കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട്ട് വന്യജീവി ശല്യം രൂക്ഷം. കാട്ടുപന്നി കാറിന്റെ അടിയിൽ കുടുങ്ങിയതോടെ കാറിന് പുറത്തിറങ്ങാനാകാതെ കുടുംബം കുടുങ്ങി. ഞായറാഴ്ച രാത്രി നാദാപുരം- പെരിങ്ങത്തൂർ ചേറ്റു വെട്ടിയിലാണ് സംഭവമുണ്ടായത്. കൊടുവള്ളി സ്വദേശികളായ കുടുംബമാണ് കാറിനുള്ളിൽ കുടുങ്ങിയത്.
പൊലീസും, നാട്ടുകാരും, ഫയർഫോഴ്സും, വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് മണിക്കൂറുകൾക്ക് ശേഷം കാറിനുള്ളിൽ കുടുങ്ങിയവരെ രക്ഷിച്ചു. കാറിനെ പന്നിക്കൂട്ടം മാറികടക്കുന്നതിടെ ഒരെണ്ണം കാറിനടിയില്‍ കുടുങ്ങുകയായിരുന്നു.
A wild boar got stuck under a car in the middle of the road in Nadapuram Kozhikode































