യുവതികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കാസർകോട് സ്വദേശിയെ സൈബർ പോലീസ് പിടികൂടി

യുവതികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കാസർകോട് സ്വദേശിയെ സൈബർ പോലീസ് പിടികൂടി
Mar 21, 2026 11:47 PM | By Roshni Kunhikrishnan

കാസർഗോഡ്:(https://truevisionnews.com/) യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല രൂപത്തിലാക്കി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ കാസർകോട് സ്വദേശിയായ സ്റ്റുഡിയോ ആൽബം ഡിസൈനർ പിടിയിലായി.

ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഇരിയണ്ണി സ്വദേശി അനൂപിനെയാണ് കാസർകോട് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പ്രദേശത്തെ മുപ്പതോളം പെൺകുട്ടികളുടെ ചിത്രങ്ങൾ ഇയാൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്തതായാണ് പ്രാഥമിക വിവരം.

യുവതികൾ തങ്ങളുടെ ചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പുകളിൽ കണ്ടതോടെയാണ് പോലീസിൽ പരാതി നൽകിയത്. നിലവിൽ ആറ് പേർ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെങ്കിലും മുപ്പത്തിരണ്ടോളം പേരുടെ ചിത്രങ്ങൾ ഇയാൾ പ്രചരിപ്പിച്ചതായി സൈബർ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പെൺകുട്ടികളുടെ ചിത്രങ്ങൾക്കൊപ്പം ചില പുരുഷന്മാരുടെ ഫോട്ടോകൾ കൂടി മോർഫ് ചെയ്ത് ചേർത്തതായും പരാതിയുണ്ട്. പ്രതിയിൽ നിന്ന് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, രണ്ട് മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്ക് എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

പിടിച്ചെടുത്ത ഉപകരണങ്ങൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതി ഉപയോഗിച്ചിരുന്ന ടെലഗ്രാം അക്കൗണ്ടിന്റെ കൂടുതൽ വിവരങ്ങൾക്കായി പോലീസ് ടെലഗ്രാം അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്.

സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Cyber ​​police arrest Kasaragod native for morphing and spreading photos of young women

Next TV

Related Stories
കുരുന്നുകളുടെ സ്വർണം കവർന്ന് ആഡംബര ജീവിതം; വിഴിഞ്ഞത്ത് രണ്ടു യുവാക്കൾ പിടിയിൽ

Mar 21, 2026 10:27 PM

കുരുന്നുകളുടെ സ്വർണം കവർന്ന് ആഡംബര ജീവിതം; വിഴിഞ്ഞത്ത് രണ്ടു യുവാക്കൾ പിടിയിൽ

കുരുന്നുകളുടെ സ്വർണം കവർന്ന് ആഡംബര ജീവിതം; വിഴിഞ്ഞത്ത് രണ്ടു യുവാക്കൾ...

Read More >>
കാസർഗോഡ് മുപ്പതോളം പെൺകുട്ടികളുടെ ചിത്രങ്ങൾ ടെലഗ്രാമിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Mar 21, 2026 10:11 PM

കാസർഗോഡ് മുപ്പതോളം പെൺകുട്ടികളുടെ ചിത്രങ്ങൾ ടെലഗ്രാമിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ഇരിയണ്ണിയിൽ പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് ടെലഗ്രാമിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ....

Read More >>
കോഴിക്കോട് പക്ഷിപ്പനി: കള്ളിങ് പ്രവർത്തനം തുടങ്ങി

Mar 21, 2026 09:54 PM

കോഴിക്കോട് പക്ഷിപ്പനി: കള്ളിങ് പ്രവർത്തനം തുടങ്ങി

കോഴിക്കോട് പക്ഷിപ്പനി: കള്ളിങ് പ്രവർത്തനം...

Read More >>
യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം; തൃശ്ശൂരിൽ സ്പാ ഉടമ പിടിയിൽ

Mar 21, 2026 08:19 PM

യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം; തൃശ്ശൂരിൽ സ്പാ ഉടമ പിടിയിൽ

യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം; തൃശ്ശൂരിൽ സ്പാ ഉടമ...

Read More >>
ക്ഷേമ പെൻഷൻ വിതരണം 25 മുതൽ ആരംഭിക്കും; ഏപ്രിലിലെ പെന്‍ഷന്‍ വിതരണം 31നും

Mar 21, 2026 07:08 PM

ക്ഷേമ പെൻഷൻ വിതരണം 25 മുതൽ ആരംഭിക്കും; ഏപ്രിലിലെ പെന്‍ഷന്‍ വിതരണം 31നും

ക്ഷേമ പെൻഷൻ വിതരണം 25 മുതൽ ആരംഭിക്കും; ഏപ്രിലിലെ പെന്‍ഷന്‍ വിതരണം...

Read More >>
Top Stories