവിനെ സഹായിക്കാൻ താല്പര്യമുള്ളവർക്കായി അക്കൗണ്ട് വിവരങ്ങൾ പരസ്യപ്പെടുത്തിയത്. എന്നാൽ, ഇതിനെതിരെ കിച്ചു (രാഹുൽ ദാസ്) തന്നെ നേരിട്ട് രംഗത്തെത്തി.

## Article Content

കിച്ചു-രേണു സുധി തർക്കം സോഷ്യൽ മീഡിയയിൽ പുകയുന്നതിനിടെ, കിച്ചുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പങ്കുവെച്ച വ്ലോഗറുടെ നടപടി ചർച്ചയാകുന്നു. വ്ലോഗർ ഷഫീന ബീവിയാണ് കിച്ചുവിനെ സഹായിക്കാൻ താല്പര്യമുള്ളവർക്കായി അക്കൗണ്ട് വിവരങ്ങൾ പരസ്യപ്പെടുത്തിയത്. എന്നാൽ, ഇതിനെതിരെ കിച്ചു (രാഹുൽ ദാസ്) തന്നെ നേരിട്ട് രംഗത്തെത്തി.

ഒരു റിയാക്ഷൻ വീഡിയോയ്ക്ക് താഴെ നൽകിയ മറുപടിയിലാണ് കിച്ചു തന്റെ നിലപാട് വ്യക്തമാക്കിയത്. ബാങ്ക് വിവരങ്ങൾ പങ്കുവെച്ചത് തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും അറിഞ്ഞ ഉടൻ തന്നെ അത് മാറ്റിച്ചുവെന്നും കിച്ചു പറഞ്ഞു. സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള ഇത്തരം നീക്കങ്ങളോട് തനിക്ക് താല്പര്യമില്ലെന്ന സൂചനയാണ് കിച്ചു നൽകുന്നത്.

'ഞാന്‍ അത് കണ്ടില്ലായിരുന്നു. എനിക്ക് ഇതും പറഞ്ഞ് കുറേ ഫോണ്‍ കോളുകള്‍ വന്നപ്പോഴാണ് അറിഞ്ഞത്. ഞാന്‍ അപ്പോള്‍ തന്നെ പറഞ്ഞ് മാറ്റിക്കുകയും ചെയ്തു', എന്നായിരുന്നു കിച്ചുവിന്റെ പ്രതികരണം. അക്കൗണ്ട് ഡീറ്റൈസ് പങ്കിട്ടതിന് ഷഫീന ബീവിക്ക് നേരെ വലിയ രീതിയിൽ വിമർശനങ്ങളും ഉയർന്നിരുന്നു. ‘നൈസിന് പണം തട്ടാനുള്ള പരിപാടി’ ആയിരുന്നല്ലേ എന്നായിരുന്നു വിമർശനങ്ങൾ. പിന്നാലെ പ്രതികരണവുമായി ഷഫീന തന്നെ രം​ഗത്തെത്തി.

> "എന്‍റെ ഒരു വീഡിയോയ്ക്ക് താഴെ കിച്ചുവിന്‍റെ ബാങ്ക് ഡിറ്റൈല്‍സ് പങ്കിട്ടിരുന്നു, അത് ഇത്ര വലിയ പ്രശ്നമാകുമെന്ന് ഞാന്‍ കരുതിയില്ല. ഞാനത് ഡിലീറ്റ് ചെയ്തു. നിങ്ങള് ആരും കൊടുക്കണ്ട. പ്രശ്നം തീര്‍ന്നില്ലേ. എനിക്ക് രാവിലെ മുതല്‍ കിച്ചുവിന്‍റെ നമ്പര്‍ കൊടുക്കെന്ന് പറഞ്ഞ് ഒട്ടേറെ കോളുകള്‍ വന്നു. അതുകൊണ്ട് ഫസ്റ്റ് കമന്‍റില്‍ പിന്‍ ചെയ്ത് വച്ചതാണ്. സഹായം ചെയ്യണമെന്ന ആവശ്യവുമായി ഒരുപാട് അമ്മമാരെന്നെ വിളിച്ചിരുന്നു. ഒന്നും രണ്ടുമല്ല ഒരുപാട് പേര്. ഇവര്‍ക്കെല്ലാം മറുപടി കൊടുക്കുന്നത് ബുദ്ധിമുട്ടായത് കൊണ്ട് ഞാന്‍ കണ്ടുപിടിച്ചൊരു ഐഡിയ ആയിരുന്നു അത്. ഞാന്‍ ലക്ഷ്മി നക്ഷത്രയല്ല. പലരും വിളിച്ചിട്ട് തന്നെ കളിയാക്കുന്നുവെന്നാണ് കിച്ചു പറഞ്ഞത്. ആത്മഹത്യയുടെ വക്കിൽ നിന്ന കുഞ്ഞാണ്", എന്നായിരുന്നു ഷഫീന ബീവിയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/350974/rahul-das-responds-to-vlogger-who-shared-bank-account-deletes-it-immediately)