'ഞാൻ എന്തിന് അത് ശ്രദ്ധിക്കണം,എനിക്ക് വേറെ ജോലിയുണ്ട്'; വിജയ്‌യുടെ മത്സരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി കമൽ ഹാസൻ

'ഞാൻ എന്തിന് അത് ശ്രദ്ധിക്കണം,എനിക്ക് വേറെ ജോലിയുണ്ട്'; വിജയ്‌യുടെ മത്സരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി കമൽ ഹാസൻ
2026-03-21T17:00:00 | By Anusree vc

( https://moviemax.in/ ) വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ് പെരമ്പൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടാനൊരുങ്ങുന്ന വാർത്തകളോട് പ്രതികരിച്ച് മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസൻ. തമിഴക വെട്രി കഴകം രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിലിറങ്ങിയ വിജയ്‌യുടെ നീക്കങ്ങളെ പോസിറ്റീവായാണ് താൻ കാണുന്നതെന്ന് കമൽ വ്യക്തമാക്കി. ഡിഎംകെ സഖ്യവുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ചെന്നൈയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സിനിമയും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകുന്നതിലെ വെല്ലുവിളികളെക്കുറിച്ചുള്ള ചോദ്യത്തിന്, ജനസേവനത്തിനാണ് താൻ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം മറുപടി നൽകി.

നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് പെരമ്പൂരിൽ നിന്ന് മത്സരിക്കാൻ സാധ്യതയുള്ളതിനെക്കുറിച്ചായിരുന്നു മാധ്യമപ്രവർത്തകർ കമൽഹാസനോട് ചോദിച്ച ചോദ്യം. താൻ എന്തിന് അതെല്ലാം ശ്രദ്ധിക്കണമെന്നും, തനിക്ക് വേറെന്തെല്ലാം ജോലികളുണ്ട് എന്നുമാണ് കമൽഹാസൻ ഇതിന് മറുപടി പറഞ്ഞത്. തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളിലും വരാനിരിക്കുന്ന സിനിമകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വരുന്ന ഏപ്രിൽ 23-നാണ് തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്.

നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന 'KH x RK', അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കുന്ന ആക്ഷൻ ചിത്രം എന്നിവയാണ് ഇനി പുറത്തുവരാനുള്ള കമൽ ഹാസൻ ചിത്രങ്ങൾ. നീണ്ട 47 വർഷങ്ങൾക്ക് ശേഷം രജനികാന്തും കമൽ ഹാസനും ഒന്നിക്കുന്ന സിനിമയാണ് 'KH x RK'. ചിത്രം റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറിലാണ് ഒരുങ്ങുന്നത്. സിനിമയുടെ വരവറിയിച്ച് കിടിലൻ പ്രൊമോ വീഡിയോയും പുറത്തിറങ്ങി. രജനികാന്തിനെ നായകനാക്കി ഒരുക്കിയ 'ജയിലർ' എന്ന മെഗാ ഹിറ്റിന് ശേഷം നെൽസൺ ദിലീപ് കുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യയിലെ മുൻനിര സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. ഇതോടെ 'ജയിലർ' ടീമും കമൽഹാസനും ഒന്നിക്കുമ്പോൾ വലിയൊരു സിനിമാ വിരുന്ന് തന്നെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.

ആക്‌‌ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്ന സിനിമയാണ് KH 237 . ആക്ഷൻ കൊറിയോഗ്രാഫിയിൽ ഒരു ബ്രാൻഡ് ലേബലുണ്ടാക്കിയിട്ടുള്ളവരാണ് അന്‍പറിവ് മാസ്റ്റേഴ്സ്. കമലിനൊപ്പം ലോകേഷ് കനകരാജിൻ്റെ വിക്രം, നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡി എന്നീ സിനിമകളിൽ ഇരുവരും സഹകരിച്ചിട്ടുണ്ട്. മണിരത്‌നം സംവിധാനം ചെയ്ത തഗ് ലൈഫിലും ഇരുവരും തന്നെയാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.

Content Highlight: Kamal Haasan responds to question about Vijay's competition

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup