---
title: "'2017-ൽ ദൈവം എനിക്കായി എന്റെ ആളെ അയച്ചുതന്നു'; നടി നിലീൻ സാന്ദ്ര വിവാഹിതയാകുന്നു; വരൻ യുവ സംവിധായകൻ"
english_title: "Actress Nilin Sandra is getting married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343556/actress-nilin-sandra-is-getting-married"
published_at: "2026-02-22T16:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699adc0a9d5c1_sandra.jpg"
keywords: []
---

# '2017-ൽ ദൈവം എനിക്കായി എന്റെ ആളെ അയച്ചുതന്നു'; നടി നിലീൻ സാന്ദ്ര വിവാഹിതയാകുന്നു; വരൻ യുവ സംവിധായകൻ

> **Lead Summary:** ** **കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടി നിലീൻ സാന്ദ്ര വിവാഹിതയാവുന്നു. നിലീൻ തന്നെയാണ് വിവരം പങ്കുവച്ചത്. സംഗീത് പ്രതാപ്, ഷറഫുദ്ധീൻ, അഖില ഭാർഗവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ' എന്ന സിനിമയുടെ സംവിധായകൻ ശ്യാമിൻ ഗിരീഷ് ആണ് വരൻ. നിലീൻ സാന്ദ്രയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും നിലീൻ സാന്ദ്രയാണ്.

## Article Content

** **കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടി നിലീൻ സാന്ദ്ര വിവാഹിതയാവുന്നു. നിലീൻ തന്നെയാണ് വിവരം പങ്കുവച്ചത്. സംഗീത് പ്രതാപ്, ഷറഫുദ്ധീൻ, അഖില ഭാർഗവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ' എന്ന സിനിമയുടെ സംവിധായകൻ ശ്യാമിൻ ഗിരീഷ് ആണ് വരൻ. നിലീൻ സാന്ദ്രയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും നിലീൻ സാന്ദ്രയാണ്.

> "2017-ൽ ദൈവം എനിക്കായി എന്റെ ആളെ അയച്ചുതന്നു. ഒരു കാമുകനായല്ല, മറിച്ച് എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായി. വർഷങ്ങൾക്കിപ്പുറം, അന്ന് എനിക്കൊപ്പം സുഹൃത്തായി നടന്ന അതേ മനുഷ്യനൊപ്പം എന്നെന്നേക്കുമായി ഒന്നാകാൻ ഞാൻ ഒരുങ്ങുകയാണ്.

> ഞാൻ വെറുതെ വിവാഹിതയാവുകയല്ല... വർഷങ്ങൾക്ക് മുൻപ് ദൈവം എനിക്കായി അയച്ചുതന്ന ആ വലിയ അനുഗ്രഹത്തെയാണ് ഞാൻ വിവാഹം കഴിക്കുന്നത്." വിവാഹവിവരം പങ്കുവച്ചുകൊണ്ട് നിലീൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/343556/actress-nilin-sandra-is-getting-married)