റസ്റ്ററന്റില്‍ നിന്ന് മീന്‍മുട്ട കഴിച്ച ജയില്‍ ഉദ്യോഗസ്ഥന്‍ ഗുരുതരാവസ്ഥയില്‍

റസ്റ്ററന്റില്‍ നിന്ന് മീന്‍മുട്ട കഴിച്ച ജയില്‍ ഉദ്യോഗസ്ഥന്‍ ഗുരുതരാവസ്ഥയില്‍
Feb 23, 2026 08:47 AM | By VIPIN P V

വിഴിഞ്ഞം: ( www.truevisionnews.com ) വിഴിഞ്ഞത്തെ അസ്‌മാക്‌ റസ്റ്ററന്റിൽനിന്ന് കടൽവിഭവങ്ങൾ കഴിച്ച് അവശനിലയിലായവരിൽ പ്രകടമാകുന്നത്‌ ഒരേ ലക്ഷണങ്ങളാണെന്നു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. ആനയറയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വാഴമുട്ടം സ്വദേശിയും തൃക്കാക്കര ജയിലിലെ വീവിങ് ഇൻസ്‌പെക്ടറുമായ എസ്. അരുൺരാജിന്റെ (39) നില ഗുരുതരമായി തുടരുന്നു.

ഈ ആശുപത്രിയിൽ കടൽവിഭവങ്ങൾ കഴിച്ച മറ്റ് രണ്ടുപേരും ചികിത്സയിലുണ്ടെന്നാണ്‌ വിവരം. നിലവിൽ വെന്റിലേറ്ററിൽ തുടരുന്ന അരുൺരാജിനെ അക്യൂട്ട് ഐ.സി.യുവിലേക്ക് മാറ്റുമെന്ന് ഡോക്ടർ ബന്ധുക്കളെ അറിയിച്ചു. അരുൺരാജിനൊപ്പം ഭാര്യ പൂജാ ദിലീപ്, അഞ്ചുവയസ്സുള്ള മകൻ അയാൻ അരുൺ, ബന്ധുവായ പത്തു വയസ്സുകാരി ദിയാ ഗിരീഷ് എന്നിവരും ഭക്ഷണം കഴിച്ചിരുന്നു.

സാധാരണ കൊഞ്ചും കണവയുമാണ് പുജ കഴിച്ചിരുന്നത്. കുട്ടികൾ പുട്ടും മീൻകറിയുമായിരുന്നു കഴിച്ചത്. ഇവർക്കൊന്നും ശാരീരിക ബുദ്ധിമുട്ടുണ്ടായില്ല. നിലമേൽ സ്വദേശികളായ രണ്ടുപേർ മരിച്ചത് കൂടാതെ എട്ടോളംപേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഇത്തരം ലക്ഷണങ്ങളുമായി എത്തുന്നവർക്ക് അടിയന്തര സാഹചര്യത്തിൽ ചികിത്സ നൽകുന്നതിനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.

നടക്കാൻ ബുദ്ധിമുട്ട്‌, ശ്വാസകോശങ്ങളുടെ മസിലുകൾക്ക് ശക്തിക്ഷയം, ഇരട്ടക്കാഴ്ച തുടങ്ങിയ ലക്ഷണങ്ങളാണ് വിഷാംശമുള്ള മീൻമുട്ടയടക്കമുള്ള കടൽവിഭവങ്ങൾ കഴിച്ചാലുണ്ടാകുക. ന്യൂറോ പോയിസിങ്ങിന് സമാനമായ ലക്ഷണങ്ങളാണ് എല്ലാവർക്കും ഉണ്ടായിരുന്നത്. വിഴിഞ്ഞത്തെ അസ്‌മാക്ക് റസ്റ്ററന്റിൽനിന്ന് കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ഏഴുമുതൽ പുലർച്ചെ രണ്ടുവരെ ഭക്ഷണം കഴിച്ചവരാണ് അവശനിലയിലായത്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കൊട്ടാരക്കര പട്ടാഴി സ്വദേശികളായ ശ്രീജയയും മകൾ ആർച്ചയും ശനിയാഴ്ച ഡിസ്ചാർജ് ചോദിച്ചു വാങ്ങിപ്പോയി. ചൂഴമ്പാല സ്വദേശി റിട്ട. എസ്‌.ഐ. മധുസൂദനനും രണ്ടു സുഹൃത്തുക്കളും വിഴിഞ്ഞത്തെ അസ്‌മാക്കിൽനിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇവരിൽ മധുസൂദനന്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്‌ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Prison officer in critical condition after eating fish eggs from restaurant

Next TV

Related Stories
 കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്നു വീണ് അപകടം;  അഞ്ച് പേർക്ക് പരിക്ക്,  മൂന്ന് പേരുടെ നില ഗുരുതരം

Feb 23, 2026 12:35 PM

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്നു വീണ് അപകടം; അഞ്ച് പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്നു വീണ് അപകടം; അഞ്ച് പേർക്ക് പരിക്ക്...

