Mar 21, 2026 04:13 PM

( https://moviemax.in/ ) പ്രമുഖ വ്ലോഗറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ 'ബിഗ് ഫാൻ മൊമന്റ്' എന്നാണ് ഈ കൂടിക്കാഴ്ചയെ ദിയ വിശേഷിപ്പിച്ചത്. സന്ദർശനത്തിനിടെ ദിയയുടെ മകൻ നിയോം അശ്വിൻ കൃഷ്ണയെ (ഓമി) ലാളിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

ഏകദേശം ഒരു മണിക്കൂറോളം സമയം കുടുംബത്തോടൊപ്പം ചെലവഴിച്ച പ്രധാനമന്ത്രി, ദിയയുടെ മകൻ ഓമിക്കൊപ്പമുള്ള ചിത്രം തന്റെ ഔദ്യോഗിക പേജിലൂടെ 'യുവ സുഹൃത്തിനൊപ്പം' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചു. "ഒരിക്കലും മറക്കാത്ത ദിവസം, ഇത് സാധ്യമാക്കിയ അച്ഛന് നന്ദി" എന്ന് ദിയ കൃഷ്ണ കുറിച്ചു. രാജ്യത്തെ പ്രചോദിപ്പിക്കുന്ന നേതാവിനെ നേരിൽ കാണാൻ സാധിച്ചത് അവിസ്മരണീയമായ അനുഭവമാണെന്ന് ദിയയുടെ ഭർത്താവ് അശ്വിൻ ഗണേഷും തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.

പിന്നാലെ ഓമിക്കൊപ്പമുള്ള ഫോട്ടോ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് പ്രധാനമന്ത്രിയും. 'യുവ സുഹൃത്തിനൊപ്പം' എന്ന് കുറിച്ചാണ് മോദി ഫോട്ടോ പങ്കിട്ടിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ആരാണ് ഈ കുഞ്ഞെന്ന് തിരഞ്ഞ് കമന്റ് ചെയ്തിരിക്കുന്നത്. ഇവയ്ക്ക് ചില മലയാളികൾ ദിയ കൃഷ്ണയുടെ മകനാണെന്ന് മറുപടിയും നൽകുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കൃഷ്ണ കുമാറും കുടുംബവും പ്രധാനമന്ത്രിയെ സന്ദർശിച്ചത്.

അതേസമയം ബി​ഗ് ഫാൻ മൊമന്റ് എന്നാണ് ദിയ കൃഷ്ണ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. "ഏറ്റവും വലിയ ആരാധക നിമിഷം! നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയോടൊപ്പം ഒരു മണിക്കൂറോളം സമയം ചെലവഴിച്ചു. ഞാനും എൻ്റെ കുടുംബവും ഒരിക്കലും മറക്കാത്ത ഒരു ദിവസമാണത്. ഇത് സാധ്യമാക്കിയതിന് അച്ചന് നന്ദി. എന്നും എന്നേക്കും അങ്ങയുടെ വലിയ ആരാധികയാണ്", എന്നാണ് ദിയ കൃഷ്ണ കുറിച്ചത്.

"ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയെ കാണാൻ സാധിച്ചത് അവിസ്മരണീയ അനുഭവമായിരുന്നു. ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന കാഴ്ചപ്പാടും അർപ്പണബോധവും രാജ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും തുടരുന്ന ഒരു നേതാവ്. ഇത് സാധ്യമാക്കിയ അമ്മാവന് നന്ദി പറയുകയാണ്", എന്നാണ് ദിയയുടെ ഭർത്താവ് അശ്വിൻ ​ഗണേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

" target="_blank">