കാസര്‍കോട്: ( www.truevisionnews.com ) കാസർകോട് കുമ്പളയിൽ രേഖകൾ ഇല്ലാതെ കൊണ്ടുപോവുകയായിരുന്ന 61.59 ലക്ഷം രൂപ പിടികൂടി. കാസർകോട് തളങ്കര സ്വദേശി ഷെബീറിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ കടത്തുകയായിരുന്നു കുഴൽപ്പണം പിടികൂടിയത്.
മാരുതി സ്വിഫ്റ്റ് കാറിന്‍റെ ഹാൻഡ്ബ്രേക്ക് ഭാഗത്ത് പ്രത്യേക അറ നിർമ്മിച്ച് പണം ഒളിപ്പിച്ച നിലയിലായിരുന്നു. മംഗളൂരുവിൽ നിന്ന് കാസർകോട് ഭാഗത്തേക്ക് വരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പൊലീസ് വാഹനം തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് കാറിൽ നിന്ന് 500 രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പലയിടത്തും വാഹന പരിശോധനക്കിടെ രേഖകളില്ലാതെത പണം പിടിച്ചെടുത്തിട്ടുണ്ട്. മറ്റു ജില്ലകളിലും സമാനമായ രീതിയിൽ വാഹനത്തിൽ കടത്തുകയായിരുന്ന പണം കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയിരുന്നു.
61 lakh black money seized in kumbala kasaragod

































