---
title: "'പണം ചോദിക്കാൻ മാത്രം വിളിക്കുന്ന ബന്ധം'; രേണു സുധിയുമായുള്ള ബന്ധത്തെക്കുറിച്ച് കിച്ചുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ"
english_title: "Kichu's shocking revelation about his relationship with Renu Sudhi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350977/kichus-shocking-revelation-about-his-relationship-with-renu-sudhi"
published_at: "2026-04-01T15:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cceebf37f85_Kichus_shocking_revelation_about_his_relationship_with_Renu_Sudhi.jpg"
keywords: []
---

# 'പണം ചോദിക്കാൻ മാത്രം വിളിക്കുന്ന ബന്ധം'; രേണു സുധിയുമായുള്ള ബന്ധത്തെക്കുറിച്ച് കിച്ചുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

> **Lead Summary:** അന്തരിച്ച നടൻ കൊല്ലം സുധിയുടെ കുടുംബത്തിലെ തർക്കങ്ങൾ സോഷ്യൽ മീഡിയയിൽ പുകയുന്നു. സുധിയുടെ മകൻ കിച്ചുവും ഭാര്യ രേണുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കിച്ചു തന്നെ നടത്തിയ തുറന്നുപറച്ചിലുകളാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. രേണുവുമായി തനിക്ക് നിലവിൽ വലിയ അടുപ്പമില്ലെന്നും, പണത്തിന് ആവശ്യമുണ്ടാകുമ്പോൾ വിളിക്കുന്ന ബന്ധം മാത്രമാണ് തങ്ങൾക്കിടയിലുള്ളതെന്നും കിച്ചു വെളിപ്പെടുത്തി.

## Article Content

അന്തരിച്ച നടൻ കൊല്ലം സുധിയുടെ കുടുംബത്തിലെ തർക്കങ്ങൾ സോഷ്യൽ മീഡിയയിൽ പുകയുന്നു. സുധിയുടെ മകൻ കിച്ചുവും ഭാര്യ രേണുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കിച്ചു തന്നെ നടത്തിയ തുറന്നുപറച്ചിലുകളാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. രേണുവുമായി തനിക്ക് നിലവിൽ വലിയ അടുപ്പമില്ലെന്നും, പണത്തിന് ആവശ്യമുണ്ടാകുമ്പോൾ വിളിക്കുന്ന ബന്ധം മാത്രമാണ് തങ്ങൾക്കിടയിലുള്ളതെന്നും കിച്ചു വെളിപ്പെടുത്തി.

കൊല്ലം സുധിയുടെ അപകടസമയത്തെ സാഹചര്യങ്ങളെക്കുറിച്ചും രേണുവിന്റെ പെരുമാറ്റത്തെക്കുറിച്ചും കിച്ചു നേരത്തെ പറഞ്ഞ കാര്യങ്ങൾ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള ഇപ്പോഴത്തെ ബന്ധത്തെക്കുറിച്ച് കിച്ചു വീണ്ടും വ്യക്തത വരുത്തിയത്. രേണുവിനെ അനുകൂലിച്ചും കിച്ചുവിനെ പിന്തുണച്ചും സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞുള്ള ചർച്ചകൾ ശക്തമാണ്.

> "അമ്മയുമായുള്ള ഒരു കോൺടാക്റ്റ് എന്താണെന്നു വച്ചാൽ ആകെ എന്തെങ്കിലും പൈസ ചോദിക്കുന്നതു മാത്രമാണ്. വേറൊരു കോൺടാക്റ്റും ഇല്ല ഞങ്ങൾ തമ്മിൽ. ഇടയ്ക്ക് വല്ലോം വിഡിയോ കോൾ ചെയ്യും. എന്നിട്ട് ആരെയെങ്കിലും ഒക്കെ കാണിച്ചു തരും, എന്നിട്ടു പറയും, ഇപ്പോ തരാടാ, അതേ ഒള്ളൂ കോൺടാക്റ്റ്." കിച്ചു പറയുന്നു.

'ആഘോഷത്തിന്റെ മൂഡിൽ'

കൊല്ലം സുധിയുടെ മരണവിവരം അറിഞ്ഞതിന് ശേഷം അങ്ങോട്ട് പോകുമ്പോൾ കൂടെയുണ്ടായിരുന്നവർ ആഘോഷത്തിന്റെ മൂഡിൽ ആയിരുന്നെന്നും, ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിരുന്നുവെന്നും കിച്ചു സുധി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രേണുവിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും അധിക്ഷേപവും മറ്റുമാണ് നടന്നത്. എന്നാൽ ആ വീഡിയോയിൽ 'അമ്മ കൂടെയുണ്ടായിരുന്നുവെന്ന് താൻ പറഞ്ഞിട്ടില്ലെന്നും കിച്ചു വ്യക്തമാക്കിയിരുന്നു. പിറ്റേദിവസം മൃതദേഹം വീട്ടിൽ കൊണ്ടുവന്നപ്പോഴാണ് താൻ കണ്ടതെന്നും ആ ദിവസങ്ങളിൽ ഒരു തുളിവെള്ളം പോലും താൻ കുടിച്ചിരുന്നില്ലെന്നും രേണു സുധി ഇതിനോട് പ്രതികരിച്ച് രംഗത്തുവന്നിരുന്നു. എന്തയാലും കിച്ചുവിന്റെ തുറന്നുപറച്ചിലിലൂടെ വലിയ രീതിയിലുള്ള ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/350977/kichus-shocking-revelation-about-his-relationship-with-renu-sudhi)