Read More >>
കോഴിക്കോട് നാദാപുരത്ത് നടുറോഡിൽ വെച്ച് കാറിനടിയിൽ കാട്ടുപന്നി കുടുങ്ങി, പുറത്തിറങ്ങാനാകാതെ കുടുംബം കാറിൽ, ഒടുവിൽ രക്ഷ

Feb 23, 2026 12:23 PM

കോഴിക്കോട് നാദാപുരത്ത് നടുറോഡിൽ വെച്ച് കാറിനടിയിൽ കാട്ടുപന്നി കുടുങ്ങി, പുറത്തിറങ്ങാനാകാതെ കുടുംബം കാറിൽ, ഒടുവിൽ രക്ഷ

കോഴിക്കോട് നാദാപുരത്ത് നടുറോഡിൽ വെച്ച് കാറിനടിയിൽ കാട്ടുപന്നി കുടുങ്ങി, പുറത്തിറങ്ങാനാകാതെ കുടുംബം...

Read More >>
ആരാ ഈ ഇരിക്കുന്നേ .....,  ഫയൽ നോക്കാൻ വന്നതാണോ?  കൃഷിഭവനിലെ അലമാരയിൽ പതുങ്ങിയിരുന്ന രക്ത അണലിയെ പിടികൂടി

Feb 23, 2026 12:11 PM

ആരാ ഈ ഇരിക്കുന്നേ ....., ഫയൽ നോക്കാൻ വന്നതാണോ? കൃഷിഭവനിലെ അലമാരയിൽ പതുങ്ങിയിരുന്ന രക്ത അണലിയെ പിടികൂടി

കുന്നത്തൂർ കൃഷിഭവനിലെ അലമാരയിൽ നിന്ന് രക്ത അണലിയെ പിടികൂടി....

Read More >>
ഹോണടിച്ചിട്ടും വഴിമാറിയില്ല; യുവാവിനെ മർദ്ദിച്ച് ചെവി കടിച്ചുമുറിച്ചു, ഞക്കനാൽ സ്വദേശിക്കെതിരെ കേസ്

Feb 23, 2026 12:10 PM

ഹോണടിച്ചിട്ടും വഴിമാറിയില്ല; യുവാവിനെ മർദ്ദിച്ച് ചെവി കടിച്ചുമുറിച്ചു, ഞക്കനാൽ സ്വദേശിക്കെതിരെ കേസ്

ഹോണടിച്ചിട്ടും വഴിമാറിയില്ല; യുവാവിനെ മർദ്ദിച്ച് ചെവി കടിച്ചുമുറിച്ചു, ഞക്കനാൽ സ്വദേശിക്കെതിരെ...

Read More >>
'സഭയുടെ നടുത്തളത്തിൽ ഇറങ്ങിയവരെ ജനങ്ങൾ സഭയിൽ നിന്ന് തന്നെ പുറത്തിറക്കും'- കെ എൻ ബാലഗോപാൽ, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Feb 23, 2026 11:10 AM

'സഭയുടെ നടുത്തളത്തിൽ ഇറങ്ങിയവരെ ജനങ്ങൾ സഭയിൽ നിന്ന് തന്നെ പുറത്തിറക്കും'- കെ എൻ ബാലഗോപാൽ, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

സഭയുടെ നടുത്തളത്തിൽ ഇറങ്ങിയവരെ ജനങ്ങൾ സഭയിൽ നിന്ന് തന്നെ പുറത്തിറക്കും, മന്ത്രി കെ എൻ ബാലഗോപാൽ, സഭ ബഹിഷ്‌കരിച്ച്...

Read More >>
കാസര്‍കോട് മോഷണക്കുറ്റം ആരോപിച്ച് യുവതി  ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും കുടുംബത്തെയും ചോദ്യം ചെയ്യാൻ പോലീസ്

Feb 23, 2026 11:03 AM

കാസര്‍കോട് മോഷണക്കുറ്റം ആരോപിച്ച് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും കുടുംബത്തെയും ചോദ്യം ചെയ്യാൻ പോലീസ്

മോഷണ പരാതിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും മാതാപിതാക്കളെയും ചോദ്യം...

Read More >>
Top Stories

News Roundup