'രോഗം അറിഞ്ഞതോടെ ഭാര്യയും മക്കളും വിഷമത്തിലാണ്, ക്ഷണിക്കാതെ വന്ന അതിഥിയെ പറഞ്ഞുവിടുന്ന തിരക്കിലാണ് ഞാൻ'- ആശുപത്രി കിടക്കയിൽ കണ്ണൻ സാഗർ

'രോഗം അറിഞ്ഞതോടെ ഭാര്യയും മക്കളും വിഷമത്തിലാണ്, ക്ഷണിക്കാതെ വന്ന അതിഥിയെ പറഞ്ഞുവിടുന്ന തിരക്കിലാണ് ഞാൻ'- ആശുപത്രി കിടക്കയിൽ കണ്ണൻ സാഗർ
Mar 21, 2026 12:48 PM | By VIPIN P V

മിനിസ്‌ക്രീനിലും കോമഡി ഷോകളിലും മലയാളികളെ ചിരിപ്പിച്ച ഹാസ്യതാരമാണ് കണ്ണൻ സാഗർ. തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന താരം കൂടിയാണ് കണ്ണൻ. അടുത്തിടെ മകന്റെ വിവാഹം കഴിഞ്ഞ വാർത്ത അദ്ദേഹം സന്തോഷത്തോടെ പങ്കുവച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് എല്ലാവരെയും സങ്കടത്തിലാഴ്ത്തും. ആരോഗ്യപരമായി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.

ഹൃദയത്തിൽ ഒരു ബ്ലോക്കുണ്ടെന്നും ഉടൻ തന്നെ ബൈപ്പാസ് ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതായും കണ്ണൻ സാഗർ ഫേസ്ബുക്കിൽ കുറിച്ചു. രോഗവിവരം അറിഞ്ഞതോടെ ഭാര്യയും മക്കളും വിഷമത്തിലാണ്. അവരെ സമാധാനിപ്പിച്ച് പിടിച്ചുനിൽക്കുകയാണ്. എന്നെക്കൊണ്ട് ഇപ്പോൾ താങ്ങാൻ പറ്റാത്ത അത്ര ഒരു തുക ആശുപത്രിയിൽ ചെലവിലേക്കാവും. ഞാൻ സംഘടനയിലും ചില സഹപ്രവർത്തകരേയും വിളിച്ച് എന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തിയെന്നും കണ്ണൻ പറഞ്ഞു.

കണ്ണൻ സാഗർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്

ജീവിതത്തിലെ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും സാമ്പത്തിക പരാദീനതയും സന്തോഷവും സമാധാനവും സംരക്ഷണയും കരുതലും ആഗ്രഹിക്കാത്തവരായി ഈ ലോകത്ത് ആരും ഉണ്ടാകില്ല, ഉള്ള വരുമാനത്താൽ കുടുംബവും പോറ്റി മക്കളേയും വളർത്തി അവർക്കൊരു നല്ലതിനായി പ്രാർത്ഥിച്ചും അവർക്കുവേണ്ടി പ്രേഗ്ന്നിച്ചും, ആവുന്നത്ര ഉള്ളതിൽനിന്നും മറ്റുള്ളവരെ സഹായിച്ചും സന്തോഷിപ്പിച്ചും പോകുന്ന പൊക്കിലാണ് വെള്ളിടി വെട്ടമ്പോലെ കുടുംബജീവിതത്തിലേക്ക് അസുഖം എന്ന അതിഥി കടന്നുവരുന്നതും.

അൽപ്പം ദുഃഖിപ്പിച്ചും വേദനിപ്പിച്ചും കൂടെയുള്ളവരുടെ സമയം കെടുത്തിയും ഒരു ബാധ്യതക്കു വഴിയൊരുക്കി ഇനിയെങ്ങനെ മുന്നോട്ട് എന്ന ചോദ്യശരങ്ങളുമായി വഴിമുടക്കിയും ഇനി ഞാൻ പറഞ്ഞിട്ടു മുന്നോട്ട് പോയാൽ മതിയെന്ന ശാട്ട്യവുമായി അസുഖങ്ങൾ വിലങ്ങനെ കടന്നു നിൽക്കുന്നതും, എന്നാൽ നോക്കട്ടെയെന്ന ധൃടനിശ്ചയത്തോടെ നേരിടാൻ തയ്യാറായാലും സാമ്പത്തികം ഒരു വലിയ ഘടകമാണ്, അവിടെയാണ് നമ്മൾ ഒന്നുമല്ലെന്ന ബോധം വരുന്നതും മറ്റുള്ളവരുടെ സഹായം തേടുന്നതും അതൊരു കുറച്ചിലായി ഞാനും കാണുന്നില്ല.

നമ്മുടെ ആവശ്യങ്ങൾ പറഞ്ഞാലല്ലേ മറ്റുള്ളവർ അറിയുക സന്മനസുള്ളവർ സഹായിക്കാൻ തയ്യാറാകൂ, ....കുറേ ദിവസങ്ങളായി ഞാൻ ആശുപത്രികൾ കയറിയിറങ്ങുന്നു ഇന്നലെ ചങ്ങനാശ്ശേരി ചെത്തിപ്പുഴ ,തോമസ് ഹോസ്പിറ്റലിൽ ആന്റിയോഗ്രാം ചെയ്തു, നഗരഹൃദയത്തിലെ വമ്പൻ ബ്ലോക്ക് പോലെ എന്റെ ഹൃദയത്തെ ബ്ലോക്കുകൾ ചുറ്റി വരിഞ്ഞിരിക്കുന്നു ഉടനേ ബൈപ്പാസ്സ് ശസ്ത്രക്രിയക്കു വിധേയനാകണം എന്നാണ് ഡോക്ടർ പറയുന്നത് അതിലേക്ക് മറ്റൊരു ആശുപത്രിയുടെ സേവനവും ആവശ്യമായി വരുമെന്നും ഡോക്ടർ അറിയിച്ചു, അതറിഞ്ഞപ്പോൾ മുതൽ ഭാര്യയും മക്കളും നല്ല വിഷമത്തിലാണ്.

ഞാൻ അവരെ സമാധാനിപ്പിച്ചു പിടിച്ച് നിൽക്കുന്നു, എന്നൊക്കൊണ്ട് ഇപ്പോൾ താങ്ങാൻ പറ്റാത്ത അത്ര ഒരു തുക ആശുപത്രിയിൽ ചിലവിലേൽക്കാവും. ഞാൻ സംഘടനയിലും ചില സഹപ്രവർത്തകരേയും വിളിച്ചു എന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി ഇന്ന് പരുമലയിലുള്ള ഹോസ്പിറ്റലിൽ ചെക്കപ്പിന് വീണ്ടും പോകുകയാണ് പ്രിയപ്പെട്ടവരുടെ പ്രാർത്ഥന എന്റേയും കുടുംബത്തിന്റേയും കൂടെ ഉണ്ടാവണം, ക്ഷണിക്കാതെ കടന്നുവന്ന അസുഖമെന്ന അതിഥിയെ ഒന്ന് പറഞ്ഞുവിടുന്ന തിരക്കിലാണ് ഞാനും.

Content Highlight: kannan sagars social media post goes viral about the health problems he is facing

Next TV

Related Stories
'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

Jun 26, 2026 12:09 PM

'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന, ദിലീപിൽ നിന്നുണ്ടായ മറക്കാനാകാത്ത...

Read More >>
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories










News Roundup






GCC News