---
title: "'വലിയ പ്രതീക്ഷയോടെ സമീപിച്ചു, പക്ഷേ ആ സിനിമ സമ്മാനിച്ചത് വലിയ നഷ്ടം'; ദിലീപിന്റെ ചിത്രത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നിർമ്മാതാവ് ബാദുഷ"
english_title: "Producer Badusha opens up about Dileep's film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343631/producer-badusha-opens-up-about-dileeps-film"
published_at: "2026-02-23T09:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bd7ab30703_Producer_Badusha_opens_up_about_Dileeps_film.jpg"
keywords: []
---

# 'വലിയ പ്രതീക്ഷയോടെ സമീപിച്ചു, പക്ഷേ ആ സിനിമ സമ്മാനിച്ചത് വലിയ നഷ്ടം'; ദിലീപിന്റെ ചിത്രത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നിർമ്മാതാവ് ബാദുഷ

> **Lead Summary:** ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്ത 'വോയ്‌സ് ഓഫ് സത്യനാഥൻ' തനിക്ക് വലിയൊരു സാമ്പത്തിക പരാജയമായിരുന്നുവെന്ന് വെളിപ്പെടുത്തി നിർമ്മാതാവ് എൻ.എം. ബാദുഷ. വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തെ സമീപിച്ചതെങ്കിലും ബിസിനസ് കാര്യങ്ങൾ വിചാരിച്ചതുപോലെ നടന്നില്ലെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

## Article Content

ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്ത 'വോയ്‌സ് ഓഫ് സത്യനാഥൻ' തനിക്ക് വലിയൊരു സാമ്പത്തിക പരാജയമായിരുന്നുവെന്ന് വെളിപ്പെടുത്തി നിർമ്മാതാവ് എൻ.എം. ബാദുഷ. വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തെ സമീപിച്ചതെങ്കിലും ബിസിനസ് കാര്യങ്ങൾ വിചാരിച്ചതുപോലെ നടന്നില്ലെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

ദിലീപിന്റെ മുൻ സിനിമകൾ ബോക്സ് ഓഫീസിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരുന്നത് ചിത്രത്തിന്റെ പ്രീ-റിലീസ് ബിസിനസിനെ പ്രതികൂലമായി ബാധിച്ചുവെന്ന് ബാദുഷ ചൂണ്ടിക്കാട്ടി. സിനിമ മികച്ച രീതിയിൽ പൂർത്തിയാക്കിയെങ്കിലും വിപണിയിൽ നിന്ന് പ്രതീക്ഷിച്ച ലാഭം നേടാനായില്ല. നിർമ്മാതാവ് എന്ന നിലയിൽ ഈ ചിത്രം തനിക്ക് വലിയൊരു തിരിച്ചടിയും 'ദുരന്തവും' ആയിരുന്നുവെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.

> "വലിയ പ്രതീക്ഷയോടെ സമീപിച്ച് എനിക്ക് നഷ്ടം സമ്മാനിച്ച സിനിമ വോയിസ് ഓഫ് സത്യനാഥന്‍. ദിലീപിന്റെ മുന്‍ സിനിമകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതിനാല്‍ ആ സിനിമയുടെ ബിസിനസ് ഞാന്‍ പ്രതീക്ഷിച്ചത്ര നടന്നില്ല. വലിയ ലാഭം പ്രതീക്ഷിച്ചാണ് ചെയ്തത്. പക്ഷേ, അതൊന്നും കിട്ടിയില്ലെന്ന് മാത്രമല്ല വലിയൊരു ദുരന്തമായിരുന്നു എനിക്ക് ആ സിനിമ." ബാദുഷ പറയുന്നു. ന്യൂസ് 18 ന്നൽകിയ അഭിമുഖത്തിലായിരുന്നു ബാദുഷയുടെ പ്രതികരണം.

അതേസമയം ഭ ഭ ബ ആയിരുന്നു ദിലീപിന്റേതായി ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം. തിയേറ്ററിലും ഒടിടിയിലും വളരെ മോശം അഭിപ്രായമായിരുന്നു ചിത്രത്തൻ ലഭിച്ചിരുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കർ ഒരുക്കിയ ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിൽ എത്തിയിരുന്നു. തിയേറ്ററിൽ ഏറെ വിമർശനം നേരിട്ട ചില രംഗങ്ങൾ ഒടിടിയിലെത്തിയപ്പോൾ നീക്കം ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/343631/producer-badusha-opens-up-about-dileeps-film)