---
title: "'അഭിനേതാക്കളേക്കാൾ വലിയ താരങ്ങൾ സംവിധായകർ'; 'ധുരന്ധറി'ന്റെ വിജയത്തിൽ ആദിത്യ ധറിനെ വാനോളം പുകഴ്ത്തി കങ്കണ റണാവത്ത്"
english_title: "Kangana Ranaut heaps praise on Aditya Dhar for the success of 'Dhurandhar'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348985/kangana-ranaut-heaps-praise-on-aditya-dhar-for-the-success-of-dhurandhar"
published_at: "2026-03-21T15:06:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be6704c45fd_4.jpg"
keywords: []
---

# 'അഭിനേതാക്കളേക്കാൾ വലിയ താരങ്ങൾ സംവിധായകർ'; 'ധുരന്ധറി'ന്റെ വിജയത്തിൽ ആദിത്യ ധറിനെ വാനോളം പുകഴ്ത്തി കങ്കണ റണാവത്ത്

> **Lead Summary:** **ബോ**ക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്ന 'ധുരന്ധർ' എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ സംവിധായകൻ ആദിത്യ ധറിനെ പ്രശംസ കൊണ്ട് മൂടി നടി കങ്കണ റണാവത്ത്. ഹോളിവുഡിലെ സ്പീൽബർഗ്, നോളൻ എന്നിവരെപ്പോലെ അഭിനേതാക്കളേക്കാൾ വലിയ താരമൂല്യമുള്ള 'സൂപ്പർസ്റ്റാർ സംവിധായകനാണ്' ആദിത്യ ധറെന്ന് കങ്കണ വിശേഷിപ്പിച്ചു.

## Article Content

**ബോ**ക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്ന 'ധുരന്ധർ' എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ സംവിധായകൻ ആദിത്യ ധറിനെ പ്രശംസ കൊണ്ട് മൂടി നടി കങ്കണ റണാവത്ത്. ഹോളിവുഡിലെ സ്പീൽബർഗ്, നോളൻ എന്നിവരെപ്പോലെ അഭിനേതാക്കളേക്കാൾ വലിയ താരമൂല്യമുള്ള 'സൂപ്പർസ്റ്റാർ സംവിധായകനാണ്' ആദിത്യ ധറെന്ന് കങ്കണ വിശേഷിപ്പിച്ചു.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇന്ത്യൻ സിനിമയിൽ പലപ്പോഴും സാങ്കേതിക പ്രവർത്തകരും സംവിധായകരും അർഹമായ അംഗീകാരം ലഭിക്കാതെ സൂപ്പർസ്റ്റാർ നടന്മാരുടെ തണലിൽ ഒതുങ്ങിപ്പോകുന്നുവെന്നും അവർ ആരോപിച്ചു.

തൊഴിലിന് അനുസരിച്ചുള്ള പ്രതിഫലം ലഭിക്കാത്തതും അമിത ജോലിഭാരവും കാരണം പുതിയ പ്രതിഭകൾ ഈ മേഖലയിലേക്ക് വരാൻ മടിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. അതേസമയം, രൺവീർ സിംഗ്, സഞ്ജയ് ദത്ത് തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസിൽ ചരിത്രക്കുതിപ്പാണ് നടത്തുന്നത്. ആദ്യ രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 226 കോടിയിലധികം രൂപ കലക്ഷൻ നേടി മുന്നേറുകയാണ്. പ്രിവ്യൂ ഷോകളിൽ നിന്നുൾപ്പെടെ വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/348985/kangana-ranaut-heaps-praise-on-aditya-dhar-for-the-success-of-dhurandhar)